പനിനീർപ്പൂവിന്റെ ...
ചിത്രം | അഞ്ജലി (1977) |
ചലച്ചിത്ര സംവിധാനം | ഐ വി ശശി |
ഗാനരചന | ശ്രീകുമാരന്‍ തമ്പി |
സംഗീതം | ജി ദേവരാജൻ |
ആലാപനം | പി മാധുരി |
വരികള്‍
Added by samshayalu on November 4, 2009 Panineerpoovinte pattuthaalil palunkupoloru manjuthulli poya rajanithan kannuneero vanna pulari than kaanikkayo-? (Panineerpoovinte...) ekanthadhu:khathin neelambarathil etho sharathkala neeradamay njan en mizhithumbile nakshathramuthe! ninne jwalippichathethu sayahnam? (Panineerpoovinte...) mookandhakaarathinnalayazhi thannil etho niraadharashekharamay njan en jeevabindhuvam kannuneer muthe! ninneyaniyunnathethu gandharvan? (Panineerpoovinte...) ---------------------------------- Added by devi pillai on November 15, 2009 പനിനീര്‍പ്പൂവിന്റെ പട്ടുതാളില്‍ പളുങ്കുപോലൊരു മഞ്ഞുതുള്ളി പോയരജനിതന്‍ കണ്ണുനീരോ വന്ന പുലരിതന്‍ കാണിക്യയോ ഏകാന്തദുഃഖത്തിന്‍ നീലാംബരത്തില്‍ ഏതോശരത്കാല നീരദമായ് ഞാന്‍ എന്‍ മിഴിത്തുമ്പിലെ നക്ഷത്രമുത്തേ നിന്നെ ജ്വലിപ്പിച്ച്തേതു സായാഹ്നം? മൂകാന്ധകാരത്തിന്നലയാഴിതന്നില്‍ ഏതോ നിരാധാരശേഖരമായ് ഞാന്‍ എന്‍ ജീവബിന്ദുവാം കണ്ണുനീര്‍ മുത്തേ നിന്നെയണിയുന്നതേതു ഗന്ധര്‍വ്വന്‍? |
ഈ സിനിമയിലെ മറ്റ് ഗാനങ്ങള്‍
- എല്ലാരും പോകുന്നു
- ആലാപനം : കെ ജെ യേശുദാസ് | രചന : ശ്രീകുമാരന്‍ തമ്പി | സംഗീതം : ജി ദേവരാജൻ
- പുലരി തേടി പോകും
- ആലാപനം : പി ജയചന്ദ്രൻ, കാര്‍ത്തികേയന്‍, ശ്രീകാന്ത് | രചന : ശ്രീകുമാരന്‍ തമ്പി | സംഗീതം : ജി ദേവരാജൻ
- ജനുവരി രാവില്‍
- ആലാപനം : കെ ജെ യേശുദാസ് | രചന : ശ്രീകുമാരന്‍ തമ്പി | സംഗീതം : ജി ദേവരാജൻ