

വസന്ത രഥത്തിൽ ...
ചിത്രം | അജ്ഞാത തീരങ്ങള്‍ (1979) |
ചലച്ചിത്ര സംവിധാനം | എം കൃഷ്ണന്‍ നായര്‍ |
ഗാനരചന | ശ്രീകുമാരന്‍ തമ്പി |
സംഗീതം | എം കെ അര്‍ജ്ജുനന്‍ |
ആലാപനം | വാണി ജയറാം |
വരികള്‍
Lyrics submitted by: Jayalakshmi Ravindranath Vasantharadhathil sugandhamadathil vasantharadhathil sugandhamadathil vannu malarani manithennal parichayam kaatti parimalapooram pakarnnu punarnnu raavukale madhuvidhuvin priyaraavukale vasantharadhathil sugandhamadathil viliykkaathe virunnu vanna nirapournami viliykkaathe virunnu vanna nirapournami vitarthiyen sankalpa navamaalika ee mohamadhumaari thoraatha malarmaari ini koti pulakangal korthu tharum oh..oh..oh...oh... vasantharadhathil sugandhamadathil nee patee swaramunarnna madanaveena nee patee swaramunarnna madanaveena unarthiyen prapanchathil swarasaagaram aa snehamoli veeshum praasaada manchathil rathiraagaveechikalaay njaanozhukum oh..oh..oh...oh... vasantharadhathil sugandhamadathil vannu malarani manithennal parichayam kaatti parimalapooram pakarnnu punarnnu raavukale madhuvidhuvin priyaraavukale vasantharadhathil sugandhamadathil | വരികള്‍ ചേര്‍ത്തത്: ജയലക്ഷ്മി രവീന്ദ്രനാഥ് വസന്തരഥത്തില്‍ സുഗന്ധമദത്തില്‍... വസന്തരഥത്തില്‍ സുഗന്ധമദത്തില്‍ വന്നു മലരണി മണിത്തെന്നല്‍ പരിചയം കാട്ടി പരിമളപൂരം പകര്‍ന്നൂ പുണര്‍ന്നൂ രാവുകളെ മധുവിധുവിന്‍ പ്രിയരാവുകളെ വസന്തരഥത്തില്‍ സുഗന്ധമദത്തില്‍... വിളിയ്ക്കാതെ വിരുന്നു വന്ന നിറപൌര്‍ണ്ണമി.... വിളിയ്ക്കാതെ വിരുന്നു വന്ന നിറപൌര്‍ണ്ണമി വിടര്‍ത്തിയെന്‍ സങ്കല്പ നവമാലിക ഈ മോഹമധുമാരി തോരാത്ത മലര്‍മാരി ഇനി കോടി പുളകങ്ങള്‍ കോര്‍ത്തുതരും ഓ...ഓ...ഓ...ഓ... വസന്തരഥത്തില്‍ സുഗന്ധമദത്തില്‍.... നീ പാടീ സ്വരമുണര്‍ന്ന മദനവീണ നീ പാടീ സ്വരമുണര്‍ന്ന മദനവീണ ഉണര്‍ത്തിയെന്‍ പ്രപഞ്ചത്തില്‍ സ്വരസാഗരം ആ സ്നേഹമൊളിവീശും പ്രാസാദമഞ്ചത്തില്‍ രതിരാഗവീചികളായ് ഞാനൊഴുകും ഓ...ഓ....ഓ...ഓ.... വസന്തരഥത്തില്‍ സുഗന്ധമദത്തില്‍ വന്നു മലരണി മണിത്തെന്നല്‍ പരിചയം കാട്ടി പരിമളപൂരം പകര്‍ന്നൂ പുണര്‍ന്നൂ രാവുകളെ മധുവിധുവിന്‍ പ്രിയരാവുകളെ വസന്തരഥത്തില്‍ സുഗന്ധമദത്തില്‍... |
ഈ സിനിമയിലെ മറ്റ് ഗാനങ്ങള്‍
- ജലതരംഗം
- ആലാപനം : കെ ജെ യേശുദാസ്, അമ്പിളി | രചന : ശ്രീകുമാരന്‍ തമ്പി | സംഗീതം : എം കെ അര്‍ജ്ജുനന്‍
- പഞ്ചവടിയിലെ
- ആലാപനം : കെ ജെ യേശുദാസ് | രചന : ശ്രീകുമാരന്‍ തമ്പി | സംഗീതം : എം കെ അര്‍ജ്ജുനന്‍
- ഒരു പൂവിനെന്തു സുഗന്ധം
- ആലാപനം : കെ ജെ യേശുദാസ്, വാണി ജയറാം | രചന : ശ്രീകുമാരന്‍ തമ്പി | സംഗീതം : എം കെ അര്‍ജ്ജുനന്‍
- വരുമോ നീ
- ആലാപനം : പി സുശീല | രചന : ശ്രീകുമാരന്‍ തമ്പി | സംഗീതം : എം കെ അര്‍ജ്ജുനന്‍
- ഓരോ രാത്രിയും മധുവിധു
- ആലാപനം : വാണി ജയറാം | രചന : ശ്രീകുമാരന്‍ തമ്പി | സംഗീതം : എം കെ അര്‍ജ്ജുനന്‍