വാര്‍മുടിയില്‍ ...
ചിത്രം | വെളിച്ചം അകലെ (1975) |
ചലച്ചിത്ര സംവിധാനം | ക്രോസ്സ്ബെല്‍റ്റ് മണി |
ഗാനരചന | വയലാര്‍ |
സംഗീതം | ആര്‍ കെ ശേഖര്‍ |
ആലാപനം | കെ ജെ യേശുദാസ് |
വരികള്‍
Added by devi pillai on June 16, 2009 വാര്‍മുടിയില്‍ ഒറ്റ പനിനീര്‍ച്ചെമ്പക പൂവുചൂടിയ സോമലതേ എന്റെ പ്രിയയുടെ മുഖപ്രസാദം എന്തിനപഹരിച്ചു ഇവളെ നീ എന്തിനനുകരിച്ചൂ? കോടക്കാര്‍മുകിലിന്‍ മാറത്തുപടരും കന്നിമിന്നല്‍ കൊടിയില്‍നിന്നോ വിലാസവതിയാം പ്രിയയിവള്‍ പുണരുമ്പോള്‍ വിടരും രോമഹര്‍ഷക്കതിരില്‍ നിന്നോ ഒരുക്കലും മായാത്ത സ്വര്‍ണ്ണനിറം നിന്‍ തിരുവുടലിനു കിട്ടി? വാര്‍മുടിയില്‍.... സ്വപ്നത്തിന്‍ കരയില്‍ നാണിച്ചുനില്‍ക്കും സ്വര്‍ഗ്ഗപുഷ്പത്തളിരില്‍നിന്നോ വികാരവതിയാം പ്രിയയില്‍ഞാനലിയുമ്പോള്‍ വിതിരും നിര്‍വൃതിതന്‍ കുളിരില്‍ നിന്നോ ഒരിക്കലും മാറാത്ത പ്രേമഗന്ധം നിന്‍ ചൊടിയിതളിന്നു കിട്ടി? വാര്‍മുടിയില്‍.... ---------------------------------- Added by ജിജാ സുബ്രഹ്മണ്യൻ on March 6, 2011 Vaarmudiyil otta panineer chempaka poovu choodiya somalathe Ente priyayude mukhaprasaadam Enthinapaharichu ivale nee enthinanukarichu Kodakkaarmukilin maarathu padarum Kanniminnal kodiyil ninno vilaasavathiyaam priyayival punarumpol Vidarum romaharshakkathiril ninno orikkalum maayaatha swarnna niram Nin thiruvudalinu kitti (Varmudiyil..) Swapnathin karayil naanichu nilkkum swargga pushpa thaliril ninno Vikaara vathiyaam priyayil njaan aliyumpol Vithirum nirvruthi than kuliril ninno Orikkalum maaraatha premagandham Nin chodiyithalinu kitti (Varmudiyil..) |
ഈ സിനിമയിലെ മറ്റ് ഗാനങ്ങള്‍
- സപ്തമി ചന്ദ്രനെ
- ആലാപനം : പി സുശീല, പി ജയചന്ദ്രൻ | രചന : വയലാര്‍ | സംഗീതം : ആര്‍ കെ ശേഖര്‍
- ജന്മബന്ധങ്ങൾ
- ആലാപനം : കെ ജെ യേശുദാസ് | രചന : വയലാര്‍ | സംഗീതം : ആര്‍ കെ ശേഖര്‍
- എനിക്കു ദാഹിക്കുന്നു
- ആലാപനം : പി സുശീല | രചന : വയലാര്‍ | സംഗീതം : ആര്‍ കെ ശേഖര്‍