View in English | Login »

Malayalam Movies and Songs

Share on Google+ Share on FB

വെളിച്ചം ...

ചിത്രംയാഗാശ്വം (1978)
ചലച്ചിത്ര സംവിധാനംഹരിഹരന്‍
ഗാനരചനമങ്കൊമ്പ്‌ ഗോപാലകൃഷ്ണന്‍
സംഗീതംഎംഎസ്‌ ബാബുരാജ്‌
ആലാപനംകെ ജെ യേശുദാസ്
പാട്ട് കേള്‍ക്കുക
പാട്ട് ലഭ്യമാക്കിയത്: Ralaraj

വരികള്‍

Added by Susie on January 15, 2010
വെളിച്ചം വിളക്കണച്ചു - രാത്രിയെ
വെണ്ണിലാവും കൈവെടിഞ്ഞു (വെളിച്ചം)
പ്രകൃതിതന്‍ അമ്പലമുറ്റത്ത്‌ കാലം
പ്രഭാതവും കാത്തു തപസ്സിരിപ്പൂ
പ്രകൃതിതന്‍ അമ്പലമുറ്റത്ത്‌ കാലം
പ്രഭാതവും കാത്തു തപസ്സിരിപ്പൂ
ഈ രാത്രി എപ്പോള്‍ പുലരും
പറയൂ പ്രപഞ്ചമേ പറയൂ (വെളിച്ചം)

വൃക്ഷത്തലപ്പുകളില്‍ - ഇരുളിന്റെ
യക്ഷിപ്പനമുകളില്‍ (വൃക്ഷ)
രക്തദാഹാര്‍ത്തരാം കഴുകന്മാര്‍ വന്നിരുന്നു
ചുറ്റും ചിറകടിച്ചാര്‍ത്തു
ഈ ദാഹം എപ്പോള്‍ തീരും
പറയൂ യാമിനീ പറയൂ (വെളിച്ചം)

ഈ ഭീകരാരണ്യ നടുവില്‍ - എന്നിലെ
ഞാന്‍ തീര്‍ത്ത വാത്മീക തടവറയില്‍
പുതിയൊരു രാമനാമ ശക്തിമന്ത്രവുമായി
പുനര്‍ജ്ജനിക്കാന്‍ ഞാന്‍ കാത്തിരിപ്പൂ
ആ മുഹൂര്‍ത്തമെപ്പോള്‍ അണയും
പറയൂ മനസ്സേ പറയൂ (വെളിച്ചം)

----------------------------------

Added by Susie on January 15, 2010
velicham vilakkanachu - raathriye
vennilaavum kaivedinju (velicham)
prakrithithan ambalamuttathu kaalam
prabhaathavum kaathu thapassirippoo
prakrithithan ambalamuttathu kaalam
prabhaathavum kaathu thapassirippoo
ee raathri eppol pularum
parayoo prapanchame parayoo (velicham)

vrikshathalappukalil - irulinte
yakshippanamukalil (vriksha)
rakthadaahaartharaam kazhukanmaar vannirunnu
chuttum chirakadichaarthu
ee daaham eppol theerum
parayoo yaaminee parayoo (velicham)

ee bheekaraaranya naduvil - ennile
njaan theertha vaatmeeka thadavarayil
puthiyoru raamanaama shakthimanthravumaayi
punarjanikkaan njaan kaathirippoo
aa muhoorthameppol anayum
parayoo manasse parayoo (velicham)



ഈ സിനിമയിലെ മറ്റ് ഗാനങ്ങള്‍

മണിച്ചിലങ്കേ തുയിലുണരൂ
ആലാപനം : പി സുശീല   |   രചന : യൂസഫലി കേച്ചേരി   |   സംഗീതം : ജി ദേവരാജൻ
തൃക്കാക്കരെ തീര്‍ത്ഥക്കരെ
ആലാപനം : പി സുശീല   |   രചന : മങ്കൊമ്പ്‌ ഗോപാലകൃഷ്ണന്‍   |   സംഗീതം : എംഎസ്‌ ബാബുരാജ്‌
കൃഷ്ണപ്രിയദലം
ആലാപനം : വാണി ജയറാം   |   രചന : മങ്കൊമ്പ്‌ ഗോപാലകൃഷ്ണന്‍   |   സംഗീതം : എംഎസ്‌ ബാബുരാജ്‌