View in English | Login »

Malayalam Movies and Songs

Share on Google+ Share on FB

ജീവിതമെന്നൊരു ...

ചിത്രംനിറകുടം (1977)
ചലച്ചിത്ര സംവിധാനംഎ ഭീം സിങ്ങ്
ഗാനരചനബിച്ചു തിരുമല
സംഗീതംജയ വിജയ
ആലാപനംകെ ജെ യേശുദാസ്

വരികള്‍

Lyrics submitted by: Dr. Susie Pazhavarical

aaraaro aaraaro aaraaro aariraaro

jeevithamennoru thoookkupaalam
jeevikal naamellaam sanchaarikal
akkaraykkethan njaan budhimuttumbol
ikkare neeyum vannathenthinaaromal kunje
aaraaro aaraaro aaraaro aariraaro

vazhiyariyaathe vazhiyariyaathe
valayukayaayirunnoo - njan
valayukayaayirunnoo
paadheyamillatha daahaneerillaatha
padayaathrayaayirunnoo
vidhi thanna nidhiyaanu nee enkilum
vilapikkayanente maanasam
aaraaro aaraaro aaraaro aariraaro

kadalariyaathe karayariyaathe
alayukayaayirunnu - njaan
alayukayaayirunnu
nankooramillaatha pankaayamillaatha
naavikanaayirunnu
karalinte kuliraanu nee enkilum
karayukayaanente maanasam
aaraaro aaraaro aaraaro aariraaro
വരികള്‍ ചേര്‍ത്തത്: ശ്രീദേവി പിള്ള

ആരാരോ ആരാരോ ആരാരോ ആരിരാരോ

ജീവിതമെന്നൊരു തൂക്കുപാലം
ജീവികള്‍ നാമെല്ലാം സഞ്ചാരികള്‍
അക്കരെക്കെത്താന്‍ ഞന്‍ ബുദ്ധിമുട്ടുമ്പോള്‍
ഇക്കരെ നീയും വന്നതെന്തിനാരോമല്‍ കുഞ്ഞേ...

വഴിയറിയാതെ വഴിയറിയാതെ
വലയുകയായിരുന്നൂ ഞാന്‍
വലയുകയായിരുന്നൂ...
പാഥേയമില്ലാത്ത ദാഹനീരില്ലാത്ത
പദയാത്രയായിരുന്നൂ...
വിധിതന്ന നിധിയാണു നീയെങ്കിലും
വിലപിക്കയാണെന്റെ മാനസം...

കടലറിയാതെ കരയറിയാതെ
അലയുകയായിരുന്നു ഞാൻ
അലയുകയായിരുന്നു...
നങ്കൂരമില്ലാത്ത പങ്കായമില്ലാത്ത
നാവികനായിരുന്നു...
കരളിന്റെ കുളിരാണു നീയെങ്കിലും
കരയുകയാണെന്റെ മാനസം


ഈ സിനിമയിലെ മറ്റ് ഗാനങ്ങള്‍

നക്ഷത്ര ദീപങ്ങൾ
ആലാപനം : കെ ജെ യേശുദാസ്   |   രചന : ബിച്ചു തിരുമല   |   സംഗീതം : ജയ വിജയ
ചിങ്ങവനത്താഴത്തെ
ആലാപനം : കെ ജെ യേശുദാസ്, എല്‍ ആര്‍ അഞ്ജലി   |   രചന : ബിച്ചു തിരുമല   |   സംഗീതം : ജയ വിജയ
മണ്ണിനെ പങ്കിടുന്നു
ആലാപനം : കെ ജെ യേശുദാസ്   |   രചന : ബിച്ചു തിരുമല   |   സംഗീതം : ജയ വിജയ
സ്വർണ്ണത്തിനെന്തിനു
ആലാപനം : പി സുശീല   |   രചന : ബിച്ചു തിരുമല   |   സംഗീതം : ജയ വിജയ