View in English | Login »

Malayalam Movies and Songs

Share on Google+ Share on FB

കണ്ണിന്റെ മണിപോല്‍ ...

ചിത്രംരഘുവംശം (1978)
ചലച്ചിത്ര സംവിധാനംഅടൂര്‍ ഭാസി
ഗാനരചനഅന്‍വര്‍ സുബൈര്‍
സംഗീതംഎ ടി ഉമ്മര്‍
ആലാപനംപി സുശീല

വരികള്‍

Lyrics submitted by: Jayalakshmi Ravindranath

Kanninte manipole karalinte kulirpole
kanmanikkuttane njaan valarthi
kaappittu valayittu kanneer thudikkaathe
kaayaamboovarnnane njaan valarthi
aaraareero mone aaraareero

maarinte choodaakum mulayil kidathi
maanthalir chundil madhuram puratti
panchaarayummayil raathri chirikkunnee
panineeru neele parannozhuki
aaraareero aaraareero
raareeram raareeram raaro
aaraareero mone aaraareero

pichanadakkumbolachane nokki nin
pichakappookkalerinjuvallo
swarggathil ninnippolachan ninakkaay
pichakappoomazha peykayaavaam
aaraareero aaraareero
raareero raareero raaro
aaraareero mone aaraareero

nanmakal cheythucheythaanandamaayi
nallavarothu nee valarenam
aachandrathaaram nee jeevichirikkenam
ee ammaykkathu kaanaan bhaagyamundaakanam
aaraareero aaraareero
raareero raareero raaro
aaraareero mone aaraareero
 
വരികള്‍ ചേര്‍ത്തത്: ശ്രീദേവി പിള്ള

കണ്ണിന്റെ മണിപോലെ കരളിന്റെ കുളിർപോലെ
കണ്മണിക്കുട്ടനെ ഞാൻ വളർത്തി
കാപ്പിട്ടു വളയിട്ടു കണ്ണീർ തുടിക്കാതെ
കായാമ്പൂവർണ്ണനെ ഞാൻ വളർത്തി
ആരാരീരോ മോനേ ആരാരീരോ

മാറിന്റെ ചൂടാകും മുലയിൽ കിടത്തി
മാന്തളിർ ചുണ്ടിൽ മധുരം പുരട്ടി
പഞ്ചാരയുമ്മയിൽ രാത്രി ചിരിക്കുന്നീ
പനിനീരു നീളെ പരന്നൊഴുകി
ആരാരീരോ ആരാരീരോ
രാരീരം രാരീരം രാരോ
ആരാരീരോ മോനേ ആരാരീരോ

പിച്ചനടക്കുമ്പോളച്ഛനെ നോക്കി നിൻ
പിച്ചകപ്പൂക്കളെറിഞ്ഞുവല്ലോ
സ്വർഗ്ഗത്തിൽ നിന്നിപ്പോളച്ഛൻ നിനക്കായ്
പിച്ചകപ്പൂമഴ പെയ്കയാവാം
ആരാരീരോ ആരാരീരോ
രാരീരം രാരീരം രാരോ
ആരാരീരോ മോനേ ആരാരീരോ

നന്മകൾ ചെയ്തുചെയ്താനന്ദമായി
നല്ലവരൊത്തു നീ വളരേണം
ആചന്ദ്രതാരം നീ ജീവിച്ചിരിക്കേണം
ഈ അമ്മയ്ക്കതു കാണാൻ ഭാഗ്യമുണ്ടാകണം
ആരാരീരോ ആരാരീരോ
രാരീരം രാരീരം രാരോ
ആരാരീരോ മോനേ ആരാരീരോ
 


ഈ സിനിമയിലെ മറ്റ് ഗാനങ്ങള്‍

രഘുവംശ രാജ
ആലാപനം : പി ജയചന്ദ്രൻ, കോറസ്‌   |   രചന : അന്‍വര്‍ സുബൈര്‍   |   സംഗീതം : എ ടി ഉമ്മര്‍
വീണ വായിക്കും
ആലാപനം : എസ് ജാനകി, ഇടവാ ബഷീർ   |   രചന : അന്‍വര്‍ സുബൈര്‍   |   സംഗീതം : എ ടി ഉമ്മര്‍
പുതിയൊരു പുലരി
ആലാപനം : അമ്പിളി, കോറസ്‌   |   രചന : അന്‍വര്‍ സുബൈര്‍   |   സംഗീതം : എ ടി ഉമ്മര്‍
ചോര തിളയ്ക്കും കാലം
ആലാപനം : അടൂര്‍ ഭാസി, ശ്രീലത നമ്പൂതിരി   |   രചന : അന്‍വര്‍ സുബൈര്‍   |   സംഗീതം : എ ടി ഉമ്മര്‍
പണ്ടൊരു കാട്ടില്‍
ആലാപനം : ലത രാജു   |   രചന : അന്‍വര്‍ സുബൈര്‍   |   സംഗീതം : എ ടി ഉമ്മര്‍