View in English | Login »

Malayalam Movies and Songs

Share on Google+ Share on FB

ഋതുകന്യകളേ ...

ചിത്രംചഞ്ചല (1974)
ചലച്ചിത്ര സംവിധാനംഎസ് ബാബു
ഗാനരചനഒ എൻ വി കുറുപ്പ്
സംഗീതംഎം കെ അര്‍ജ്ജുനന്‍
ആലാപനംജൂനിയര്‍ മെഹബൂബ്‌

വരികള്‍

Added by rajagopal on May 31, 2010
 ഋതുകന്യകളേ.. ഋതുകന്യകളേ..
ഒരുകുറി കൂടിയെന്‍ മതിലകം അലങ്കരിക്കൂ
മധുശലഭങ്ങളായ് പറന്നു വരൂ
മധുരസ്മരണകളേ.. (ഋതുകന്യകളേ..)

സുവര്ണ്ണമുഖികള്‍ സൂര്യകാന്തികള്‍
ഇവിടെ പുഞ്ചിരിച്ചു നിന്നു
അവരുടെ സഖിയായ് ഹൃദയേശ്വരിയായ്
നവവധുവായവള്‍ കടന്നു വന്നു-ഒരു
നറുമലരായവള്‍ ചിരിച്ചു നിന്നൂ
അവള്‍ ചിരിച്ചു നിന്നൂ… (ഋതുകന്യകളേ..)

വിടര്‍ന്ന പൂക്കള്‍ യാത്ര പറഞ്ഞു
ഇവിടെ വിളക്കുകള്‍ അണഞ്ഞു
പിറകോട്ടൊഴുകാന്‍ അറിയാത്ത കാലത്തിന്‍
തിരയടി മാത്രം മുഴങ്ങുന്നു..എത്ര
ഹൃദയങ്ങള്‍ അതില്‍ വീണു പിടയുന്നൂ
വീണു പിടയുന്നൂ…. (ഋതുകന്യകളേ..)


----------------------------------

Added by Susie on June 6, 2010
rithukanyakale rithukanyakale
orukuri koodiyen mathilakam alankarikkoo
madhushalabhangalaay parannu varoo
madhurasmaranakale...(rithukanyakale)

suvarnnamukhikal sooryakaanthikal
ivide punchirichu ninnu
avarude sakhiyaay hridayeshwariyaay
navavadhuvaayaval kadannu vannu - oru
narumalaraayaval chirichu ninnu
aval chirichu ninnu (rithukanyakale)

vidarnna pookkal yaathra paranju
ivide vilakkukal ananju
pirakottozhukaan ariyaatha kaalathin
thirayadi maathram muzhangunnu - ethra
hridayangal athil veenu pidayunnu
veenu pidayunnu (rithukanyakale)


ഈ സിനിമയിലെ മറ്റ് ഗാനങ്ങള്‍

എന്റെ നെഞ്ചിലെ
ആലാപനം : കൊച്ചിന്‍ ഇബ്രാഹിം   |   രചന : പി ഭാസ്കരൻ   |   സംഗീതം : എം കെ അര്‍ജ്ജുനന്‍
രാഗ തുന്തില നീല
ആലാപനം : പി സുശീല, പി ജയചന്ദ്രൻ   |   രചന : പി ഭാസ്കരൻ   |   സംഗീതം : എം കെ അര്‍ജ്ജുനന്‍
കല്യാണരാവിലെ
ആലാപനം : മെഹബൂബ്‌   |   രചന : പി ഭാസ്കരൻ   |   സംഗീതം : എം കെ അര്‍ജ്ജുനന്‍
സ്ത്രീയേ നീയൊരു
ആലാപനം : എസ് ജാനകി   |   രചന : ഒ എൻ വി കുറുപ്പ്   |   സംഗീതം : എം കെ അര്‍ജ്ജുനന്‍