

ചിരിച്ചു ചിരിച്ചു ...
ചിത്രം | പ്രിയദര്‍ശിനി (1978) |
ചലച്ചിത്ര സംവിധാനം | പെരുവാരം ചന്ദ്രശേഖരന്‍ |
ഗാനരചന | വയലാര്‍ |
സംഗീതം | എം കെ അര്‍ജ്ജുനന്‍ |
ആലാപനം | എസ് ജാനകി |
വരികള്‍
Added by ജിജാ സുബ്രഹ്മണ്യൻ on October 26, 2010 ചിരിച്ചു ചിരിച്ചു ചിത്താമ്പൽപ്പൂ ചിറകടിക്കും കുളക്കടവിൽ ചിലച്ചു ചിലച്ചു ചങ്ങാലിക്കിളി ചിലമ്പു കെട്ടും കുളക്കടവിൽ ഒരു തളിക കളഭവുമായ് കുളിച്ചു കേറും വെണ്ണിലാവേ തിരുമുടിത്തഴയഴിച്ചു നീ ഒളിച്ചു വെക്കുന്നതെന്താണു പിന്നിൽ ഒളിച്ചു വെക്കുന്നതെന്താണ് (ചിരിച്ചു..) പിരിഞ്ഞു പോയ കൗമാരത്തിൻ കൗതൂഹല പൂവനത്തിൽ (2) വിരിഞ്ഞു നിന്ന ദാഹങ്ങളോ ദാഹങ്ങൾ തൻ സ്മരണകളോ സ്വയംവരത്തിനു മുൻപ് നിന്നെ സ്നേഹിച്ച പ്രിയനൊരുവൻ സ്വയം മറന്നു നിനക്കു തന്ന ചുംബനത്തിൻ കുളിരുകളോ പറയുമോ പറയുമോ നിന്റെ പ്രണയരഹസ്യം (ചിരിച്ചു..) വിടർന്നു വന്നോരുന്മാദത്തിൻ രോമരോമാന്തരങ്ങളിൽ (2) തുടിച്ചുണർന്ന സ്വപ്നങ്ങളോ സ്വപ്നം തീർത്ത സ്വർഗ്ഗങ്ങളോ മനോരഥത്തിനുള്ളിൽ വെച്ച് ലാളിച്ചോരഭിമതത്തിൻ മടിയിൽ നിന്നു കൊഴിഞ്ഞു വീഴും നിർമ്മാല്യ തളിരുകളോ പറയുമോ പറയുമോ നിന്റെ പ്രണയരഹസ്യം (ചിരിച്ചു..) ---------------------------------- Added by ജിജാ സുബ്രഹ്മണ്യൻ on October 26, 2010 Chirichu chirichu chithaampal poo chirakadikkum kulakkadavil chilachu chilachu changaalikkili chilampu kettum kulakkadavil oru thalika kalabhavumaay kulichu kerum vennilaave thirumudithadayazhichu nee olichu vekkunnathenthaanu pinnil olichu vekkunnathenthaanu (chirichu..) Pirinja poya koumarathin kauthoohala poovanathil virinju ninna dahangalo dahangal than smaranakalo swayamvarathinu munpu ninne snehicha priyanoruvan swayam marannu ninakku thanna chumbanathin kulirukalo parayumo parayumo ninte pranayarahasyam (chirichu..) Vidarnnu vannorunmadathin romaromaantharangalil thudichunarnna swapnangalo swapnam theertha swarggangalo manorathathinullil vechu laalichorabhimathathin madiyil ninnu kozhinuu veezhum nirmmalya thalirukalo parayumo parayumo ninte pranayarahasyam (chirichu..) |
ഈ സിനിമയിലെ മറ്റ് ഗാനങ്ങള്‍
- പക്ഷി പക്ഷി
- ആലാപനം : എല്‍ ആര്‍ ഈശ്വരി | രചന : വയലാര്‍ | സംഗീതം : എം കെ അര്‍ജ്ജുനന്‍
- മംഗളാതിരപ്പൂക്കൾ
- ആലാപനം : കെ ജെ യേശുദാസ് | രചന : വയലാര്‍ | സംഗീതം : എം കെ അര്‍ജ്ജുനന്‍
- കള്ളക്കണ്ണേറു കൊണ്ടു
- ആലാപനം : ജോളി അബ്രഹാം | രചന : വയലാര്‍ | സംഗീതം : എം കെ അര്‍ജ്ജുനന്‍
- പുഷ്പമഞ്ജീരം
- ആലാപനം : കെ ജെ യേശുദാസ് | രചന : വയലാര്‍ | സംഗീതം : എം കെ അര്‍ജ്ജുനന്‍
- ശുദ്ധമദ്ദളത്തിന്‍
- ആലാപനം : ലത രാജു, മാലതി | രചന : വയലാര്‍ | സംഗീതം : എം കെ അര്‍ജ്ജുനന്‍