View in English | Login »

Malayalam Movies and Songs

Share on Google+ Share on FB

കാറ്റുവന്നു തൊട്ടനേരം ...

ചിത്രംപദ്‌മരാഗം (1975)
ചലച്ചിത്ര സംവിധാനംശശികുമാര്‍
ഗാനരചനശ്രീകുമാരന്‍ തമ്പി
സംഗീതംഎം കെ അര്‍ജ്ജുനന്‍
ആലാപനംകെ ജെ യേശുദാസ്, വാണി ജയറാം

വരികള്‍

Lyrics submitted by: Sreedevi Pillai

aha....ahaa......

kattuvannu thottaneram poochirichuvo?
poochirichu pulanja nelam kaattulanjuvo?
kaattinte kulirala nee kadameduthuvo
panimalarin kalpana nee kadameduthuvo
kaattaya vaa..poovaay vaa
kaathirunna kanavukale koottinuvaa...
(kaattuvannu)

veenaathanthi vilicha neram viralunarnnuvo?
viraluthottunarthiyappol veena padiyo?
en hridayam veenayavan karanamenthe?
nin pranayam viralukalaay mariyathenthe?
aahaa.....
(kattuvannu)

theeram maadi vilicha neram thirakal paadiyo?
thirakal thedi vanna neram karayunarnnuvo?
ente daaham kadalalayaal paayuvathenthe?
ninte mounam theeramaay maaruvathenthe?
ninte mounam theeramaay maaruvathenthe?
aaaahaa.......
(kaaattuvannu)
വരികള്‍ ചേര്‍ത്തത്: ശ്രീദേവി പിള്ള

അഹാ...അഹാഹാഹാ...ആ.....അഹാഹാഹാ....

കാറ്റുവന്നു തൊട്ടനേരം പൂചിരിച്ചുവോ...?
പൂ ചിരിച്ചു പുണര്‍ന്നനേരം കാറ്റലഞ്ഞുവോ?
കാറ്റിന്റെ കുളിരല നീ കടമെടുത്തുവോ?
കണിമലരിന്‍ കല്പന നീ കവര്‍ന്നെടുത്തുവോ?
കാറ്റായ് വാ...പൂവായ് വാ....
കാത്തുനിന്ന കനവുകളേ കൂട്ടിനുവാ....
കാറ്റുവന്നു തൊട്ടനേരം പൂചിരിച്ചുവോ...

വീണാതന്ത്രി വിളിച്ച നേരം വിരലുണര്‍ന്നുവോ?
വിരലു തൊട്ടുണര്‍ത്തിയപ്പോള്‍ വീണ പാടിയോ?
എന്‍ ഹൃദയം വീണയാകാന്‍ കാരണമെന്തേ?
നിന്‍ പ്രണയം വിരലുകളായ് മാറിയതെന്തേ?
ഹാഹാഹാ ആഹാഹാ...ആ‍ഹാഹാ.. ആ.....
കാറ്റുവന്നു തൊട്ടനേരം.......

തീരം മാടിവിളിച്ച നേരം തിരകള്‍ പാടിയോ....?
തിരകള്‍ തേടിവന്ന നേരം കരയുണര്‍ന്നുവോ?
എന്റെ ദാഹം കടലലയായ് പായുവതെന്തേ...?
നിന്റെ മൌനം തീരമായ് മാറുവതെന്തേ...?
നിന്റെ മൌനം തീരമായ് മാറുവതെന്തേ...?
ഹാഹാഹാ ആഹാഹാ...ആ‍ഹാഹാ ആ.....
കാറ്റുവന്നു തൊട്ടനേരം.......


ഈ സിനിമയിലെ മറ്റ് ഗാനങ്ങള്‍

സാന്ധ്യ താരകേ
ആലാപനം : കെ ജെ യേശുദാസ്   |   രചന : ശ്രീകുമാരന്‍ തമ്പി   |   സംഗീതം : എം കെ അര്‍ജ്ജുനന്‍
ഉറങ്ങാന്‍ കിടന്നാല്‍
ആലാപനം : കെ ജെ യേശുദാസ്   |   രചന : ശ്രീകുമാരന്‍ തമ്പി   |   സംഗീതം : എം കെ അര്‍ജ്ജുനന്‍
ഉഷസ്സാം സ്വർണ്ണത്താമര
ആലാപനം : കെ ജെ യേശുദാസ്   |   രചന : ശ്രീകുമാരന്‍ തമ്പി   |   സംഗീതം : എം കെ അര്‍ജ്ജുനന്‍
മലയാളം ബ്യൂട്ടി
ആലാപനം : കെ പി ബ്രഹ്മാനന്ദൻ, ശ്രീലത നമ്പൂതിരി   |   രചന : ശ്രീകുമാരന്‍ തമ്പി   |   സംഗീതം : എം കെ അര്‍ജ്ജുനന്‍
പൂനിലാവേ വാ
ആലാപനം : എസ് ജാനകി   |   രചന : ശ്രീകുമാരന്‍ തമ്പി   |   സംഗീതം : എം കെ അര്‍ജ്ജുനന്‍
സിന്ധുനദീ തീരത്ത്
ആലാപനം : കെ ജെ യേശുദാസ്, ബി വസന്ത, കോറസ്‌   |   രചന : ശ്രീകുമാരന്‍ തമ്പി   |   സംഗീതം : എം കെ അര്‍ജ്ജുനന്‍