അംഗനമാര്‍ മൗലേ അംശുമതി ബാലേ ...
ചിത്രം | അങ്കത്തട്ട് (1974) |
ചലച്ചിത്ര സംവിധാനം | ടി ആർ രഘുനാഥ് |
ഗാനരചന | വയലാര്‍ |
സംഗീതം | ജി ദേവരാജൻ |
ആലാപനം | കെ ജെ യേശുദാസ് |
വരികള്‍
Added by devi pillai on May 14, 2008 അംഗനമാര്‍ മൌലേ അംശുമതി ബാലേ അനംഗകാവ്യകലേ ഇതിലേ ഇതിലേ ഇതിലേ നിന്‍പാദംചുംബിച്ചൊരുന്മാദം കൊള്ളുമീ ചെമ്പകപ്പൂവായ് ജനിച്ചിരുന്നെങ്കില്‍ ഞാന് നിന്നംഗസൌഭഗം വാരിപ്പുണരുമീ മന്ദസമീരനായ് ജനിച്ചിരുന്നെങ്കില്‍ ഞാന്‍ എങ്കില്‍ ഞാന്‍ ചക്രവര്‍ത്തീ ഒരു പ്രേമ ചക്രവര്‍ത്തീ.... അംഗനമാര്‍ മൌലേ അംശുമതി ബാലേ.... അല്ലിപ്പൂമെയ്യെടുത്തങ്കത്തില്‍ വയ്ക്കുമീ വള്ളിയൂഞ്ഞാലായ് ജനിച്ചിരുന്നെങ്കില്‍ ഞാന്‍ നിന്‍ ദിവ്യ യൌവനം എന്നും പുതയ്ക്കുമീ പൊന്നുടയാടയായ് ജനിച്ചിരുന്നെങ്കില്‍ ഞാന്‍ എങ്കിലിത് രാജധാനി ഒരു പ്രേമ രാജധാനി... അംഗനമാര്‍ മൌലേ അംശുമതി ബാലേ..... നിന്‍ ദാഹം തീര്‍ക്കുവാന്‍ ചുണ്ടോടു ചേര്‍ക്കുമീ തെങ്ങിളംനീരായ് ജനിച്ചിരുന്നെങ്കില്‍ ഞാന്‍ സൌന്ദര്യ റാണിനിന്‍ മാറില്‍ മയങ്ങുമീ സ്വര്‍ണ്ണപതക്കമായ് ജനിച്ചിരുന്നെങ്കില്‍ ഞാന്‍ എങ്കില്‍ ഞാന്‍ ചക്രവര്‍ത്തീ ഒരു പ്രേമ ചക്രവര്‍ത്തീ അംഗനമാര്‍ മൌലേ അംശുമതി ബാലേ.... ---------------------------------- Added by devi pillai on May 14, 2008 Anganamar moule amshumathi baale ananga kavyakale ithile ithile ithile anganamar moule amshumathi baale ananga kavyakale ithile ithile ithile anganamar moule amshumathi baale nin paadam chumbichorunmadam kollumi chembaka poovay janichirunengil njan nin anga sowbhakam vaari punarumee manda sameeranay janichirunengil njan engil njan chakravarthi oru prema chakravarthy.. anganamar mouli amshumathi baale allipoo meyyeduthangathil veykumee valliyoonjalay janichirunengil njan nin divya youvanam ennum puthaykume ponnudayadayay janichirunengil njan engilithu raajadhani oru prema raajadhani anganamar mouli amshumathi baale nin daham theerkuvan chundodu cheerkumee thengilam neeray janichirunengil njan soundarya rani nin maaril mayangumee swarna pathakkamay janichirunengil njan engil njan chakravarthy oru prema chakravarthy anganamar mouli amshumathi baale. |
ഈ സിനിമയിലെ മറ്റ് ഗാനങ്ങള്‍
- അല്ലിമലര്‍ക്കാവില്‍ വേലകണ്ടു
- ആലാപനം : പി മാധുരി | രചന : വയലാര്‍ | സംഗീതം : ജി ദേവരാജൻ
- തങ്കപ്പവൻ കിണ്ണം
- ആലാപനം : പി മാധുരി, കോറസ് | രചന : വയലാര്‍ | സംഗീതം : ജി ദേവരാജൻ
- സ്വപ്നലേഖേ നിന്റെ
- ആലാപനം : പി ജയചന്ദ്രൻ, പി മാധുരി | രചന : വയലാര്‍ | സംഗീതം : ജി ദേവരാജൻ
- അങ്കത്തട്ടുകളുയര്‍ന്ന നാട്
- ആലാപനം : പി ലീല, പി മാധുരി, അയിരൂര്‍ സദാശിവന്‍ | രചന : വയലാര്‍ | സംഗീതം : ജി ദേവരാജൻ
- വള്ളുവനാട്ടിലെ
- ആലാപനം : കെ ജെ യേശുദാസ്, പി മാധുരി | രചന : വയലാര്‍ | സംഗീതം : ജി ദേവരാജൻ