View in English | Login »

Malayalam Movies and Songs

Share on Google+ Share on FB

മംഗളാതിരപ്പൂക്കൾ ...

ചിത്രംപ്രിയദര്‍ശിനി (1978)
ചലച്ചിത്ര സംവിധാനംപെരുവാരം ചന്ദ്രശേഖരന്‍
ഗാനരചനവയലാര്‍
സംഗീതംഎം കെ അര്‍ജ്ജുനന്‍
ആലാപനംകെ ജെ യേശുദാസ്

വരികള്‍

Added by vikasvenattu@gmail.com on June 8, 2010
മംഗളാതിരപ്പൂക്കളുണര്‍ന്നു
മല്ലികാര്‍ജ്ജുനന്‍ കൂടെയുണര്‍ന്നു
സംഗമേശ്വര ക്ഷേത്രപ്പറമ്പില്‍‌നി-
ന്നെങ്ങുപോയ് ഇന്നു നീ അപ്സരസ്സേ
(മംഗളാതിര...)

അഴിഞ്ഞ കൂന്തലിന്നറ്റം കെട്ടി
അല്ലിക്കൂവളപ്പൂ ചൂടി
തിരുവാതിരക്കളിപ്പന്തലില്‍
ഞാന്‍ നിന്റെ പ്രിയതോഴിമാരെക്കണ്ടു
നടുവില്‍... അവരുടെ നടുവില്‍...
ഇന്നു ഞാന്‍ നിന്നെ മാത്രം കണ്ടില്ല
എന്നെ പൂകൊണ്ടെറിഞ്ഞില്ല
(മംഗളാതിര...)

മുഖത്തു നൃത്തച്ചടവുകളോടെ
മുത്തുമെതിയടിക്കാലോടെ
തിരുവമ്പലക്കുളക്കടവില്‍ ഞാന്‍ നിന്നെ
ഒരു നോക്കു കാണാന്‍ കൊതിച്ചു
മടിയില്‍... നിന്‍ ചുണ്ടിന്‍ മടിയില്‍...
ഇന്നു നിന്‍ മന്ദഹാസം കണ്ടില്ല
എന്നെ നീ വന്നു പൊതിഞ്ഞില്ല
(മംഗളാതിര...)



----------------------------------


Added by Susie on June 9, 2010

mangalaathirappookkalunarnnu
mallikaarjjunan koodeyunarnnu
sangameshwara kshethrapparambilni-
nnengupoy innu nee apsarasse
(mangalaathira)

azhinja koonthalinattam ketti
allikkoovalappoo choodi
thiruvaathrakkalippanthalil
njaan ninte priyathozhimaarekkandu
naduvil...avarude naduvil...
innu njaan ninne maathram kandilla
enne pookonderinjilla
(mangalaathira)

mukhathu nrithachadavukalode
muthumethiyadikkaalode
thiruvambalakkulakkadavil njaan ninne
oru nokku kaanaan kothichu
madiyil...nin chundin madiyil..
innu nin mandahaasam kandilla
enne nee vannu pothinjilla
(mangalaathira)



ഈ സിനിമയിലെ മറ്റ് ഗാനങ്ങള്‍

പക്ഷി പക്ഷി
ആലാപനം : എല്‍ ആര്‍ ഈശ്വരി   |   രചന : വയലാര്‍   |   സംഗീതം : എം കെ അര്‍ജ്ജുനന്‍
ചിരിച്ചു ചിരിച്ചു
ആലാപനം : എസ് ജാനകി   |   രചന : വയലാര്‍   |   സംഗീതം : എം കെ അര്‍ജ്ജുനന്‍
കള്ളക്കണ്ണേറു കൊണ്ടു
ആലാപനം : ജോളി അബ്രഹാം   |   രചന : വയലാര്‍   |   സംഗീതം : എം കെ അര്‍ജ്ജുനന്‍
പുഷ്പമഞ്ജീരം
ആലാപനം : കെ ജെ യേശുദാസ്   |   രചന : വയലാര്‍   |   സംഗീതം : എം കെ അര്‍ജ്ജുനന്‍
ശുദ്ധമദ്ദളത്തിന്‍
ആലാപനം : ലത രാജു, മാലതി   |   രചന : വയലാര്‍   |   സംഗീതം : എം കെ അര്‍ജ്ജുനന്‍