View in English | Login »

Malayalam Movies and Songs

Share on Google+ Share on FB

നീലാരണ്യമേ ...

ചിത്രംശക്തി (1972)
ചലച്ചിത്ര സംവിധാനംക്രോസ്സ്ബെല്‍റ്റ് മണി
ഗാനരചനവയലാര്‍
സംഗീതംവി ദക്ഷിണാമൂര്‍ത്തി
ആലാപനംകെ ജെ യേശുദാസ്

വരികള്‍

Lyrics submitted by: Sreedevi Pillai

neelaaranyame neelaaranyame
nin mulamkudilil nee valarthunnoru
ponman pedaye
kanduvo kanduvo kanduvo?

chithramani chirakadiyal
sringara chilamboliyal
swapnalathagrihangale nrithakala padhippikkum
udyanamohiniye kanduvo kanduvo?
illayo kathirippoo njanavalude
kaattukoovala poomeni

pushyaraaga punchiriyal‍
poochoodum lakkakalaal‍
ente thapovanathil vannenne vilichunarthum
ekanthakamukiye kanduvo kanduvo?
illayo kathirippoo njanavalude
kaal nakhendu mareechikal(നീലാരണ്യമേ)
വരികള്‍ ചേര്‍ത്തത്: വേണുഗോപാല്‍

നീലാരണ്യമേ നീലാരണ്യമേ
നിന്‍ മുളംകുടിലില്‍ നീ വളര്‍ത്തുന്നൊരു
പൊന്മാന്‍പേടയെ
കണ്ടുവോ കണ്ടുവോ കണ്ടുവോ

ചിത്രമണി ചിറകടിയാല്‍
ശൃംഗാരചിലമ്പൊലിയാല്‍
സ്വപ്നലതാഗൃഹങ്ങളെ നൃത്തകല പഠിപ്പിക്കും
ഉദ്യാനമോഹിനിയെ കണ്ടുവോ കണ്ടുവോ
ഇല്ലയോ കാത്തിരിപ്പൂ ഞാന്‍ അവളുടെ
കാട്ടുകൂവളപൂമേനി (നീലാരണ്യമേ)

പുഷ്യരാഗപുഞ്ചിരിയാല്‍
പൂചൂടും ലജ്ജകളാല്‍
എന്റെ തപോവനത്തില്‍ വന്നെന്നെ വിളിച്ചുണര്‍ത്തും
ഏകാന്തകാമുകിയെ കണ്ടുവോ കണ്ടുവോ
ഇല്ലയോ കാത്തിരിപ്പൂ ഞാന്‍ അവളുടെ
കാല്‍നഖേന്ദുമരീചികള്‍ (നീലാരണ്യമേ)


ഈ സിനിമയിലെ മറ്റ് ഗാനങ്ങള്‍

മിഴിയോ മഴവില്‍ക്കൊടിയോ
ആലാപനം : കെ ജെ യേശുദാസ്   |   രചന : വയലാര്‍   |   സംഗീതം : വി ദക്ഷിണാമൂര്‍ത്തി
പൂക്കൾ എനിക്കിഷ്ടമാണു
ആലാപനം : പി സുശീല   |   രചന : വയലാര്‍   |   സംഗീതം : വി ദക്ഷിണാമൂര്‍ത്തി
കുളിരോ കുളിരോ
ആലാപനം : എസ് ജാനകി   |   രചന : വയലാര്‍   |   സംഗീതം : വി ദക്ഷിണാമൂര്‍ത്തി
മാന്യന്മാരേ മഹതികളേ
ആലാപനം : അടൂര്‍ ഭാസി   |   രചന : വയലാര്‍   |   സംഗീതം : വി ദക്ഷിണാമൂര്‍ത്തി