View in English | Login »

Malayalam Movies and Songs

Share on Google+ Share on FB

പഞ്ചവടിയിലെ ...

ചിത്രംഅജ്ഞാത തീരങ്ങള്‍ (1979)
ചലച്ചിത്ര സംവിധാനംഎം കൃഷ്ണന്‍ നായര്‍
ഗാനരചനശ്രീകുമാരന്‍ തമ്പി
സംഗീതംഎം കെ അര്‍ജ്ജുനന്‍
ആലാപനംകെ ജെ യേശുദാസ്

വരികള്‍

Added by krishnachandra on July 23, 2008 Panchavadiyile parnaashramthin
Pavizhapoomani muttathu
Raakendu mukhiyaam
Vaidehi kandu
maanaay maariya maareechane.

Pidichu tharikenikkennoothi devi
Pinthudarnnoodi raghuramanudane ( pididchu)
Aduthu chillum neram
Vegathilodum
Athu kandu thoduthoru sharam deva devan
Sharam deva devan

Udal pilarnnappol raaksha roopan
Vilichu karanju lakshmana naamam ( udal.)
Naathanapaayamennorthu nadungi
Naari kulamani kenu thudangi
Kenu thudangi

Chirichu saanthwanippichu soumithri
Kulatayeppol kalithulli cholli
Agrajane konnu nee enne velkkaan
Aashikkayaanalle?
Athu nin vyaamoham!

Murichu kadakkaruthennura cheythu
Varachu lakshmanaoru rekhayappol ( murichu)
Lakshamana rekhaye marikadakkunnu
Lakshangalinnummmm
Aa katha thudarunnu
Aa katha thudarunnu uuuuuuuuuuu.


----------------------------------

Added by Susie on September 25, 2009
പഞ്ചവടിയിലെ പർണ്ണാശ്രമത്തിൻ
പവിഴപ്പൂമണി മുറ്റത്ത്‌
രാകേന്ദു മുഖിയാം വൈദേഹി കണ്ടു
മാനായ്‌ മാറിയ മാരീചനെ

പിടിച്ചു തരികെനിക്കെന്നോതി ദേവി
പിൻതുടർന്നോടി രഘുരാമനുടനെ (പിടിച്ചു)
അടുത്തു ചെല്ലും നേരം വേഗത്തിലോടും
അതു കണ്ടു തൊടുത്തൊരു ശരം ദേവ ദേവൻ
ശരം ദേവ ദേവൻ

ഉടൽ പിളർന്നപ്പോൾ രാക്ഷസരൂപൻ
വിളിച്ചു കരഞ്ഞു ലക്ഷ്മണ നാമം (ഉടൽ)
നാഥനപായമെന്നോർത്തു നടുങ്ങി
നാരീ കുലമണി കേണു തുടങ്ങി
കേണു തുടങ്ങി

ചിരിച്ചു സാന്ത്വനിപ്പിച്ചു സൗമിത്രി
കുലടയെപ്പോൽ കലിതുള്ളിച്ചൊല്ലി
അഗ്രജനെ കൊന്നു നീ എന്നെ വേൾക്കാൻ
ആശിക്കയാണല്ലേ?
അതു നിൻ വ്യാമോഹം!

മുറിച്ചു കടക്കരുതെന്നുര ചെയ്തു
വരച്ചു ലക്ഷ്മണനൊരു രേഖയപ്പോൾ ( മുറിച്ചു)
ലക്ഷമണ രേഖയെ മറികടക്കുന്നു
ലക്ഷങ്ങളിന്നും
ആ കഥ തുടരുന്നു
ആ കഥ തുടരുന്നൂ ....


ഈ സിനിമയിലെ മറ്റ് ഗാനങ്ങള്‍

വസന്ത രഥത്തിൽ
ആലാപനം : വാണി ജയറാം   |   രചന : ശ്രീകുമാരന്‍ തമ്പി   |   സംഗീതം : എം കെ അര്‍ജ്ജുനന്‍
ജലതരംഗം
ആലാപനം : കെ ജെ യേശുദാസ്, അമ്പിളി   |   രചന : ശ്രീകുമാരന്‍ തമ്പി   |   സംഗീതം : എം കെ അര്‍ജ്ജുനന്‍
ഒരു പൂവിനെന്തു സുഗന്ധം
ആലാപനം : കെ ജെ യേശുദാസ്, വാണി ജയറാം   |   രചന : ശ്രീകുമാരന്‍ തമ്പി   |   സംഗീതം : എം കെ അര്‍ജ്ജുനന്‍
വരുമോ നീ
ആലാപനം : പി സുശീല   |   രചന : ശ്രീകുമാരന്‍ തമ്പി   |   സംഗീതം : എം കെ അര്‍ജ്ജുനന്‍
ഓരോ രാത്രിയും മധുവിധു
ആലാപനം : വാണി ജയറാം   |   രചന : ശ്രീകുമാരന്‍ തമ്പി   |   സംഗീതം : എം കെ അര്‍ജ്ജുനന്‍