പകലിന്റെ വിരിമാറിൽ ...
ചിത്രം | ലക്ഷ്മിവിജയം (1976) |
ചലച്ചിത്ര സംവിധാനം | കെ പി കുമാരന് |
ഗാനരചന | മുല്ലനേഴി |
സംഗീതം | ശ്യാം |
ആലാപനം | കെ ജെ യേശുദാസ് |
വരികള്‍
Added by jayalakshmi.ravi@gmail.com on January 11, 2010 പകലിന്റെ വിരിമാറില്‍ നിഴലു നീ പാതിരാവില്‍ ഇരുളു നീ പാരില്‍ പിറക്കാത്ത സ്വപ്നങ്ങള്‍ തേടി പദയാത്ര തുടരുന്നു...നിന്നെ ഞാന്‍ ജീവിതമെന്നു വിളിച്ചോട്ടേ... മരണത്തിന് നിറുകയില്‍ നൃത്തം ചവിട്ടുന്ന മാദകരൂപിണി നീ... (മരണത്തിന്....) കണ്ണീര്പ്പുഴയോരത്തും പുഞ്ചിരി വിരിയിക്കും മന്ത്രവാദിനി നീ....നിന്നെ ഞാന്‍ ജീവിതമെന്നു വിളിച്ചോട്ടേ പകലിന്റെ വിരിമാറില്‍ നിഴലു നീ പാതിരാവില്‍ ഇരുളു നീ പാരില്‍ പിറക്കാത്ത സ്വപ്നങ്ങള്‍ തേടി പദയാത്ര തുടരുന്നു...നിന്നെ ഞാന്‍ ജീവിതമെന്നു വിളിച്ചോട്ടേ... മൃത്യുലോകത്തിന്റെ നിഴലോ നീ സത്യത്തിന് അഴകുറ്റോരൊരുവോ നീ (മൃത്യുലോകത്തിന്റെ......) കാറ്റിന്റെ തോളില്‍ കയറിവരുന്നോരീ അസ്ഥിസുഗന്ധമോ നീ ആര്‍ക്കറിയാം....ആര്‍ക്കറിയാം... ആര്‍ക്കറിയാം.... മനസ്സെന്നോരിരുളിന്റെ ഇടനാഴി.... മനസ്സെന്നോരിരുളിന്റെ ഇടനാഴി അതില്‍ മനുഷ്യന് വെറുമൊരു തടവുപുള്ളി (മനസ്സെന്നോരിരുളിന്റെ....) അറിയാ വഴികളിലെ സഞ്ചാരി ഒരു പിടി ചുടലയിലെ മണ്തരി പകലിന്റെ വിരിമാറില്‍ നിഴലു നീ പാതിരാവില്‍ ഇരുളു നീ പാരില്‍ പിറക്കാത്ത സ്വപ്നങ്ങള്‍ തേടി പദയാത്ര തുടരുന്നു...നിന്നെ ഞാന്‍ ജീവിതമെന്നു വിളിച്ചോട്ടേ... ---------------------------------- Added by jayalakshmi.ravi@gmail.com on January 11, 2010 Pakalinte virimaaril nizhalu nee... pathiraavil irulu nee.... paaril pirakkatha swapangal theti.... padayaathra thutarunnu....ninne njaan jeevithamennu vilichotte... maranathin nirukayil nrutham chavittunna maadakaroopini nee (maranathin....) kanneerppuzhayorathum punchiri viriyikkum manthravaadini nee... ninne njaan jeevithamennu vilichotte pakalinte virimaaril nizhalu nee... pathiraavil irulu nee.... paaril pirakkatha swapangal theti.... padayaathra thutarunnu....ninne njaan jeevithamennu vilichotte... mruthyulokathinte nizhalo nee.... sathyathin azhakuttororuvo nee (mruthyulokathinte....) kaattinte tholil kayarivarunnoree asthisugandamo nee aarkkariyaam... aarkkariyaam.... aarkkariyaam.... manassennorirulinte itanaazhi...... manassennorirulinte itanaazhi athil manushyan verumoru thatavupulli (manassennorirulinte......) ariyaa vazhikalile sanchaari oru pidi chutalayile manthari... pakalinte virimaaril nizhalu nee... pathiraavil irulu nee.... paaril pirakkatha swapangal theti.... padayaathra thutarunnu.... ninne njaan jeevithamennu vilichotte... |
ഈ സിനിമയിലെ മറ്റ് ഗാനങ്ങള്‍
- നായകാ പാലകാ
- ആലാപനം : വാണി ജയറാം, കോറസ് | രചന : മുല്ലനേഴി | സംഗീതം : ശ്യാം
- രാവുറങ്ങീ താഴേ
- ആലാപനം : കെ ജെ യേശുദാസ് | രചന : മുല്ലനേഴി | സംഗീതം : ശ്യാം
- മാനത്ത് താരങ്ങള്‍
- ആലാപനം : കെ പി ബ്രഹ്മാനന്ദൻ, കോറസ് | രചന : മുല്ലനേഴി | സംഗീതം : ശ്യാം