

Maattuvin Chattangale [Pallanayaattil] ...
Movie | Maattoly (1978) |
Movie Director | A Bheem Singh |
Lyrics | Bichu Thirumala |
Music | Jaya Vijaya |
Singers | KJ Yesudas |
Lyrics
Added by jayalakshmi.ravi@gmail.com on April 26, 2010 മാറ്റുവിൻ ചട്ടങ്ങളെ.....മാറ്റുവിൻ ചട്ടങ്ങളെ..... പല്ലനയാറ്റിൽ നിന്നിന്നും മുഴങ്ങുമാ പല്ലവി കേട്ടുവോ ന്യായാസനങ്ങളേ.... (പല്ലനയാറ്റിൽ.....) മാറ്റുവിൻ ചട്ടങ്ങളെ.....മാറ്റുവിൻ ചട്ടങ്ങളെ..... (പല്ലനയാറ്റിൽ......) ജീർണ്ണിച്ച താളിയോലക്കെട്ടിന്നുള്ളിലെ നാണിച്ചു നിൽക്കുന്ന നാരായരേഖകൾ മാറത്തടിച്ചു വിളിയ്ക്കുകയാണിപ്പോഴും മാറ്റുവിൻ പ്രാചീന നീതിശാസ്ത്രങ്ങളെ മാറ്റുവിൻ ചട്ടങ്ങളെ.....മാറ്റുവിൻ ചട്ടങ്ങളെ..... (പല്ലനയാറ്റിൽ......) പ്രാവും പരുന്തും പകച്ചു നിൽക്കെ സ്വയം പ്രാണൻ ത്യജിക്കുവാൻ സന്നദ്ധച്ചിത്തനായ് നീതിത്തുലാസിൻ ഇടംതട്ടിൽ രക്തവും മാംസവും പങ്കിട്ട ശിബി ചക്രവർത്തിയെ അർത്ഥശാസ്ത്രങ്ങൾ വലിച്ചെറിഞ്ഞാത്മീയ ബുദ്ധനായ് മാറിയ സിദ്ധാർത്ഥദേവനെ ഈറ്റുനോവേറ്റു പ്രസവിച്ചു ഭാരതം മാറ്റങ്ങളിന്നും കൊതിയ്ക്കുന്നു ഭാരതം മാറ്റുവിൻ ചട്ടങ്ങളെ.....മാറ്റുവിൻ ചട്ടങ്ങളെ..... കുറ്റബോധങ്ങൾ മുഖം കുനിയ്ക്കും പ്രതിക്കൂടിന്റെ ചുറ്റഴിക്കമ്പികൾക്കുള്ളിലെ തപ്തനിശ്വസങ്ങൾ ആളിപ്പടർന്നതിൽ കത്തുന്ന തീപ്പന്ത ജിഹ്വയിൽ നിന്നിതാ ആര്യഭട്ടന്മാർ വിരണ്ടു നിൽക്കുന്നൊരീ ആഗോള സഞ്ചാര ചക്രവാളങ്ങളിൽ മാറ്റൊലി കൊള്ളുന്നു ശിക്ഷാക്രമങ്ങളെ മാറ്റുവിൻ മാനവ രക്ഷാക്രമങ്ങളായ്.... ---------------------------------- Added by jayalakshmi.ravi@gmail.com on April 26, 2010 Maattuvin chattnagale.....maattuvin chattangale.... pallanayaattil ninninnum muzhagumaa pallavi kettuvo nyaayaasanangale.... (pallanayaattil.....) maattuvin chattangale.....maattuvin chattangale.... (pallanayaattil......) jeernnicha thaaliyolakkettinnullile naanichu nilkkunna naaraayarekhakal maarathatichu viliykkukayaanippozhum maattuvin praacheena neethishashthrangale maattuvin chattangale.....maattuvin chattangale.... (pallanayaattil......) praavum parunthum pakachu nilkke swayam praanan thyajikkuvaan sannadhachithanaay neethithulaasin itamthattil rakthavum maamsavum pankitta shibhi chakravarthiye arthashashtrangal valicherinjaathmeeya buddhanaay maariya sidharthadevane eettunovettu prasavichu bhaaratham maattangalinnum kothiykkunnu bhaaratham maattuvin chattangale.....maattuvin chattangale.... kuttabodhangal mukham kuniykkum prathikkootinte chuttazhikkambikalkkullile thapthaniswasangal aalippatarnnathil kathunna theeppantha jihvayil ninnithaa aaryabhattanmaar virandu nilkkunnoree aagola sanchaara chakravaalangalil maattoli kollunnu shikashaakramangale maattuvin maanava rakshaakramangalaay.... |
Other Songs in this movie
- Kallolam Nalla Paaneeyam
- Singer : KJ Yesudas | Lyrics : Bichu Thirumala | Music : Jaya Vijaya
- Aakaasham Swarnam
- Singer : S Janaki, KP Brahmanandan, Chorus | Lyrics : Bichu Thirumala | Music : Jaya Vijaya
- Vannaatte Varivari Ninnaatte
- Singer : S Janaki | Lyrics : Bichu Thirumala | Music : Jaya Vijaya