ചൊട്ടമുതല്‍ ചുടലവരെ ...
ചിത്രം | പഴശ്ശിരാജാ (1964) |
ചലച്ചിത്ര സംവിധാനം | എം കുഞ്ചാക്കോ |
ഗാനരചന | വയലാര്‍ |
സംഗീതം | ആര്‍ കെ ശേഖര്‍ |
ആലാപനം | കെ ജെ യേശുദാസ് |
വരികള്‍
Lyrics submitted by: Jayasree Thottekkat chotta muthal chudala vare chumadaum thaangi dukhathin thanneer panthalil nilkkunnavare... nilkkunnavare... ee raathri irunduveluthu kizhakkunarumbol ee naattiya kazhuku marangal kaanum ningal... kaanum ningal (chotta) kaalan kozhikal koovi kazhukan chutti nadannoo arabikkadalala njettiyunarnnu girikoodangal njadungi thudichu thookkumarakkayar ninnu maranam kayariyirangee maranam kayariyirangee... (chotta) piranna naadinuvendi poruthi marichavarivide swantham chorayilezhuthiya jeevitha manthram kelkku ningal swargathekkaal valuthaanee janmabhoomee... (chotta) | വരികള്‍ ചേര്‍ത്തത്: ജയശ്രീ തോട്ടേക്കാട്ട് ചൊട്ട മുതല്‍ ചുടല വരെ ചുമടും താങ്ങി ദുഖത്തിന്‍ തണ്ണീര്‍ പന്തലില്‍ നില്‍ക്കുന്നവരെ... നില്‍ക്കുന്നവരെ... ഈ രാത്രിയിരുണ്ടുവെളുത്തൂ കിഴക്കുണരുമ്പോള്‍ ഈ നാട്ടിയ കഴുകുമരങ്ങള്‍ കാണും നിങ്ങള്‍... കാണും നിങ്ങള്‍ (ചൊട്ട) കാലന്‍ കോഴികള്‍ കൂവി കഴുകന്‍ ചുറ്റി നടന്നൂ അറബിക്കടലല ഞെട്ടിയുണർന്നു ഗിരികൂടങ്ങള്‍ ഞടുങ്ങി തുടിച്ചു തൂക്കുമരക്കയര്‍ നിന്നു മരണം കയറിയിറങ്ങി മരണം കയറിയിറങ്ങീ... (ചൊട്ട) പിറന്ന നാടിനുവേണ്ടി പൊരുതി മരിച്ചവരിവിടെ സ്വന്തം ചോരയിലെഴുതിയ ജീവിത- മന്ത്രം കേൾക്കൂ നിങ്ങള്‍ സ്വര്‍ഗ്ഗത്തേക്കാള്‍ വലുതാണീ ജന്മഭൂമീ... (ചൊട്ട) |
ഈ സിനിമയിലെ മറ്റ് ഗാനങ്ങള്‍
- പാതിരാപ്പൂവുകള്‍
- ആലാപനം : പി ലീല | രചന : വയലാര്‍ | സംഗീതം : ആര്‍ കെ ശേഖര്‍
- പഞ്ചവടിയില്‍
- ആലാപനം : എസ് ജാനകി | രചന : വയലാര്‍ | സംഗീതം : ആര്‍ കെ ശേഖര്‍
- ജയ ജയ ഭഗവതി മാതംഗി
- ആലാപനം : കെ ജെ യേശുദാസ്, പി ലീല | രചന : വയലാര്‍ | സംഗീതം : ആര്‍ കെ ശേഖര്‍
- വില്ലാളികളെ
- ആലാപനം : പി ലീല, കെ എസ് ജോര്‍ജ്ജ് | രചന : വയലാര്‍ | സംഗീതം : ആര്‍ കെ ശേഖര്‍
- അഞ്ജനക്കുന്നില്‍
- ആലാപനം : പി സുശീല | രചന : വയലാര്‍ | സംഗീതം : ആര്‍ കെ ശേഖര്‍
- ചിറകറ്റുവീണൊരു
- ആലാപനം : എസ് ജാനകി, എ എം രാജ | രചന : വയലാര്‍ | സംഗീതം : ആര്‍ കെ ശേഖര്‍
- സായിപ്പേ സായിപ്പേ
- ആലാപനം : പി ലീല, മെഹബൂബ് | രചന : വയലാര്‍ | സംഗീതം : ആര്‍ കെ ശേഖര്‍
- കണ്ണു രണ്ടും താമരപ്പൂ
- ആലാപനം : പി സുശീല, കോറസ് | രചന : വയലാര്‍ | സംഗീതം : ആര്‍ കെ ശേഖര്‍
- മുത്തേ വാവാവോ
- ആലാപനം : പി സുശീല | രചന : വയലാര്‍ | സംഗീതം : ആര്‍ കെ ശേഖര്‍
- ജാതിജാതാനുകമ്പ
- ആലാപനം : പി ലീല | രചന : വയലാര്‍ | സംഗീതം : ആര്‍ കെ ശേഖര്‍
- തെക്കു തെക്കു തെക്കന്നം
- ആലാപനം : കെ ജെ യേശുദാസ്, പി ലീല | രചന : വയലാര്‍ | സംഗീതം : ആര്‍ കെ ശേഖര്‍
- ബാലേ കേള്‍ നീ
- ആലാപനം : ആലപ്പി സുതന്‍ | രചന : വയലാര്‍ | സംഗീതം : ആര്‍ കെ ശേഖര്‍