പൊട്ടിച്ചിരിയ്ക്കല്ലെ ...
ചിത്രം | കുപ്പിവള (1965) |
ചലച്ചിത്ര സംവിധാനം | എസ് എസ് രാജൻ |
ഗാനരചന | പി ഭാസ്കരൻ |
സംഗീതം | എംഎസ് ബാബുരാജ് |
ആലാപനം | പി ലീല |
വരികള്‍
Added by ജിജാ സുബ്രഹ്മണ്യൻ on June 12, 2010 പൊട്ടിച്ചിരിക്കല്ലേ പൊന്മകളേ എന്നും പൊട്ടിക്കരയേണ്ട ജന്മമല്ലേ നീയൊരു പെണ്ണായി പിറന്നില്ലേ ഇനി മയ്യത്താകും വരെ കരയേണ്ടേ (പൊട്ടിച്ചിരിക്കല്ലേ...) വെള്ളിത്തള പോലും കാലിന്മേലണിയിക്കാൻ ചെല്ലമേ വിധിയെനിക്കില്ലല്ലോ കട്ടിയിരുമ്പിന്റെ ചങ്ങല നാളെ നിൻ പട്ടിളം കാലിൽ നീ അണിയേണ്ടേ (പൊട്ടിച്ചിരിക്കല്ലേ...) തട്ടിക്കമഴ്ന്നു കളിച്ചാട്ടേ പിന്നെ മുട്ടുകൾ കുത്തി നടന്നാട്ടേ മുത്തേ നീയെന്നെന്നും അല്ലാഹുവെ നാളെ മുട്ടുകൾ കുത്തി വിളിക്കേണ്ടെ (പൊട്ടിച്ചിരിക്കല്ലേ...) പിച്ചകവള്ളിയിളം കാറ്റിലെന്ന പോൽ പിച്ച നടന്നു നീ വീണാട്ടേ നാളത്തെ ദുനിയാവിൽ ദുഃഖത്തിൻ വൻ കുഴിയിൽ കാലുകൾ തെറ്റി നീ വീഴേണ്ട (പൊട്ടിച്ചിരിക്കല്ലേ...) ---------------------------------- Added by devi pillai on October 28, 2010 pottichirikkalle ponmakale ennum pottikkarayenda janmamalle? neeyoru pennaayi pirannille ini mayyathaakum vare karayande? vellithalapolum kaalilaniyikkaan chellame vidhiyenikkillallo kattiyirumbinte changala naale nin pattilam kaalil neeyaniyende? thattikkamazhnnu kalichaatte pinne muttukal kuthi nadannaatte muthe neeyennum allaahuve naale muttukal kuthi vilikkande? pichakavalliyilam kaattilennapol picha nadannu nee veenaatte naalathe duniyaavil dukhathin van kuzhiyil kaalukal thetti nee veezhende? |
ഈ സിനിമയിലെ മറ്റ് ഗാനങ്ങള്‍
- കണ്‍മണിനീയെന്‍ കരം പിടിച്ചാല്‍
- ആലാപനം : പി സുശീല, എ എം രാജ | രചന : പി ഭാസ്കരൻ | സംഗീതം : എംഎസ് ബാബുരാജ്
- മധുരപ്പൂവന
- ആലാപനം : എല്‍ ആര് ഈശ്വരി, കോറസ് | രചന : പി ഭാസ്കരൻ | സംഗീതം : എംഎസ് ബാബുരാജ്
- ഇതുബാപ്പ ഞാനുമ്മാ
- ആലാപനം : രേണുക | രചന : പി ഭാസ്കരൻ | സംഗീതം : എംഎസ് ബാബുരാജ്
- കുറുന്തോട്ടിക്കായ പഴുത്തു
- ആലാപനം : എ പി കോമള | രചന : പി ഭാസ്കരൻ | സംഗീതം : എംഎസ് ബാബുരാജ്
- കാറ്റുപായ തകര്‍ന്നല്ലോ
- ആലാപനം : കെ ജെ യേശുദാസ് | രചന : പി ഭാസ്കരൻ | സംഗീതം : എംഎസ് ബാബുരാജ്
- പേരാറ്റിന് കരയില്‍
- ആലാപനം : എംഎസ് ബാബുരാജ് | രചന : പി ഭാസ്കരൻ | സംഗീതം : എംഎസ് ബാബുരാജ്
- കാണാന്‍ പറ്റാത്ത
- ആലാപനം : എ എം രാജ | രചന : പി ഭാസ്കരൻ | സംഗീതം : എംഎസ് ബാബുരാജ്
- കുറു കുറു മെച്ചം പെണ്ണുണ്ടോ
- ആലാപനം : എല്‍ ആര് ഈശ്വരി, കോറസ് | രചന : പി ഭാസ്കരൻ | സംഗീതം : എംഎസ് ബാബുരാജ്