ഉറങ്ങാന്‍ കിടന്നാല്‍ ...
ചിത്രം | പദ്മരാഗം (1975) |
ചലച്ചിത്ര സംവിധാനം | ശശികുമാര്‍ |
ഗാനരചന | ശ്രീകുമാരന്‍ തമ്പി |
സംഗീതം | എം കെ അര്‍ജ്ജുനന്‍ |
ആലാപനം | കെ ജെ യേശുദാസ് |
വരികള്‍
Lyrics submitted by: Dr. Susie Pazhavarical urangaan kidannaal omane nee urakku paattaakum ninte madiyil njaan thala chaaychaal neeyoru maanikkya thottilaakum (urangaan) kanakam vilayum chiriyude muthukal kalayaruthe veruthe oru muthamayaa muthukal korthen adharathil chaarthuka nee thazhukum neram thankame nee thalir lathayaay maarum ente virimaaril mukham cherthaal neeyoru vanamallikayaakum (urangaan) madhuram malarum kavilile arunima maayaruthe veruthe oru lajjayaalathu chaalichinnen thodukuriyaakkuka nee vilambum neram kanmanee nee thulumbum kudamaakum ninte mridula pooviral thottaal neerum paalamruthaay theerum (urangaan) | വരികള്‍ ചേര്‍ത്തത്: ഡോ. സൂസി പഴവരിക്കല്‍ ഉറങ്ങാന്‍ കിടന്നാല്‍ ഓമനേ നീ ഉറക്കുപാട്ടാകും നിന്റെ മടിയില്‍ ഞാന്‍ തലചായ്ച്ചാല്‍ നീയൊരു മാണിക്ക്യ തൊട്ടിലാകും ഉറങ്ങാന്‍ ....... കനകം വിളയും ചിരിയുടെ മുത്തുകള്‍ കളയരുതേ വെറുതെ ഒരു മുത്തമായാ മുത്തുകള്‍ കോര്‍ത്തെന്‍ അധരത്തില്‍ ചാര്‍ത്തുക നീ തഴുകും നേരം തങ്കമേ നീ തളിര്‍ ലതയായ് മാറും എന്‍റെ വിരിമാറില്‍ മുഖം ചേര്‍ത്താല്‍ നീയൊരു വനമല്ലികയാകും ഉറങ്ങാന്‍ ...... മധുരം മലരും കവിളിലെ അരുണിമ മായരുതേ വെറുതെ ഒരു ലജ്ജയാല്‍ അത് ചാലിച്ചിന്നെന്‍ തൊടുകുറിയാക്കുക നീ വിളമ്പും നേരം കണ്മണീ നീ തുളുമ്പും കുടമാകും നിന്‍റെ മൃദുല പൂവിരല്‍ തൊട്ടാല്‍ നീരും പാലമൃതായ് തീരും ഉറങ്ങാന്‍ ...... |
ഈ സിനിമയിലെ മറ്റ് ഗാനങ്ങള്‍
- സാന്ധ്യ താരകേ
- ആലാപനം : കെ ജെ യേശുദാസ് | രചന : ശ്രീകുമാരന്‍ തമ്പി | സംഗീതം : എം കെ അര്‍ജ്ജുനന്‍
- ഉഷസ്സാം സ്വർണ്ണത്താമര
- ആലാപനം : കെ ജെ യേശുദാസ് | രചന : ശ്രീകുമാരന്‍ തമ്പി | സംഗീതം : എം കെ അര്‍ജ്ജുനന്‍
- കാറ്റുവന്നു തൊട്ടനേരം
- ആലാപനം : കെ ജെ യേശുദാസ്, വാണി ജയറാം | രചന : ശ്രീകുമാരന്‍ തമ്പി | സംഗീതം : എം കെ അര്‍ജ്ജുനന്‍
- മലയാളം ബ്യൂട്ടി
- ആലാപനം : കെ പി ബ്രഹ്മാനന്ദൻ, ശ്രീലത നമ്പൂതിരി | രചന : ശ്രീകുമാരന്‍ തമ്പി | സംഗീതം : എം കെ അര്‍ജ്ജുനന്‍
- പൂനിലാവേ വാ
- ആലാപനം : എസ് ജാനകി | രചന : ശ്രീകുമാരന്‍ തമ്പി | സംഗീതം : എം കെ അര്‍ജ്ജുനന്‍
- സിന്ധുനദീ തീരത്ത്
- ആലാപനം : കെ ജെ യേശുദാസ്, ബി വസന്ത, കോറസ് | രചന : ശ്രീകുമാരന്‍ തമ്പി | സംഗീതം : എം കെ അര്‍ജ്ജുനന്‍