View in English | Login »

Malayalam Movies and Songs

Share on Google+ Share on FB

വര്‍ഷ മേഘമേ ...

ചിത്രംഅജയനും വിജയനും (1976)
ചലച്ചിത്ര സംവിധാനംശശികുമാര്‍
ഗാനരചനശ്രീകുമാരന്‍ തമ്പി
സംഗീതംഎം എസ്‌ വിശ്വനാഥന്‍
ആലാപനംപി സുശീല, കോറസ്‌
പാട്ട് കേള്‍ക്കുക
പാട്ട് ലഭ്യമാക്കിയത്: Ralaraj

വരികള്‍

Lyrics submitted by: Sreedevi Pillai

Varshameghame kaalavarshameghame
harsha gamgaa theerthavumaayi aadi vaa
aadivaa nee aadi vaa
amrutha kalashamenthi anugrahavum thedi
ambujaakshimaar ninne kaathirunnu
chanchalaakshimaar ninne kaathirunnu

Kaalindi kaliyaakkum gopasthreekaleppol
kaarvarnna ninne nokki njangalalanju
theeveyil kaattadi poovanangal vaadi
poonthanalum pukayaduppay maari
kuliru peythu vaa malaru peythu vaa
thaliru paaki chiri pakaraan vaa va vaa

Mallakshimanimaar nin salgunangal paadi
maanathe mattuppavil mizhikal vithachu
Bhoomikanya nilpoo varanamalyam thedi
nee varumo yavanikakal neekki
kuliru peythu vaa malaru peythu vaa
vayalil thankamani vitharan vaa vaa vaa
വരികള്‍ ചേര്‍ത്തത്: ശ്രീദേവി പിള്ള

വര്‍ഷമേഘമേ കാലവര്‍ഷമേഘമേ
ഹര്‍ഷഗംഗാതീര്‍ഥവുമായ് ആടിവാ ആടിവാ നീ ആടിവാ
അമൃതകലശമേന്തി അനുഗ്രഹവും തേടി
അംബുജാക്ഷിമാര്‍ നിന്നെ കാത്തിരുന്നു
ചഞ്ചലാക്ഷിമാര്‍ നിന്നെ കാത്തിരുന്നു

കാളിന്ദികളിയാക്കും ഗോപസ്ത്രീകളെപ്പോല്‍
കാര്‍വര്‍ണ്ണാ നിന്നെനോക്കി ഞങ്ങളലഞ്ഞു
തീവെയില്‍ കാറ്റാടി പൂവനങ്ങള്‍ വാടി
പൂന്തണലും പുകയടുപ്പായ് മാറി
കുളിരുപെയ്തുവാ മലരുപെയ്തുവാ
തളിരുപാകി ചിരിപകരാന്‍ വാ വാ വാ

മല്ലാക്ഷിമണിമാര്‍ നിന്‍ സല്‍ഗുണങ്ങള്‍ പാടി
മാനത്തെമട്ടുപ്പാവില്‍ മിഴികള്‍ വിതച്ചു
ഭൂമികന്യനില്‍പ്പൂ വരണമാല്യം തേടി
നീവരുമോ യവനികകള്‍ നീക്കി
കുളിരുപെയ്തുവാ മലരുപെയ്തുവാ
വയലില്‍ തങ്കമണിവിതറാന്‍ വാ വാ വാ


ഈ സിനിമയിലെ മറ്റ് ഗാനങ്ങള്‍

പവിഴമല്ലി
ആലാപനം : കെ ജെ യേശുദാസ്   |   രചന : ശ്രീകുമാരന്‍ തമ്പി   |   സംഗീതം : എം എസ്‌ വിശ്വനാഥന്‍
അടുത്താല്‍ അടിപണിയും
ആലാപനം : കെ ജെ യേശുദാസ്   |   രചന : ശ്രീകുമാരന്‍ തമ്പി   |   സംഗീതം : എം എസ്‌ വിശ്വനാഥന്‍
നീലക്കരിമ്പിന്‍
ആലാപനം : പി ജയചന്ദ്രൻ, എല്‍ ആര്‍ ഈശ്വരി   |   രചന : ശ്രീകുമാരന്‍ തമ്പി   |   സംഗീതം : എം എസ്‌ വിശ്വനാഥന്‍
കഥകളി കേളി
ആലാപനം : കെ ജെ യേശുദാസ്   |   രചന : ശ്രീകുമാരന്‍ തമ്പി   |   സംഗീതം : എം എസ്‌ വിശ്വനാഥന്‍