View in English | Login »

Malayalam Movies and Songs

Share on Google+ Share on FB

ചന്ദനച്ചോലപൂത്തു ...

ചിത്രംചലനം (1975)
ചലച്ചിത്ര സംവിധാനംഎന്‍ ആര്‍ പിള്ള
ഗാനരചനവയലാര്‍
സംഗീതംജി ദേവരാജൻ
ആലാപനംപി മാധുരി, കോറസ്‌

വരികള്‍

Added by parvathy venugopal on November 4, 2009
ചന്ദനച്ചോല പൂത്തു പൂത്തു
താമരക്കാടു പൂത്തു പൂത്തു
അഞ്ചാംകുളി കഴിഞ്ഞു അഞ്ചിലക്കുറിയണിഞ്ഞു
കന്നിദേവാ വെള്ളിദേവാ കാമദേവാ
കാണാപ്പൂവമ്പുമായ് വന്നാട്ടേ - വരം തന്നാട്ടെ

അരയില്‍ മിന്നണ പൊന്നുടവാള്‍ തുടലുകളോടെ
ആവനാഴിയില്‍ ജീവനുള്ള പൂവുകളോടെ (അരയില്‍)
അറുപത്തിനാലാണ്‍കുതിരകള്‍ വലിച്ചുതരും
തേരില്‍ നീ പറന്നു വന്നാട്ടേ
ഈ ഋതുമതികള്‍ കാത്തുനില്‍ക്കും ഇലവര്‍ങ്ങപ്പൂവനത്തില്‍ ഒരുങ്ങിവന്നാട്ടെ
തെയ്യാരെ തെയ്യാരെ തെയ്യാ തെയ്യാ.. തെയ്യാരേ
തെയ്യാരെ തെയ്യാരെ തെയ്യാ തെയ്യാ.. തെയ്യാരേ

വിരിഞ്ഞ മാറിലെ നീലരോമക്കണ്ണികളോടെ
വീരശൃംഗല കാപ്പു കെട്ടിയ പൌരുഷമോടെ
ഇളംചിപ്പിയില്‍ മഞ്ഞു വീണു പവിഴമാകും
രാവില്‍ നീ ഇറങ്ങി വന്നാട്ടെ
ഈ ഋതുമതികള്‍ നൃത്തമാടും ഇണയരുവിത്താഴ്വരയില്‍ ഒരുങ്ങിവന്നാട്ടെ (ചന്ദനച്ചോല)

----------------------------------

Added by devi pillai on November 18, 2009
 chandanachola poothu poothu
thamarakkadu poothu poothu
ancham kulikazhinju anchilakkuriyaninju
kannideva vellideva kamadeva
kanaappoovampumay vannatte

arayil minnana ponnudaval thudalukalode
avanazhiyil jeevanulla poovukalode
arupathinalaan kuthirakal valichutharum
theril nee parannuvannatte
ee rithumathikal kathunilkkum
ilavarngapoovanathil orungivannatte
theyyare theyyare theyya theyya
theyyare theyyare theyya theyya

virinjamarile neelaromakkannikalode
veerasringhala kappukettiya pourushamode
ilam chippiyil manjuveenu pavizhamakum
ravil nee irangi vannatte
ee rithumathikal nrithamadum inayaruvi thazhvarayil orungi vannatte



ഈ സിനിമയിലെ മറ്റ് ഗാനങ്ങള്‍

അത്യുന്നതങ്ങളിൽ
ആലാപനം : പി ജയചന്ദ്രൻ, പി മാധുരി   |   രചന : വയലാര്‍   |   സംഗീതം : ജി ദേവരാജൻ
രാഷ്ട്രശിൽപ്പികൾ
ആലാപനം : പി ജയചന്ദ്രൻ, പി മാധുരി, കോറസ്‌   |   രചന : വയലാര്‍   |   സംഗീതം : ജി ദേവരാജൻ
സര്‍പ്പസന്തതികളേ
ആലാപനം : പി ജയചന്ദ്രൻ, കോറസ്‌   |   രചന : വയലാര്‍   |   സംഗീതം : ജി ദേവരാജൻ
കുരിശുപള്ളിക്കുന്നിലേ
ആലാപനം : പി മാധുരി   |   രചന : വയലാര്‍   |   സംഗീതം : ജി ദേവരാജൻ