View in English | Login »

Malayalam Movies and Songs

Share on Google+ Share on FB

പച്ചക്കർപ്പൂരമലയിൽ ...

ചിത്രംഅനാവരണം (1976)
ചലച്ചിത്ര സംവിധാനംഎ വിന്‍സന്റ്
ഗാനരചനവയലാര്‍
സംഗീതംജി ദേവരാജൻ
ആലാപനംപി സുശീല

വരികള്‍

Lyrics submitted by: Dr. Susie Pazhavarical

pachakarpoora malayil oru pallikkurishinte thanalil
elaa sthreekalum swapnam kaanunna
kalyaanaroopane kandu - njaanente
kalyaana roopane kandu

papathin kanikal orikkalum kaaykkaatha
devadaarathin keezhil
aruviyil mungikkulikkumbozhen maaril
avanoru pookonderinju - manassilaa poomottu veenu
athil madanan njarambil pathanju (pacha)

pakal kanda swapnangal chumbichunarthumen
pranayaabhilaashangalaake
oru manthrakodiyilaake pothinju njaan
avanoru raathriyil nalkum - athu vare
kaathirikkille...enne avidunnu sweekarikkille (pacha)
വരികള്‍ ചേര്‍ത്തത്: ജയലക്ഷ്മി രവീന്ദ്രനാഥ്

പച്ചക്കര്‍‌പ്പൂരമലയില്‍ ഒരു പള്ളിക്കുരിശിന്റെ തണലില്‍
എല്ലാ സ്ത്രീകളും സ്വപ്നം കാണുന്ന കല്യാണരൂപനെ കണ്ടു ഞാനെന്റെ
കല്യാണരൂപനെ കണ്ടു....

പാ‍പത്തിന്‍ കനികള്‍ ഒരിയ്ക്കലും കായ്ക്കാത്ത ദേവദാരത്തിന്‍ കീഴില്‍
അരുവിയില്‍ മുങ്ങിക്കുളിയ്ക്കുമ്പോഴെന്‍ മാറില്‍
അവനൊരു പൂ കൊണ്ടെറിഞ്ഞു...മനസ്സിലാ പൂമൊട്ടു വീണു...
അതില്‍ മദനന്‍ ഞരമ്പില്‍ പതഞ്ഞു....

പച്ചക്കര്‍‌പ്പൂരമലയില്‍ ഒരു പള്ളിക്കുരിശിന്റെ തണലില്‍
എല്ലാ സ്ത്രീകളും സ്വപ്നം കാണുന്ന കല്യാണരൂപനെ കണ്ടു ഞാനെന്റെ
കല്യാണരൂപനെ കണ്ടു....

പകല്‍ കണ്ട സ്വപ്നങ്ങള്‍ ചുംബിച്ചുണര്‍‌ത്തുമെന്‍ പ്രണയാഭിലാഷങ്ങളാകെ
ഒരു മന്ത്രകോടിയില്‍ ആകെ പൊതിഞ്ഞ്ഞു ഞാന്‍
അവനൊരു രാത്രിയില്‍ നല്‍കും അതു വരെ
കാത്തിരിക്കില്ലേ..... എന്നെ അവിടുന്നു സ്വീകരിക്കില്ലേ....

പച്ചക്കര്‍‌പ്പൂരമലയില്‍ ഒരു പള്ളിക്കുരിശിന്റെ തണലില്‍
എല്ലാ സ്ത്രീകളും സ്വപ്നം കാണുന്ന കല്യാണരൂപനെ കണ്ടു ഞാനെന്റെ
കല്യാണരൂപനെ കണ്ടു....


ഈ സിനിമയിലെ മറ്റ് ഗാനങ്ങള്‍

തിംതിനതിം
ആലാപനം : കെ ജെ യേശുദാസ്, പി മാധുരി   |   രചന : വയലാര്‍   |   സംഗീതം : ജി ദേവരാജൻ
സരസ്വതീയാമം
ആലാപനം : കെ ജെ യേശുദാസ്   |   രചന : വയലാര്‍   |   സംഗീതം : ജി ദേവരാജൻ
നന്മനിറഞ്ഞൊരു
ആലാപനം : പി ലീല, പി മാധുരി   |   രചന : വയലാര്‍   |   സംഗീതം : ജി ദേവരാജൻ
തേവി തിരു തേവി
ആലാപനം : പി മാധുരി   |   രചന : വയലാര്‍   |   സംഗീതം : ജി ദേവരാജൻ