View in English | Login »

Malayalam Movies and Songs

Share on Google+ Share on FB

മലരിന്റെ മണമുള്ള ...

ചിത്രംശരപഞ്ജരം (1979)
ചലച്ചിത്ര സംവിധാനംഹരിഹരന്‍
ഗാനരചനയൂസഫലി കേച്ചേരി
സംഗീതംജി ദേവരാജൻ
ആലാപനംപി മാധുരി

വരികള്‍

Added by devi pillai on August 6, 2008
മലരിന്റെ മണമുള്ള രാത്രി
മാസ്മരലയമുള്ള രാത്രി
കന്യകമാരേ കളയരുതിനിയും
പൊന്നിലും വിലയുള്ള രാത്രി

സ്വര്‍ഗ്ഗീയസൌന്ദര്യം തുളുമ്പുന്ന രാവില്‍
സ്വപ്നംകണ്ടുറങ്ങുവാനെന്തു സുഖം
എന്തു സുഖം...........
ഭാവിവരനെ തലയണയാക്കുന്ന
ഭാവനവിടരുമ്പോളെന്തു രസം
ഹായ്...ഹായ്... ആ...
മലരിന്റെ മണമുള്ള രാത്രി....

പൂജയ്ക്കെടുക്കാത്ത പൂക്കളെപ്പോല്‍ നിങ്ങള്‍
ഭൂമിയില്‍ വാടിക്കൊഴിയരുതേ
കൊഴിയരുതേ... കൊഴിയരുതേ
പ്രേമകലയില്‍ ബിരുദം നേടാതെ
കോമളയൌവ്വനം തുലയ്ക്കരുതേ
തോഴികളേ... തോഴികളേ
ഹായ്.. ഹായ്... ആ...
മലരിന്റെ മണമുള്ള രാത്രി...

----------------------------------

Added by devi pillai on August 6, 2008
malarinte manamulla raathri
maasmaralayamulla raathri
kanyakamare kalayaruthiniyum
ponnilum vilayulla raathri

swargeeyasoundaryam thulumbunna raavil
swapnam kanduranguvanenthu sukham
enthu sukham
bhaavi varane thalayanayaakkunna
bhaavanavidarumpolenthu rasam
haay haay.... aa....
malarinte manamulla raathri....

poojaykkedukkaatha pookkaleppol ningal
bhoomiyil vadikkozhiyaruthe
kozhiyaruthe.. kozhiyaruthe
premakalayil birudam nedathe
komala youvanam thulaykkaruthe
thozhikale....
haay haay...aa...
malarinte manamulla rathri


ഈ സിനിമയിലെ മറ്റ് ഗാനങ്ങള്‍

അമ്പലക്കുളത്തിലെ
ആലാപനം : കെ ജെ യേശുദാസ്   |   രചന : യൂസഫലി കേച്ചേരി   |   സംഗീതം : ജി ദേവരാജൻ
സാരസ്വത മധുവേന്തും
ആലാപനം : വാണി ജയറാം   |   രചന : യൂസഫലി കേച്ചേരി   |   സംഗീതം : ജി ദേവരാജൻ
തെയ്യക തെയ്യക
ആലാപനം : പി ജയചന്ദ്രൻ, പി മാധുരി   |   രചന : യൂസഫലി കേച്ചേരി   |   സംഗീതം : ജി ദേവരാജൻ
ശൃംഗാരം വിരുന്നൊരുക്കി
ആലാപനം : പി സുശീല   |   രചന : യൂസഫലി കേച്ചേരി   |   സംഗീതം : ജി ദേവരാജൻ