View in English | Login »

Malayalam Movies and Songs

Share on Google+ Share on FB

കായാമ്പൂവര്‍ണ്ണന്റെ ...

ചിത്രംകേണലും കലക്ട്ടരും (1976)
ചലച്ചിത്ര സംവിധാനംഎം എം നേശന്‍
ഗാനരചനമങ്കൊമ്പ്‌ ഗോപാലകൃഷ്ണന്‍
സംഗീതംജി ദേവരാജൻ
ആലാപനംപി മാധുരി

വരികള്‍

Added by vikasvenattu@gmail.com on February 19, 2010

സിന്ദൂരാരുണ ലജ്ജ പൂത്തു വിടരാറാകും മുഹൂര്‍ത്തങ്ങളില്‍
മന്ദസ്മേരമനോജ്ഞ മാദകസുധാസാരത്തൊടെന്‍ മാധവാ
വന്നാലും മമ പഞ്ചലോഹരചനാമഞ്ചത്തിലെന്നേയ്ക്കുമായ്
തന്നാലും തവ ചാരുരൂപ മധുരപ്രേമാര്‍ദ്രമാം ദര്‍ശനം

കായാമ്പൂവര്‍ണ്ണന്റെ കാഞ്ചനച്ചിലമ്പിന്റെ
കാംബോജി കേട്ടുണരും കാളിന്ദി ഞാന്‍
(കായാമ്പൂ)

ശൃംഗാര മുരളീവൃന്ദാവനം, പ്രേമ-
സംഗീതമൊഴുകുമെന്‍ സന്നിധാനം
മന്വന്തരങ്ങളായ് ഞങ്ങടെയനുരാഗ-
സ്പന്ദനമല്ലോ പ്രപഞ്ചതാളം
(കായാമ്പൂ)

തോരാത്തൊരുന്മാദച്ചാര്‍ത്തിലവന്‍ വന്നെന്‍
വാര്‍മുടി കോതിയൊതുക്കുമ്പോള്‍
വെള്ളിക്കല്ലോലമാലകള്‍ തെറിപ്പിച്ച്
തുള്ളിയാടും ജലക്രീഡയാടും
കേളിയാടും രാസലീലയാടും

കായാമ്പൂവര്‍ണ്ണന്റെ കാഞ്ചനച്ചിലമ്പിന്റെ
കളരവം കേട്ടുണരും കാളിന്ദി ഞാന്‍
കാളിന്ദി ഞാന്‍... കാളിന്ദി ഞാന്‍...
കാളിന്ദി ഞാന്‍...

----------------------------------

Added by Susie on February 21, 2010

sindooraaruna lajja poothu vidaraaraakum muhoorthangalil
mandasmera manojna maadakasudhaarasathoden maadhavaa
vannaalum mama panchaloha rachanaa manchathil ekkenneykkumaay
thannaalum thava chaaru roopa madhura premaardramaam darshanam

kaayaamboo varnnante kaanchana chilambinte
kaamboji kettunarum kaalindi njaan (kaayaamboo)

shringaara muralee vrindaavanam, prema
sangeethamozhukumen sannidhaanam
manvantharangalaay njangadeyanuraaga
spandanamallo prapanchathaalam (kaayaamboo)

thoraathorunmaada chaarthilavan vannen
vaarmudi kothiyothukkumbol
vellikkallola maalakal therippichu
thulliyaadum jalakreedayaadum
keliyaadum raasaleelayaadum (kaayaamboo)


ഈ സിനിമയിലെ മറ്റ് ഗാനങ്ങള്‍

നക്ഷത്രചൂഡാമണികള്‍
ആലാപനം : കെ ജെ യേശുദാസ്   |   രചന : വയലാര്‍   |   സംഗീതം : ജി ദേവരാജൻ
അമ്പലപ്പുഴ കൃഷ്ണാ
ആലാപനം : പി മാധുരി   |   രചന : വയലാര്‍   |   സംഗീതം : ജി ദേവരാജൻ
തളിരോടു തളിരിടും
ആലാപനം : കാര്‍ത്തികേയന്‍   |   രചന : വയലാര്‍   |   സംഗീതം : ജി ദേവരാജൻ
ശ്രീകോവില്‍ ചുമരുകള്‍
ആലാപനം : കെ ജെ യേശുദാസ്   |   രചന : മങ്കൊമ്പ്‌ ഗോപാലകൃഷ്ണന്‍   |   സംഗീതം : ജി ദേവരാജൻ