

En Mandahaasam ...
Movie | Udayam (1973) |
Movie Director | P Bhaskaran |
Lyrics | Sreekumaran Thampi |
Music | V Dakshinamoorthy |
Singers | KJ Yesudas |
Lyrics
Added by jayalakshmi.ravi@gmail.com on February 14, 2010 ഉം...ഉം.... എന്‍ മന്ദഹാസം ചന്ദ്രികയായെങ്കില്‍ എന്നും പൌര്‍ണ്ണമി വിടര്‍ന്നേനേ എന്‍ സ്വപ്നരേണുക്കള്‍ രത്നങ്ങളായെങ്കില്‍ എന്നും നവരത്നമണിഞ്ഞേനേ എന്നശ്രുബിന്ദുക്കള്‍ പുഷ്പങ്ങളായെങ്കില്‍ എന്നും മാധവമുണര്‍ന്നേനേ.... എന്‍ മന്ദഹാസം ചന്ദ്രികയായെങ്കില്‍ എന്നും പൌര്‍ണ്ണമി വിടര്‍ന്നേനേ എന്നനുഭൂതിതന്‍ സ്വര്‍ണ്ണദലങ്ങളാല്‍ നിന്‍ മോഹപുഷ്പകം അലങ്കരിയ്ക്കാം (എന്നനുഭൂതിതന്‍.....) നിന്‍ ത്യാഗമണ്ഡപ യാഗാഗ്നി തന്നിലെ ചന്ദനധൂമമായ് ഞാനുയരാം.... എന്‍ മന്ദഹാസം ചന്ദ്രികയായെങ്കില്‍ എന്നും പൌര്‍ണ്ണമി വിടര്‍ന്നേനേ സുന്ദരവാസന്ത മന്ദസമീരനായ് നിന്‍ ജാലകങ്ങളെ തൊട്ടുണര്‍ത്താം (സുന്ദരവാസന്ത.....) തൂമിഴിത്താമര പൂവിതള്‍ത്തുമ്പിലെ തൂമുത്തൊരുമ്മായാല്‍ ഒപ്പിയേക്കാം... എന്‍ മന്ദഹാസം ചന്ദ്രികയായെങ്കില്‍ എന്നും പൌര്‍ണ്ണമി വിടര്‍ന്നേനേ എന്‍ സ്വപ്നരേണുക്കള്‍ രത്നങ്ങളായെങ്കില്‍ എന്നും നവരത്നമണിഞ്ഞേനേ എന്നശ്രുബിന്ദുക്കള്‍ പുഷ്പങ്ങളായെങ്കില്‍ എന്നും മാധവമുണര്‍ന്നേനേ.... എന്‍ മന്ദഹാസം ചന്ദ്രികയായെങ്കില്‍ എന്നും പൌര്‍ണ്ണമി വിടര്‍ന്നേനേ... നിന്നില്‍... എന്നും പൌര്‍ണ്ണമി വിടര്‍ന്നേനേ... ---------------------------------- Added by jayalakshmi.ravi@gmail.com on February 14, 2010 Um...um.... En mandahaasam chandrikayaayenkil ennum pournami vitarnnene en swapnarenukkal rathnangalaayenkil ennum navarathnamaninjene ennashrubindukkal pushpanagalaayenkil ennum maadhavamunarnnene en mandahaasam chandrikayaayenkil ennum pournami vitarnnene ennanubhoothithan swarnnadalangalaal nin mohapushpakam alankarikykkaam (ennanubhoothithan....) nin thyaagamandapa yaagaagni thannile chandanadhoomamaay njaanuyaraam..... en mandahaasam chandrikayaayenkil ennum pournami vitarnnene.... sundaravaasantha mandasameeranaay nin jaalakangale thottunarthaam..... (sundaravaasantha......) thoomizhithaamara poovithalthumbile thoomuthorummayaal oppiyekkaam... en mandahaasam chandrikayaayenkil ennum pournami vitarnnene en swapnarenukkal rathnangalaayenkil ennum navarathnamaninjene ennashrubindukkal pushpanagalaayenkil ennum maadhavamunarnnene en mandahaasam chandrikayaayenkil ennum pournami vitarnnene en mandahaasam chandrikayaayenkil ennum pournami vitarnnene... ninnil.... ennum pournami vitarnnene... |
Other Songs in this movie
- Karalinte Kadalaassil
- Singer : P Jayachandran | Lyrics : Sreekumaran Thampi | Music : V Dakshinamoorthy
- Kalayude Devi
- Singer : S Janaki, Ambili | Lyrics : Sreekumaran Thampi | Music : V Dakshinamoorthy
- Chaale chaalicha
- Singer : S Janaki | Lyrics : P Bhaskaran | Music : V Dakshinamoorthy
- Ente Makan Krishnanunni
- Singer : S Janaki | Lyrics : P Bhaskaran | Music : V Dakshinamoorthy