View in English | Login »

Malayalam Movies and Songs

Share on Google+ Share on FB

പുഷ്പഗന്ധി ...

ചിത്രംഅഴകുള്ള സെലീന (1973)
ചലച്ചിത്ര സംവിധാനംകെ എസ് സേതുമാധവന്‍
ഗാനരചനവയലാര്‍
സംഗീതംകെ ജെ യേശുദാസ്
ആലാപനംകെ ജെ യേശുദാസ്, ബി വസന്ത
പാട്ട് കേള്‍ക്കുക
പാട്ട് ലഭ്യമാക്കിയത്: Ralaraj

വരികള്‍

Lyrics submitted by: Samshayalu

pushpagandhee! swapnagandhee! prakruthee ninte
pachila medayil anthiyuranganenthu sukham!
kaamadevan poonullathoru thaazhvarayil
priyakamukanodothu thaamasikkanenthu sukham!

peerumettile neelima neerthiya pulppayil
aa haa haa
ee eeranonnara kudanjudukkum cholakkarayil
(..peerumettile neelima)
chumbanathin choodariyathoru mannin chundil
aa haa haa
chumbanathin choodariyathoru mannin chundil
sandhya vannu chaayamidunnathu
kaananenthu rasam!
subhashinee,premaswaroopinee
nin sirakale veenathanthrikalaakkiya
solaman njan
aa haa haa
(pushpagandhee..)

bhoomikanyaykku youvanam nalkiya dhanumasam
aa haa haa
ithu pokkalokkeyurakkamozhikkum madhuvidhumaasam
(..bhoomikanyaykku youvanam)
manjil mungi malarnnu kidakkum kunninkavilil
aa haa haa
manjil mungi malarnnu kidakkum kunninkavilil
manjuchandrika manjalidunnathu
kaananenthu rasam!
subhashinee,premaswaroopinee
ninsirakalil
premamruthamayozhukiya
solaman njan
aa haa haa...(pushapgandhi.....)
വരികള്‍ ചേര്‍ത്തത്: ശ്രീദേവി പിള്ള

പുഷ്പഗന്ധീ..സ്വപ്നഗന്ധീ...പ്രകൃതീ നിന്റെ
പച്ചിലമേടയിലന്തിയുറങ്ങാനെന്തു രസം!
കാമദേവന്‍ പൂനുള്ളാത്തൊരു താഴ്വരയില്‍
പ്രിയകാമുകനോടൊത്തു താമസിക്കാനെന്തുസുഖം!

പീരുമേട്ടിലെ നീലിമ നീര്‍ത്തിയ പുല്‍പ്പായില്‍ ..ആ ഹാ ഹാ
ഈ ഈറനൊന്നര കുടഞ്ഞുടുക്കും ചോലക്കരയില്‍
പീരുമേട്ടിലെ നീലിമ നീര്‍ത്തിയ പുല്‍പ്പായില്‍
ഈ ഈറനൊന്നര കുടഞ്ഞുടുക്കും ചോലക്കരയില്‍
ചുംബനത്തിന്‍ ചൂടറിയാത്തൊരു മണ്ണിന്‍ ചുണ്ടിൽ.. ആ..ആ‍
ചുംബനത്തിന്‍ ചൂടറിയാത്തൊരു മണ്ണിന്‍ ചുണ്ടിൽ‍
സന്ധ്യവന്നു ചായമിടുന്നതു കാണാനെന്തു രസം
സുഭാഷിണീ ആഹാ... പ്രേമസ്വരൂപിണീ..ആഹാ..
നിന്‍ സിരകളെ വീണതന്ത്രികളാക്കിയ സോളമന്‍ ഞാന്‍
ആ....(പുഷ്പഗന്ധീ..)

ഭൂമികന്യക്കു യൌവ്വനം നല്‍കിയ ധനുമാസം ..ആ ഹാ ഹാ
ഇതു പൂക്കളൊക്കെയുറക്കമൊഴിക്കും മധുവിധുമാസം
ഭൂമികന്യക്കു യൌവ്വനം നല്‍കിയ ധനുമാസം
ഇതു പൂക്കളൊക്കെയുറക്കമൊഴിക്കും മധുവിധുമാസം
മഞ്ഞില്‍ മുങ്ങി മലര്‍ന്നുകിടക്കും കുന്നിന്‍ കവിളില്‍.. ആ..ആ‍
മഞ്ഞില്‍ മുങ്ങി മലര്‍ന്നുകിടക്കും കുന്നിന്‍ കവിളില്‍
മഞ്ജുചന്ദ്രിക മഞ്ഞളിടുന്നതു കാണാനെന്തുരസം!
സുഭാഷിണീ..ആഹാ... പ്രേമസ്വരൂപിണീ..ആഹാ..
നിന്‍ സിരകളില്‍ പ്രേമാമൃതമായൊഴുകിയ സോളമന്‍ ഞാന്‍
ആ.....


ഈ സിനിമയിലെ മറ്റ് ഗാനങ്ങള്‍

താജ്മഹല്‍ നിര്‍മ്മിച്ച
ആലാപനം : പി സുശീല   |   രചന : വയലാര്‍   |   സംഗീതം : കെ ജെ യേശുദാസ്
ഇവിടത്തെ ചേച്ചിക്കു
ആലാപനം : ലത രാജു   |   രചന : വയലാര്‍   |   സംഗീതം : കെ ജെ യേശുദാസ്
ഡാര്‍ലിംഗ്‌ ഡാര്‍ലിംഗ്‌
ആലാപനം : കെ ജെ യേശുദാസ്   |   രചന : വയലാര്‍   |   സംഗീതം : കെ ജെ യേശുദാസ്
മരാളികേ മരാളികേ
ആലാപനം : കെ ജെ യേശുദാസ്   |   രചന : വയലാര്‍   |   സംഗീതം : കെ ജെ യേശുദാസ്
സ്നേഹത്തിന്‍ ഇടയനാം
ആലാപനം : പി ലീല   |   രചന : ഫാദര്‍ നാഗേല്‍   |   സംഗീതം : കെ ജെ യേശുദാസ്
കലമേഘതൊപ്പി വെച്ച
ആലാപനം : എസ് ജാനകി   |   രചന : വയലാര്‍   |   സംഗീതം : കെ ജെ യേശുദാസ്