View in English | Login »

Malayalam Movies and Songs

Share on Google+ Share on FB

കാറ്റു വന്നു നിന്റെ കാമുകൻ വന്നു ...

ചിത്രംപാദസരം (1978)
ചലച്ചിത്ര സംവിധാനംഎ എന്‍ തമ്പി
ഗാനരചനജി കെ പള്ളത്ത്‌
സംഗീതംജി ദേവരാജൻ
ആലാപനംപി ജയചന്ദ്രൻ

വരികള്‍

Lyrics submitted by: Vijayakrishnan V S

Kaattu vannu ninte kaamukan vannu..
Kunnincharuvil odakkuzhalil onappaattu paadum
Kaattu vannu ninte kaamukan vannu..

Kadavath naanathin kathir choodi Nee neela-
Kadambu pol adimudi poothu ninnu
Kavitha pol ee grama bhangikal nin madhura
Swararaga manjariyil kulichu ninnu
Mula venu pole nee en chundil amarnnappol
Pulakamaay nee ennil unarnnu vannu

Shararaanthal thiri thaazhthi sharathkaala yaamini
Shayanamuri vaathil chaari ninnu
Athu vare thurakkaatha nin kili vaathilukal
Aadyamaay enikku nee thurannu thannu
Arimulla valli pol ennil nee padarnnappol
Anubhavicharinju nin angasourabhyam
വരികള്‍ ചേര്‍ത്തത്: വിജയകൃഷ്ണന്‍ വി എസ്

കാറ്റുവന്നു.. നിന്റെ കാമുകന്‍ വന്നു..
കുന്നിൻചരുവിലോടക്കുഴലിലോണപ്പാട്ടു പാടും
കാറ്റുവന്നു നിന്റെ കാമുകന്‍ വന്നു..

കടവത്ത് നാണത്തിന്‍ കതിര്‍ചൂടി നീ നീല-
ക്കടമ്പുപോല്‍ അടിമുടി പൂത്തുനിന്നു...
കവിതപോല്‍ ഈ ഗ്രാമഭംഗികള്‍ നിന്‍ മധുര
സ്വരരാഗമഞ്ജരിയില്‍ കുളിച്ചുനിന്നു..
മുളവേണുപോലെ‍ നീ എന്‍ ചുണ്ടില്‍ അമര്‍ന്നപ്പോള്‍
പുളകമായ് നീയെന്നില്‍ ഉണര്‍ന്നു വന്നു..

ശരറാന്തല്‍ തിരിതാഴ്ത്തി ശരത്കാല യാമിനി
ശയനമുറി വാതില്‍ ചാരിനിന്നു...
അതുവരെ തുറക്കാത്ത നിന്‍ കിളിവാതിലുകള്‍
ആദ്യമായ് എനിക്കു നീ തുറന്നുതന്നു..
അരിമുല്ലവള്ളിപോല്‍ എന്നില്‍ നീ പടര്‍ന്നപ്പോള്‍
അനുഭവിച്ചറിഞ്ഞു നിന്‍ അംഗസൗരഭ്യം..


ഈ സിനിമയിലെ മറ്റ് ഗാനങ്ങള്‍

ഉഷസ്സെ
ആലാപനം : കെ ജെ യേശുദാസ്   |   രചന : ഏ പി ഗോപാലന്‍   |   സംഗീതം : ജി ദേവരാജൻ
ഇല്ലപ്പറമ്പിലെ
ആലാപനം : പി മാധുരി   |   രചന : ജി കെ പള്ളത്ത്‌   |   സംഗീതം : ജി ദേവരാജൻ
മോഹവീണ തൻ
ആലാപനം : പി സുശീല   |   രചന : ജി ഗോപാലകൃഷ്ണന്‍   |   സംഗീതം : ജി ദേവരാജൻ
കറ്റക്കാർവേണി സൂനു വിനായകൻ (പുള്ളുവൻ പാട്ട്)
ആലാപനം : കാര്‍ത്തികേയന്‍, ധന്യ, ഉമ മഹേശ്വരി   |   രചന :   |   സംഗീതം : ജി ദേവരാജൻ