View in English | Login »

Malayalam Movies and Songs

Share on Google+ Share on FB

പറയാൻ നാണം ...

ചിത്രംനിറമാല (1975)
ചലച്ചിത്ര സംവിധാനംപി രാമദാസ്‌
ഗാനരചനയൂസഫലി കേച്ചേരി
സംഗീതംഎം കെ അര്‍ജ്ജുനന്‍
ആലാപനംപി ജയചന്ദ്രൻ

വരികള്‍

Added by vikasvenattu@gmail.com on June 11, 2010
പറയാന്‍ നാണം പറയാതിരുന്നാല്‍
കരളിന്നകത്തൊരു തീനാളം
പ്രാണസഖീ എന്‍ മൗനാനുരാഗം
പ്രേമലേഖനമായ് വിടര്‍ന്നൂ - ഒരു
കാമലേഖനമായ് വിടര്‍ന്നു!
(പറയാന്‍...‍)

അനുരാഗദൂതിനു വാക്കുകളാകും
അരയന്നങ്ങള്‍ക്കു നാണം
പറയാതെയറിയാന്‍ വഴിയൊന്നുമീശ്വരന്‍
അരുളീല ഞാനെന്തുവേണം - സഖീ
പരവശന്‍ ഞാനെന്തുവേണം?
(പറയാന്‍...)

അമലാനുരാഗത്തിന്‍ സുരഭിലവനിയില്‍
അണയാനെന്തൊരു മോഹം
പ്രിയമുള്ളവളേ നിന്‍ മൃദുദേഹം
പുണരാനെന്തൊരു ദാഹം - സഖീ
പുണരാനെന്തൊരു ദാഹം!
(പറയാന്‍...)

----------------------------------

Added by Susie on July 8, 2010
parayaan naanam parayaatirunnaal.....
karalinakathoru theenaalam....

parayaan naanam parayaatirunnaal
karalinakathoru theenaalam
praanasakhee en mounaanuraagam
premalekhanamaay vidarnnu - oru
kamalekhanamaay vidarnnu
(parayaan)

anuraagadoothinu vaakkukalaakum
arayannangalkku naanam
parayaatheyariyaan vazhiyonnumeeshwaran
aruleela njaan enthu venam sakhee
paravashan njaan enthu venam
(parayaan)

amalaanuraagathin surabhilavaniyil
anayaanenthoru moham
priyamullavale nin mridu deham
punaraananthoru daaham sakhee
punaraanenthoru daaham
(parayaan)



ഈ സിനിമയിലെ മറ്റ് ഗാനങ്ങള്‍

ഇന്നലെയെന്ന സത്യം
ആലാപനം : കെ ജെ യേശുദാസ്   |   രചന : യൂസഫലി കേച്ചേരി   |   സംഗീതം : എം കെ അര്‍ജ്ജുനന്‍
മൊട്ടുവിരിഞ്ഞു
ആലാപനം : പി മാധുരി   |   രചന : യൂസഫലി കേച്ചേരി   |   സംഗീതം : എം കെ അര്‍ജ്ജുനന്‍
കണ്ണീരിന്‍ കവിതയിതേ
ആലാപനം : കെ ജെ യേശുദാസ്   |   രചന : യൂസഫലി കേച്ചേരി   |   സംഗീതം : എം കെ അര്‍ജ്ജുനന്‍
പോനാല്‍ പോകട്ടും
ആലാപനം : പദ്മനാഭന്‍(ഉദയൻ)   |   രചന : യൂസഫലി കേച്ചേരി   |   സംഗീതം : എം കെ അര്‍ജ്ജുനന്‍
ദെര്‍ വാസ് എ ട്രീ
ആലാപനം : എല്‍ ആര്‍ ഈശ്വരി, കോറസ്‌   |   രചന : പി രാമദാസ്‌   |   സംഗീതം : എം കെ അര്‍ജ്ജുനന്‍