View in English | Login »

Malayalam Movies and Songs

Share on Google+ Share on FB

ഉണർന്നു ഞാനുണർന്നു ...

ചിത്രംവഴിവിളക്ക് (1976)
ചലച്ചിത്ര സംവിധാനംപി ഭാസ്കരൻ
ഗാനരചനപി ഭാസ്കരൻ
സംഗീതംവി ദക്ഷിണാമൂര്‍ത്തി
ആലാപനംവാണി ജയറാം

വരികള്‍

Added by ജിജാ സുബ്രഹ്മണ്യൻ on June 12, 2010
 ഉണർന്നൂ ഞാൻ ഉണർന്നൂ
ഉദയത്തിൻ മടിയിൽ ഞാൻ ഉണർന്നൂ
അരുണകിരണമായ്‌ പ്രണയകിരണമായ്‌
ദേവൻ വന്നെന്നെയുണർത്തീ (ഉണർന്നൂ..)


വനാന്തവീഥിയിലോടി നടന്നൊരു
വാനമ്പാടി ഞാൻ
വാനവീഥിയിലെന്നെ വിളിച്ചു
വാസന്ത ചന്ദ്രലേഖ
രജനീഗന്ധിയായ്‌ ഞാൻ മയങ്ങീ
ചങ്ങലവട്ടയായ്‌ എന്നെ വിളിച്ചൂ
ചൈത്ര സുന്ദര താരം (ഉണർന്നൂ...)


വിണ്ണിലുയർന്നൊരു വാർമഴവില്ലിൻ
വർണ്ണപുഷ്പമാല
സ്വന്തമാക്കുവാൻ മോഹിച്ചാക്കിളി
അന്ധകാരത്തിൽ വീണു
ക്ഷുദ്രകീടമായ്‌ ഞാനിരുന്നൂ
മുഗ്ദ്ധ ദിനകരൻ ഉമ്മ വെച്ചെന്നെയൊരു
ചിത്ര ശലഭമായ്‌ മാറ്റീ (ഉണർന്നൂ...)


----------------------------------

Added by jayalakshmi.ravi@gmail.com on July 6, 2010

Unarnnu njaanunarnnu
udayathin madiyil njaanunarnnu
arunakiranamaay pranayakiranamaay
devan vannenneyunarthee
unarnnu njaanunarnnu

vanaanthaveedhiyil odi nadannoru
vaanambaadi njaan
vaanaveedhiyil enne vilichu....
vaanaveedhiyilenne vilichu
vasanthachandralekha

unarnnu njaanunarnnu
rajaneegandhiyaay njaanunarnnu
changalavattayaay enne vilichu
chaithra sundara thaaram
unarnnoo njaanunarnnu

vinniluyarnnoru vaarmazhavillin
varnnapushpamaala
swanthamaakkuvaan mohichaa kili....
swanthamaakkuvaan mohichaa kili
andakaarathil veenu....
andakaarathil veenu...

unarnnoo njaanunarnnu
kshudrakeedamaay njaanirunnu
mugda dinakaran umma vechenneyoru
chithrashalabhamaay maattee
unarnnoo njaanunarnnu
 


ഈ സിനിമയിലെ മറ്റ് ഗാനങ്ങള്‍

സുരഭീമാസ വിലാസം
ആലാപനം : കെ ജെ യേശുദാസ്, ജയശ്രീ   |   രചന : പി ഭാസ്കരൻ   |   സംഗീതം : വി ദക്ഷിണാമൂര്‍ത്തി
സമയം ചൈത്രസായന്തനം
ആലാപനം : ജയശ്രീ   |   രചന : പി ഭാസ്കരൻ   |   സംഗീതം : വി ദക്ഷിണാമൂര്‍ത്തി
സീമന്തരേഖയിൽ നിന്റെ സിന്ദൂരരേഖയിൽ
ആലാപനം : കെ ജെ യേശുദാസ്   |   രചന : പി ഭാസ്കരൻ   |   സംഗീതം : വി ദക്ഷിണാമൂര്‍ത്തി
യുവഭാരത
ആലാപനം : ഷക്കീല ബാലകൃഷ്ണൻ   |   രചന : പി ഭാസ്കരൻ   |   സംഗീതം : വി ദക്ഷിണാമൂര്‍ത്തി
ഹലോ മാഡം നായർ
ആലാപനം : കെ ജെ യേശുദാസ്, പട്ടം സദന്‍   |   രചന : പി ഭാസ്കരൻ   |   സംഗീതം : വി ദക്ഷിണാമൂര്‍ത്തി