Ee Chiriyum Chiriyalla ...
Movie | Subaida (1965) |
Movie Director | MS Mani |
Lyrics | P Bhaskaran |
Music | MS Baburaj |
Singers | LR Eeswari, MS Baburaj, LR Anjali, Mehboob |
Lyrics
Added by devi pillai on January 14, 2009 ഈചിരിയും ചിരിയല്ലാ ഈ കളിയും കളിയല്ലാ കാനേത്തൊന്നു കഴിഞ്ഞോട്ടേ കൈപിടിക്കാന്‍ വന്നോട്ടെ മണിയറവാതില്‍ തുറന്നോട്ടെ മണിമണിപോലുള്ള ചിരികേള്‍ക്കാം ഈ ചിരിയും ചിരിയല്ലാ... കളിയാട്ടക്കാരി കിളിനാദക്കാരി കണ്ടാല്‍ സുന്ദരി മണവാട്ടി കുയിലൊക്കും വാണി കുഴഞ്ഞാട്ടക്കാരി കുങ്കുമപ്പൂവൊത്ത മണവാട്ടി കളിയാട്ടക്കാരീ..... ഈ കൊഞ്ചല്‍ കൊഞ്ചലല്ലാ ഈ മൊഞ്ചും മൊഞ്ചല്ലാ വിരുന്നുവന്നവര്‍ പൊയ്ക്കോട്ടെ വീട്ടിനകത്തവന്‍ വന്നോട്ടെ ബദറുള്‍ മുനീറിന്മുന്നില്‍ പെണ്ണൊരു ഹുസ്നുല്‍ ജമാലായ് വരുമല്ലോ ഈ ചിരിയും ചിരിയല്ലാ...... മയ്യണിക്കണ്ണില്‍ മാനിന്റെ നോട്ടം ഖല്‍ബില്‍ മൊഹബ്ബത്തിന്‍ മയിലാട്ടം ഹോജാരാജാവിന്‍ തോട്ടത്തിലുണ്ടായ മുല്ലപ്പൂവാണല്ലോ മണവാട്ടി കളിയാട്ടക്കാരീ........ നാണിക്കണതെന്താണ് നാലാളുടെ മുന്‍പാകെ പട്ടുകിറക്കവിരിച്ചോട്ടേ പാലും പഴവും വന്നോട്ടേ മാരനകത്തുകടക്കുമ്പോള്‍ നാണം കാണാനാരാണ്? ഈ ചിരിയും........ മണവാട്ടിപ്പെണ്ണിന്റെ വര്‍ണ്ണനകേള്‍ക്കുമ്പോള്‍ മാരന്റെ കവിളത്ത് മൈലാഞ്ചി പുള്ളിമാന്‍ കുട്ടിയെ പാടിപ്പുകഴ്ത്തുമ്പോള്‍ കള്ളന്റെചുണ്ടത്ത് കല്‍ക്കണ്ടം കളിയാട്ടക്കാരീ........ ---------------------------------- Added by devi pillai on January 14, 2009 ee chiriyum chiriyalla ee kaliyum kaliyalla kaanethonnu kazhinjotte kaipidikkan vannotte maniyaravaathil thurannotte manimanipolulla chirikelkkam ee chiriyum chiriyalla.... kaliyattakkari kilinadakkari kandal sundari manavatti kuyilokkum vani kuzhanjattakkari kunkumappoovotha manavaatti ee konchal konchalalla ee monchum monchalla virunnuvannavar poykkotte veettinakathavan vannotte badarul muneeril munnilpennoru husnul jamalay varumallo ee chiriyum....... mayyanikkannil maaninte nottam khalbil mohabbathin mayilattam hojaraajavin thottathilundaya mullappoovanallo manavatti kaliyattakkari..... naanikkanathenthanu naalalude munpake pattukidakkavirichotte paalum pazhavum vannotte maaranakathu kadakkumpol naanam kaananaranu? ee chiriyum..... manavattippenninte varnnanakelkkumpol marante kavilath mayilanchi pullimankuttiye padippukazhthumpol kallante chundath kalkkandam kaliyattakkari......... |
Other Songs in this movie
- Ponnaaram Chollaathe
- Singer : Latha Raju, LR Anjali | Lyrics : P Bhaskaran | Music : MS Baburaj
- Ente Valayitta
- Singer : P Susheela | Lyrics : P Bhaskaran | Music : MS Baburaj
- Oru Kudukka Ponnutharaam
- Singer : LR Eeswari, LR Anjali | Lyrics : P Bhaskaran | Music : MS Baburaj
- Pottithakarnna
- Singer : MS Baburaj | Lyrics : P Bhaskaran | Music : MS Baburaj
- Kollaan Nadakkana
- Singer : LR Anjali, Mehboob | Lyrics : P Bhaskaran | Music : MS Baburaj
- La Ilaaha
- Singer : P Susheela, Jikki (PG Krishnaveni) | Lyrics : P Bhaskaran | Music : MS Baburaj
- Manimalayaattin
- Singer : KJ Yesudas, S Janaki | Lyrics : P Bhaskaran | Music : MS Baburaj