View in English | Login »

Malayalam Movies and Songs

Share on Google+ Share on FB

മലയാള ഭാഷതൻ ...

ചിത്രംപ്രേതങ്ങളുടെ താഴ്‌വര (1973)
ചലച്ചിത്ര സംവിധാനംപി വേണു
ഗാനരചനശ്രീകുമാരന്‍ തമ്പി
സംഗീതംജി ദേവരാജൻ
ആലാപനംപി ജയചന്ദ്രൻ

വരികള്‍

Lyrics submitted by: Vijayakrishnan V S

Malayaalabhaasha than maadaka bhangi nin
Malar mandahaasamaay viriyunnu..
Kili konchum naadinte grameena shaili nin
Puliyilakkara mundil theliyunnu..

Kalamozhi nee potti chirikkunna nerathu
Kaikotti kali thaalam muzhangunnu..
Paribhavam paranju nee pinangumpol kuruvithan
Palunkaniyocha njaan kelkkunnu..
Kelkkunnu....
(Malayaalabhaasha)

Mayilppeeli kannukalil maarante sarangalil
Maanathin maaya niram malarunnu..
Arayanna pida pol nee ozhukumpol
Ashtapadi madhura varnnana nenchil nirayunnu...
Nirayunnu....
(Malayaalabhaasha)
വരികള്‍ ചേര്‍ത്തത്: വിജയകൃഷ്ണന്‍ വി എസ്

മലയാളഭാഷ തന്‍ മാദകഭംഗി നിന്‍
മലര്‍ മന്ദഹാസമായ് വിരിയുന്നു..
കിളികൊഞ്ചും നാടിന്റെ ഗ്രാമീണശൈലി നിന്‍
പുളിയിലക്കര മുണ്ടില്‍ തെളിയുന്നു..

കളമൊഴി നീ പൊട്ടിച്ചിരിക്കുന്ന നേരത്ത്
കൈകൊട്ടിക്കളി താളം മുഴങ്ങുന്നു..
പരിഭവം പറഞ്ഞു നീ പിണങ്ങുമ്പോള്‍ കുരുവിതന്‍
പളുങ്കണിയൊച്ച ഞാന്‍ കേള്‍ക്കുന്നു
കേള്‍ക്കുന്നൂ.....
(മലയാളഭാഷ)

മയില്‍പ്പീലിക്കണ്ണുകളില്‍ മാരന്റെ ശരങ്ങളില്‍
മാനത്തിന്‍ മായാനിറം മലരുന്നു..
അരയന്നപ്പിടപോല്‍ നീ ഒഴുകുമ്പോള്‍
അഷ്ടപദി മധുരവര്‍ണ്ണന നെഞ്ചില്‍ നിറയുന്നു..
നിറയുന്നൂ....
(മലയാളഭാഷ)


ഈ സിനിമയിലെ മറ്റ് ഗാനങ്ങള്‍

രാഗതരംഗിണീ
ആലാപനം : കെ ജെ യേശുദാസ്   |   രചന : ശ്രീകുമാരന്‍ തമ്പി   |   സംഗീതം : ജി ദേവരാജൻ
ആതിരേ തിരുവാതിരേ
ആലാപനം : പി മാധുരി   |   രചന : ശ്രീകുമാരന്‍ തമ്പി   |   സംഗീതം : ജി ദേവരാജൻ
സുപ്രഭാതമായി
ആലാപനം : പി മാധുരി   |   രചന : ശ്രീകുമാരന്‍ തമ്പി   |   സംഗീതം : ജി ദേവരാജൻ
കല്ലോലിനിയുടെ
ആലാപനം : കെ ജെ യേശുദാസ്   |   രചന : ശ്രീകുമാരന്‍ തമ്പി   |   സംഗീതം : ജി ദേവരാജൻ
മുത്തു മെഹബൂബെ
ആലാപനം : പി ബി ശ്രീനിവാസ്‌, സതി   |   രചന : ശ്രീകുമാരന്‍ തമ്പി   |   സംഗീതം : ജി ദേവരാജൻ