View in English | Login »

Malayalam Movies and Songs

Share on Google+ Share on FB

ജലതരംഗമേ പാടു ...

ചിത്രംഹണിമൂണ്‍ (1974)
ചലച്ചിത്ര സംവിധാനംഎ ബി രാജ്
ഗാനരചനശ്രീകുമാരന്‍ തമ്പി
സംഗീതംഎം കെ അര്‍ജ്ജുനന്‍
ആലാപനംപി ജയചന്ദ്രൻ, പി ലീല

വരികള്‍

Added by jayalakshmi.ravi@gmail.com on February 8, 2010

ജലതരംഗമേ പാടൂ......ജലതരംഗമേ പാടൂ....
കാറ്റിന്‍ മണിവീണ മീട്ടി പാടൂ...പാടൂ....
പളുങ്കുമണികള്‍ പവിഴമുത്തുകള്‍ കോര്‍ത്തു കോര്‍ത്തു നടമാടൂ
ജലതരംഗമേ പാടൂ......ജലതരംഗമേ പാടൂ....

കുളിര്‍ വിടര്‍ത്തുമീ നിമിഷലജ്ജയില്‍ കുലുങ്ങും മേനിതന്‍ താളം
കുളിര്‍ വിടര്‍ത്തുമീ നിമിഷലജ്ജയില്‍ കുലുങ്ങും മേനിതന്‍ താളം
മൃദുല മോഹമലര്‍ വിടരും മാനസം പകര്‍ന്നു നല്‍കും ഉന്മാദം
ഈ താളത്തില്‍ മേളത്തില്‍ ഉന്മാദലഹരിയില്‍ വിലാസ സംഗമ ദാഹം
(ജലതരംഗമേ പാടൂ)

നിറം നിരത്തുമീ ശിഥിലരശ്മിയില്‍ തെളിയും ലതകള്‍തന്‍ സ്വപ്നം
നിറം നിരത്തുമീ ശിഥിലരശ്മിയില്‍ തെളിയും ലതകള്‍തന്‍ സ്വപ്നം
മുകളില്‍ വാനം അരികില്‍ നീ വരൂ തുളുമ്പി നില്‍ക്കും സായാഹ്നം
ആ സ്വര്‍ഗ്ഗത്തിന്‍ താളത്തില്‍ ആനന്ദതാളത്തില്‍ വിലാസ സംഗമ ദാഹം
(ജലതരംഗമേ പാടൂ)


----------------------------------

Added by jayalakshmi.ravi@gmail.com on February 8, 2010

Jalatharangame paatoo....jalatharangame paatoo....
kaattin maniveena meeti paatoo...paatoo...
palunkurmanikal pavizhamuthukal korthu korthu natamaatoo
jalatharangame paatoo....jalatharangame paatoo....

kulir vitarthumee nimishalajjayil kulungum menithan thaalam
kulir vitarthumee nimishalajjayil kulungum menithan thaalam
mrudulamohamalar vitarum maanasam pakarnnu nalkum unmaadam
ee thaalathil melathil undmaadalahariyil vilaasa sangama daaham
(jalatharangame paatoo)

niram nirathumee shidhilarashmiyil theliyum lathakalthan swapnam
niram nirathumee shidhilarashmiyil theliyum lathakalthan swapnam
mukalil vaanam arikil nee varoo thulumbi nilkkum saayaahnam
aa swarggathin thaalathil anandathaalathil vilaasa sangama daaham
(jalatharangame paatoo) 


ഈ സിനിമയിലെ മറ്റ് ഗാനങ്ങള്‍

ഇന്ദ്രജാല രഥമേറി
ആലാപനം : പി ജയചന്ദ്രൻ, എല്‍ ആര്‍ ഈശ്വരി   |   രചന : ശ്രീകുമാരന്‍ തമ്പി   |   സംഗീതം : എം കെ അര്‍ജ്ജുനന്‍
സന്മാർഗം തേടുവിൻ
ആലാപനം : പി ജയചന്ദ്രൻ, കോറസ്‌   |   രചന : ശ്രീകുമാരന്‍ തമ്പി   |   സംഗീതം : എം കെ അര്‍ജ്ജുനന്‍
ഗുഡ് മോണിങ് സീതേ
ആലാപനം : കെ പി ബ്രഹ്മാനന്ദൻ   |   രചന : ശ്രീകുമാരന്‍ തമ്പി   |   സംഗീതം : എം കെ അര്‍ജ്ജുനന്‍
ഗുഡ്‌ മോണിങ് രാമാ
ആലാപനം : എല്‍ ആര്‍ ഈശ്വരി   |   രചന : ശ്രീകുമാരന്‍ തമ്പി   |   സംഗീതം : എം കെ അര്‍ജ്ജുനന്‍
തങ്കക്കവിളിൽ കുങ്കുമമോ
ആലാപനം : പി മാധുരി, കെ പി ബ്രഹ്മാനന്ദൻ   |   രചന : ശ്രീകുമാരന്‍ തമ്പി   |   സംഗീതം : എം കെ അര്‍ജ്ജുനന്‍
മല്ലികപ്പൂവിന്‍ മധുരഗന്ധം
ആലാപനം : പി ജയചന്ദ്രൻ   |   രചന : ശ്രീകുമാരന്‍ തമ്പി   |   സംഗീതം : എം കെ അര്‍ജ്ജുനന്‍