View in English | Login »

Malayalam Movies and Songs

Share on Google+ Share on FB

സൂര്യകാന്തിപ്പൂചിരിച്ചു ...

ചിത്രംലൈറ്റ്‌ ഹൗസ്‌ (1976)
ചലച്ചിത്ര സംവിധാനംഎ ബി രാജ്
ഗാനരചനശ്രീകുമാരന്‍ തമ്പി
സംഗീതംഎം കെ അര്‍ജ്ജുനന്‍
ആലാപനംകെ ജെ യേശുദാസ്

വരികള്‍

Added by Devi Pillai (Devoose) on Jun 2,2008
sooryakaanthi poochirichu
athil ninte swarnamukha bimbam layichu
kaattu kastoori vithachu
athu ninte kabaree bhaaratheyulachu
(sooryakanthi)

manalapparappil nizhalukal paadi
maadaka neeradamaaalakalozhuki(2)
orunizhalaay njan nin pinpeyodi
athu kandu kilikkoottam kaliyakki paadi
paadi
(sooryakanthi)

kadal punarnnu thiramaarilaninju
kamukanaam theeramaashakalaninju
oru kadalaay nee enmunnililaki
athu kandu nirasandhya raagardrayaayi
ragardrayaayi
(sooryakanthi)



----------------------------------


Added by Susie on November 29, 2009
സൂര്യകാന്തിപ്പൂ ചിരിച്ചു
അതില്‍ നിന്‍റെ സ്വര്‍ണ്ണ മുഖബിംബം ലയിച്ചു
കാറ്റ് കസ്തൂരി വിതച്ചു
അത് നിന്‍റെ കബരീഭാരത്തെയുലച്ചു
(സൂര്യകാന്തി)

മണല്‍പ്പരപ്പില്‍ നിഴലുകള്‍ പാടി
മാദക നീരദ മാലകള്‍ ഒഴുകി (2)
ഒരു നിഴലായ് ഞാന്‍ നിന്‍ പിന്‍പെയോടി
അത് കണ്ടു കിളിക്കൂട്ടം കളിയാക്കിപ്പാടി
പാടി
(സൂര്യകാന്തി )

കടല്‍ പുണര്‍ന്നു തിര മാറിലണിഞ്ഞു
കാമുകനാം തീരം ആശകളണിഞ്ഞു
ഒരു കടലായ് നീ എന്മുന്നിലിളകി
അത് കണ്ടു നിറസന്ധ്യ രാഗാര്‍ദ്രയായി
രാഗാര്‍ദ്രയായി
(സൂര്യകാന്തി)


ഈ സിനിമയിലെ മറ്റ് ഗാനങ്ങള്‍

നിശാസുന്ദരി നിൽക്കൂ
ആലാപനം : പി ജയചന്ദ്രൻ   |   രചന : ശ്രീകുമാരന്‍ തമ്പി   |   സംഗീതം : എം കെ അര്‍ജ്ജുനന്‍
ഓടിക്കോ ഓമനക്കുട്ടൻ
ആലാപനം : സി ഒ ആന്റോ, മനോഹരന്‍   |   രചന : ശ്രീകുമാരന്‍ തമ്പി   |   സംഗീതം : എം കെ അര്‍ജ്ജുനന്‍
ആദത്തിൻ അചുംബിത
ആലാപനം : കെ ജെ യേശുദാസ്   |   രചന : ശ്രീകുമാരന്‍ തമ്പി   |   സംഗീതം : എം കെ അര്‍ജ്ജുനന്‍
മത്സരിക്കാന്‍ ആരുണ്ട്
ആലാപനം : പി ജയചന്ദ്രൻ, അമ്പിളി, സി ഒ ആന്റോ   |   രചന : ശ്രീകുമാരന്‍ തമ്പി   |   സംഗീതം : എം കെ അര്‍ജ്ജുനന്‍