View in English | Login »

Malayalam Movies and Songs

Share on Google+ Share on FB

തൃക്കാര്‍ത്തികയ്ക്ക് ...

ചിത്രംകടത്തുകാരന്‍ (1965)
ചലച്ചിത്ര സംവിധാനംഎം കൃഷ്ണന്‍ നായര്‍
ഗാനരചനവയലാര്‍
സംഗീതംഎംഎസ്‌ ബാബുരാജ്‌
ആലാപനംപി ലീല, കെ പി ഉദയഭാനു

വരികള്‍

Lyrics submitted by: Sreedevi Pillai

O....................
thrikkaarthikaykku thiri koluthaan vanna
nakshathra kanyakale
ningal kaitha poonkadavil
kali vallam thuzhayum
kadathukaarane kando?
kadathukarane kando?

neram poy neram poy neyyaambal viriyaaraay
neram poy neram poy
O......
thrikkaarthikaykku..........

kanaka nilaathiri kaattil kedum munpe
kaavil thozhaan ponam
kadhakali kaanenam karpooramuzhiyenam
kalamezhuthum paattum kelkkenam
(thrikkaarthikaykku)
oh...ohh......

pularuvaanezhara raavulla nerathu
poovum prasaadavumaay
kadavu kadanningu porum vazhikkoru
kaaryam kaathil chollenam
oru kaariyam kaathil chollenam
thirikaarthikaykku thirikoluthaan vanna
nakshatra kanyakale..ningal
vrischika raavil vellipoo vitharum
vilakkukaariye kando?
vilakkukaariye kando?
വരികള്‍ ചേര്‍ത്തത്: ശ്രീദേവി പിള്ള

ഓ................
തൃക്കാര്‍ത്തികയ്ക്ക്‌ തിരി കൊളുത്താന്‍ വന്ന
നക്ഷത്ര കന്യകളെ
നിങ്ങള്‍ കൈതപ്പൂങ്കടവില്‍
കളിവള്ളം തുഴയും
കടത്തുകാരനെ കണ്ടൊ?
കടത്തുകാരനെക്കണ്ടോ?

നേരം പോയ് നേരം പോയ് നെയ്യാമ്പല്‍ വിരിയാറായ്
നേരം പോയ് നേരം പോയ്...
ഓ....ഓ.....
തൃക്കാര്‍ത്തികയ്ക്ക്.....

കനകനിലാത്തിരി കാറ്റില്‍ കെടും മുന്‍പേ
കാവില്‍ തൊഴാന്‍ പോണം
കഥകളി കാണേണം കര്‍പ്പൂരമുഴിയേണം
കളമെഴുത്തും പാട്ടും കേള്‍ക്കേണം
(തൃക്കാര്‍ത്തികയ്ക്ക് )
ഓ..ഓ..

പുലരുവാനേഴര രാവുള്ള നേരത്ത്‌
പൂവും പ്രസാദവുമായ്‌
കടവു കടന്നിങ്ങു പോരും വഴിക്കൊരു കാരിയം
കാതില്‍ ചൊല്ലേണം ഒരു കാരിയം കാതില്‍ ചൊല്ലേണം
തൃക്കാര്‍ത്തികയ്ക്ക്‌ തിരി കൊളുത്താന്‍ വന്ന
നക്ഷത്ര കന്യകളെ..
നിങ്ങള്‍ വൃശ്ചിക രാവില്‍ വെള്ളിപ്പൂ വിതറും
വിളക്കുകാരിയേ കണ്ടൊ?
വിളക്കുകാരിയേ കണ്ടൊ?


ഈ സിനിമയിലെ മറ്റ് ഗാനങ്ങള്‍

മുത്തോലക്കുടയുമായ്
ആലാപനം : പി ലീല   |   രചന : വയലാര്‍   |   സംഗീതം : എംഎസ്‌ ബാബുരാജ്‌
പാവക്കുട്ടീ
ആലാപനം : കെ പി ഉദയഭാനു, ലത രാജു   |   രചന : വയലാര്‍   |   സംഗീതം : എംഎസ്‌ ബാബുരാജ്‌
മണിമുകിലേ
ആലാപനം : എസ് ജാനകി, എ കെ സുകുമാരന്‍   |   രചന : വയലാര്‍   |   സംഗീതം : എംഎസ്‌ ബാബുരാജ്‌
കൊക്കരക്കോ
ആലാപനം : കെ ജെ യേശുദാസ്   |   രചന : വയലാര്‍   |   സംഗീതം : എംഎസ്‌ ബാബുരാജ്‌
രാജഹംസമേ
ആലാപനം : എല്‍ ആര്‍ ഈശ്വരി   |   രചന : വയലാര്‍   |   സംഗീതം : എംഎസ്‌ ബാബുരാജ്‌
കള്ളച്ചിരിയാണ്
ആലാപനം : എസ് ജാനകി   |   രചന : വയലാര്‍   |   സംഗീതം : എംഎസ്‌ ബാബുരാജ്‌
അമ്പാടി തന്നിലൊരുണ്ണി
ആലാപനം : ലത രാജു   |   രചന : വയലാര്‍   |   സംഗീതം : എംഎസ്‌ ബാബുരാജ്‌
കണ്ണുനീര്‍ കടലിതു
ആലാപനം : കെ ജെ യേശുദാസ്   |   രചന : വയലാര്‍   |   സംഗീതം : എംഎസ്‌ ബാബുരാജ്‌