View in English | Login »

Malayalam Movies and Songs

Share on Google+ Share on FB

ചിറകറ്റുവീണൊരു ...

ചിത്രംപഴശ്ശിരാജാ (1964)
ചലച്ചിത്ര സംവിധാനംഎം കുഞ്ചാക്കോ
ഗാനരചനവയലാര്‍
സംഗീതംആര്‍ കെ ശേഖര്‍
ആലാപനംഎസ് ജാനകി, എ എം രാജ
പാട്ട് കേള്‍ക്കുക
പാട്ട് ലഭ്യമാക്കിയത്: ശ്രീകാന്ത്

വരികള്‍

Lyrics submitted by: Jayasree Thottekkat

chirakattu veenoru kochu thumbee
vayanaadan kaattile kochu thumbee
ivide pirinjaalum praanan pozhinjaalum
iniyumorikkal naam onnu cherum

kaattathu vecha vilakku pole
kaalathudicha nilaavu pole
jayilazhikkullilen jeevante jeevane
kanikaanum neram karanju pokum

karayalle pidayalle kochuthumbee
kannuneer kaattile kochuthumbi
inapiriyaathe naam orumichu vaazhuvaan
iniyathe janmathil onnu cherum
(chirakattu..)

jaathakam nokkaathe jaathiyum nokkaathe
jeevithaswapnangal onnu chernnu
chithayiladinjaalum chaaramaaytheernnaalum
hridayabandhangal nashikkukilla
kaattathu vacha vilakku pole
kaalathudicha nilaavu pole
jayilazhikkullilen jeevante jeevane
kanikaanum neram karanju pokum
വരികള്‍ ചേര്‍ത്തത്: ശ്രീദേവി പിള്ള

ചിറകറ്റു വീണൊരു കൊച്ചുതുമ്പീ
വയനാടന്‍ കാട്ടിലെ കൊച്ചുതുമ്പീ
ഇവിടെപ്പിരിഞ്ഞാലും പ്രാണന്‍ പൊഴിഞ്ഞാലും
ഇനിയുമൊരിക്കല്‍ നാമൊന്നു ചേരും

കാറ്റത്തുവെച്ച വിളക്കുപോലെ
കാലത്തുദിച്ച നിലാവുപോലെ
ജയിലഴിക്കുള്ളിലെന്‍ ജീവന്റെ ജീവനെ
കണികാണും നേരം കരഞ്ഞുപോകും

കരയല്ലേ പിടയല്ലേ കൊച്ചുതുമ്പീ
കണ്ണുനീര്‍ക്കാട്ടിലെ കൊച്ചുതുമ്പീ
ഇണപിരിയാതെ നാമൊന്നിച്ചു വാഴുവാന്‍
ഇണപിരിയാതെ നാം ഒരുമിച്ചു വാഴുവാന്‍
ഇനിയത്തെ ജന്മത്തില്‍ ഒന്നുചേരും

ജാതകം നോക്കാതെ ജാതിയും നോക്കാതെ
ജീവിതസ്വപ്നങ്ങള്‍ ഒന്നുചേര്‍ന്നു
ചിതയിലടിഞ്ഞാലും ചാരമായ് തീര്‍ന്നാലും
ഹൃദയബന്ധങ്ങള്‍ നശിക്കുകില്ലാ

കാറ്റത്തുവെച്ച വിളക്കുപോലെ
കാലത്തുദിച്ച നിലാവുപോലെ
ജയിലഴിക്കുള്ളിലെന്‍ ജീവന്റെ ജീവനെ
കണികാണും നേരം കരഞ്ഞുപോകും


ഈ സിനിമയിലെ മറ്റ് ഗാനങ്ങള്‍

ചൊട്ടമുതല്‍ ചുടലവരെ
ആലാപനം : കെ ജെ യേശുദാസ്   |   രചന : വയലാര്‍   |   സംഗീതം : ആര്‍ കെ ശേഖര്‍
പാതിരാപ്പൂവുകള്‍
ആലാപനം : പി ലീല   |   രചന : വയലാര്‍   |   സംഗീതം : ആര്‍ കെ ശേഖര്‍
പഞ്ചവടിയില്‍
ആലാപനം : എസ് ജാനകി   |   രചന : വയലാര്‍   |   സംഗീതം : ആര്‍ കെ ശേഖര്‍
ജയ ജയ ഭഗവതി മാതംഗി
ആലാപനം : കെ ജെ യേശുദാസ്, പി ലീല   |   രചന : വയലാര്‍   |   സംഗീതം : ആര്‍ കെ ശേഖര്‍
വില്ലാളികളെ
ആലാപനം : പി ലീല, കെ എസ് ജോര്‍ജ്ജ്   |   രചന : വയലാര്‍   |   സംഗീതം : ആര്‍ കെ ശേഖര്‍
അഞ്ജനക്കുന്നില്‍
ആലാപനം : പി സുശീല   |   രചന : വയലാര്‍   |   സംഗീതം : ആര്‍ കെ ശേഖര്‍
സായിപ്പേ സായിപ്പേ
ആലാപനം : പി ലീല, മെഹബൂബ്‌   |   രചന : വയലാര്‍   |   സംഗീതം : ആര്‍ കെ ശേഖര്‍
കണ്ണു രണ്ടും താമരപ്പൂ
ആലാപനം : പി സുശീല, കോറസ്‌   |   രചന : വയലാര്‍   |   സംഗീതം : ആര്‍ കെ ശേഖര്‍
മുത്തേ വാവാവോ
ആലാപനം : പി സുശീല   |   രചന : വയലാര്‍   |   സംഗീതം : ആര്‍ കെ ശേഖര്‍
ജാതിജാതാനുകമ്പ
ആലാപനം : പി ലീല   |   രചന : വയലാര്‍   |   സംഗീതം : ആര്‍ കെ ശേഖര്‍
തെക്കു തെക്കു തെക്കന്നം
ആലാപനം : കെ ജെ യേശുദാസ്, പി ലീല   |   രചന : വയലാര്‍   |   സംഗീതം : ആര്‍ കെ ശേഖര്‍
ബാലേ കേള്‍ നീ
ആലാപനം : ആലപ്പി സുതന്‍   |   രചന : വയലാര്‍   |   സംഗീതം : ആര്‍ കെ ശേഖര്‍