കാറ്റിന് ചിലമ്പൊലിയോ ...
ചിത്രം | ഹലോ ഡാര്‍ലിംഗ് (1975) |
ചലച്ചിത്ര സംവിധാനം | എ ബി രാജ് |
ഗാനരചന | വയലാര്‍ |
സംഗീതം | എം കെ അര്ജ്ജുനന് |
ആലാപനം | കെ ജെ യേശുദാസ് |
വരികള്‍
Added by venu on November 1, 2009 കാറ്റിന് ചിലമ്പൊലിയോ.. കടല്‍ പക്ഷി പാടും പാട്ടിന് തിരയടിയോ.. കാമധനുസ്സിന്‍ ഞാണൊലിയോ ഇതു കമനി നിന് ചിരിയുടെ ചിറകടിയോ വാസരസ്വപ്നം വിടരുകയോ അഭിലാഷദലങ്ങള്‍ നിറയുകയോ മധു നിറയുകയോ വെണ്‍ചന്ദനത്തിന്‍ മണമുള്ള മാറിടം വെറുതേ തുടിക്കുകയോ ഗന്ധം - സ്ത്രീയുടെ ഗന്ധം സന്ധ്യകള്‍ക്കഴകു കൂട്ടി എന്റെ സന്ധ്യകള്‍ക്കഴകു കൂട്ടി ആ.. അഹാഹാ.. (കാറ്റിന്) നാഡികള്‍ തമ്മില്‍ പിണയുകയോ അവ നാഗഫണം വിതിര്‍ത്താടുകയോ വിതിര്‍ത്താടുകയോ എന്‍ വികാരങ്ങളുമവയുടെ പൂക്കളും നിന്നേ പുണരുകയോ ഗന്ധം - സ്ത്രീയുടെ ഗന്ധം സന്ധ്യകള്‍ക്കു മദം കൂട്ടി എന്റെ സന്ധ്യകള്‍ക്കു മദം കൂട്ടി (കാറ്റിന്) ---------------------------------- Added by Susie on November 29, 2009 kattin chilamboliyo kadalppakshi paadum paattin thirayadiyo kaamadhanussin njaanoliyo ithu kamani nin chiriyude chirakadiyo (kattin) vaasara swapnam vidarukayo abhilaashadalangal nirayukayo madhu nirayukayo ven chandanathin manamulla maaridam veruthe thudikkukayo gandham..sthreeyude gandham... sandhyakalkkazhaku kootti - ente sandhyakalkkazhaku kootti A..Aha... (kattin) naadikal thammil pinayukayo - ava naagaphanam vithirthhaadukayo vithirthaadukayo en vikaarangalum avayude pookkalum ninne punarukayo gandham...sthreeyude gandham sandhyakalkku madam kootti - ente sandhyakalkku madam kootti (kattin) |
ഈ സിനിമയിലെ മറ്റ് ഗാനങ്ങള്‍
- അനുരാഗമേ അനുരാഗമേ
- ആലാപനം : കെ ജെ യേശുദാസ് | രചന : വയലാര്‍ | സംഗീതം : എം കെ അര്ജ്ജുനന്
- ദ്വാരകേ
- ആലാപനം : പി സുശീല | രചന : വയലാര്‍ | സംഗീതം : എം കെ അര്ജ്ജുനന്
- നൈന്റീൻ സെവന്റിഫൈവ്
- ആലാപനം : പി മാധുരി | രചന : വയലാര്‍ | സംഗീതം : എം കെ അര്ജ്ജുനന്
- ബാഹർ സേ കൊയ്
- ആലാപനം : കെ പി ബ്രഹ്മാനന്ദൻ, ശ്രീലത നമ്പൂതിരി | രചന : വയലാര്‍ | സംഗീതം : എം കെ അര്ജ്ജുനന്
- നൈന്റീൻ സെവന്റിഫൈവ്
- ആലാപനം : കെ ജെ യേശുദാസ് | രചന : വയലാര്‍ | സംഗീതം : എം കെ അര്ജ്ജുനന്