View in English | Login »

Malayalam Movies and Songs

Share on Google+ Share on FB

അരയാൽ മണ്ഡപം ...

ചിത്രംജയിക്കാനായ്‌ ജനിച്ചവൻ (1978)
ചലച്ചിത്ര സംവിധാനംശശികുമാര്‍
ഗാനരചനശ്രീകുമാരന്‍ തമ്പി
സംഗീതംഎം കെ അര്‍ജ്ജുനന്‍
ആലാപനംകെ ജെ യേശുദാസ്
പാട്ട് കേള്‍ക്കുക
പാട്ട് ലഭ്യമാക്കിയത്: Ralaraj

വരികള്‍

Lyrics submitted by: Jija Subramanian

Arayaal mandapam kulichu thozhuthu nilkkum
idavappaathi pularvelayil
mazhayathum anayaatha manmadha deepamaay
mama sakhi nee kovil nadayil ninnu

Ulayum vaarkuzhalil vanamalli maalayumaay
ushasandhya kuda choodi uyare ninnu
irukanyamaarkkidayil kaviyude manassumaay
ivan mohavasanthamaay niranju ninnu

Unarum vipanchikayil hamsadhwanikalumaay
ushakaala sameeranan vazhi nadannu
shivakshethra sannidhiyil ilam koovalathilakal
anavadya nimishangal adarnnu veenu
വരികള്‍ ചേര്‍ത്തത്: വിജയകൃഷ്ണന്‍ വി എസ്

അരയാല്‍മണ്ഡപം കുളിച്ചുതൊഴുതുനില്‍ക്കും
ഇടവപ്പാതി പുലര്‍വേളയില്‍..
മഴയത്തും അണയാത്ത മന്മഥദീപമാ‍യ്
മമ സഖി നീ കോവില്‍നടയില്‍ നിന്നൂ...

ഉലയും വാര്‍കുഴലില്‍ വനമല്ലിമാലയുമായ്..
ഉഷഃസ്സന്ധ്യ കുടചൂടി ഉയരേ നിന്നു..
ഇരുകന്യമാര്‍ക്കിടയില്‍ കവിയുടെ മനസ്സുമായ്
ഇവന്‍ മോഹവസന്തമായ് നിറഞ്ഞു നിന്നൂ..

ഉണരും വിപഞ്ചികയില്‍ ഹംസധ്വനികളുമായ്..
ഉഷഃകാല സമീരണന്‍ വഴിനടന്നു ..
ശിവക്ഷേത്ര സന്നിധിയില്‍ ഇളംകൂവളത്തിലകള്‍
അനവദ്യ നിമിഷങ്ങള്‍ അടര്‍ന്നു വീണു..


ഈ സിനിമയിലെ മറ്റ് ഗാനങ്ങള്‍

ചാലക്കമ്പോളത്തിൽ
ആലാപനം : പി ജയചന്ദ്രൻ   |   രചന : ശ്രീകുമാരന്‍ തമ്പി   |   സംഗീതം : എം കെ അര്‍ജ്ജുനന്‍
തങ്കം കൊണ്ടൊരു
ആലാപനം : അമ്പിളി, കോറസ്‌, ജോളി അബ്രഹാം   |   രചന : ശ്രീകുമാരന്‍ തമ്പി   |   സംഗീതം : എം കെ അര്‍ജ്ജുനന്‍
കാവടിചിന്തു പാടി
ആലാപനം : കെ ജെ യേശുദാസ്, ബി വസന്ത   |   രചന : ശ്രീകുമാരന്‍ തമ്പി   |   സംഗീതം : എം കെ അര്‍ജ്ജുനന്‍
ഏഴു സ്വരങ്ങള്‍
ആലാപനം : കെ ജെ യേശുദാസ്   |   രചന : ശ്രീകുമാരന്‍ തമ്പി   |   സംഗീതം : എം കെ അര്‍ജ്ജുനന്‍
ദേവി മഹാമായേ [ആലവട്ടം വെൺചാമരം]
ആലാപനം : പി ജയചന്ദ്രൻ, അമ്പിളി, കോറസ്‌   |   രചന : ശ്രീകുമാരന്‍ തമ്പി   |   സംഗീതം : എം കെ അര്‍ജ്ജുനന്‍
അള്ളാവിന്‍ തിരുസഭയില്‍
ആലാപനം : ജോളി അബ്രഹാം, മണ്ണൂര്‍ രാജകുമാരനുണ്ണി   |   രചന : ശ്രീകുമാരന്‍ തമ്പി   |   സംഗീതം : എം കെ അര്‍ജ്ജുനന്‍