View in English | Login »

Malayalam Movies and Songs

Share on Google+ Share on FB

നാളികലോചനേ ...

ചിത്രംഇന്റര്‍വ്യൂ (1973)
ചലച്ചിത്ര സംവിധാനംശശികുമാര്‍
ഗാനരചനവയലാര്‍
സംഗീതംവി ദക്ഷിണാമൂര്‍ത്തി
ആലാപനംകെ ജെ യേശുദാസ്

വരികള്‍


Added by Susie on October 14, 2009
നാളീകലോചനേ നിൻ മിഴികൾക്കിന്നു
നീലിമയെങ്ങിനെ കൂടി (നാളീക--2)
നാണത്തിൽ തുടുക്കും മുഖശ്രീ മലരിനു
നാലിതളെങ്ങിനെ കൂടി - ഇന്നു
നാലിതളെങ്ങിനെ കൂടി
(നാളീക--2)

കൗമാരം കഴിയുമ്പോൾ കിളിർത്തു കിളിർത്തു വരും
രോമാഞ്ച കഞ്ചുകത്താലോ
ശ്രീമംഗലേ നിന്റെ താരുണ്യ മനസ്സിൽ (2)
കാമുകൻ കടന്നതിനാലോ -- ഞാനാം
കാമുകൻ കടന്നതിനാലോ
ഈ മൗനം സമ്മതമല്ലയോ
ഈ മന്ദഹാസം മറുപടിയല്ലയോ

എകാന്ത നിശകളിൽ വിതിർന്നു വിതിർന്നു വരും
മൂക വികാരങ്ങളാലോ
ചുറ്റോടുചുറ്റുമൊരാലിംഗനത്തിൻ (2)
ചൂടിൽ കിടന്നതിനാലോ -- പൂക്കൾ
മൂടി കിടന്നതിനാലോ
ഈ മൗനം സമ്മതമല്ലയോ
ഈ മന്ദഹാസം മറുപടിയല്ലയോ
(നാളീക--2)



----------------------------------

Added by ജിജാ സുബ്രഹ്മണ്യൻ on March 5, 2011

Naaleeka lochane nin mizhikalkkinnu
neelimayengine koodi (2)
Naanathil thudukkum mukhasree malarinu
naalithalengine koodi innu
naalithalengine koodi
(Naaleeka..)

Koumaram kazhiyumpol kilirthu kilirthu varum
Roamancha kanchukathaalo
Sreemamgale ninte tharunya manassil (2)
Kamukan kadannathinalo njanam
kamukan kadannathinalo
ee mounam sammathamallayo
ee madahasam marupadiyallayo

Ekatha nishakalil vithirnnu vithirnnu varum
mooka vikarangalaalo
chuttodu chuttumoraalimganathin (2)
choodil kidannathinaalo pookkal
moodi kidannathinaalo
ee mounam sammathamallayo
ee madahasam marupadiyallayo
(Naaleeka..)


ഈ സിനിമയിലെ മറ്റ് ഗാനങ്ങള്‍

കനകം മൂലം ദുഃഖം
ആലാപനം : കെ പി ബ്രഹ്മാനന്ദൻ   |   രചന : വയലാര്‍   |   സംഗീതം : വി ദക്ഷിണാമൂര്‍ത്തി
ഉത്തരമഥുരാപുരിയില്‍
ആലാപനം : കെ ജെ യേശുദാസ്, പി സുശീല, കോറസ്‌   |   രചന : വയലാര്‍   |   സംഗീതം : വി ദക്ഷിണാമൂര്‍ത്തി
മാല മാല വരണമാല
ആലാപനം : എല്‍ ആര്‍ ഈശ്വരി   |   രചന : വയലാര്‍   |   സംഗീതം : വി ദക്ഷിണാമൂര്‍ത്തി
അമ്മക്കും അച്ഛനും
ആലാപനം : പി സുശീല   |   രചന : വയലാര്‍   |   സംഗീതം : വി ദക്ഷിണാമൂര്‍ത്തി