View in English | Login »

Malayalam Movies and Songs

Share on Google+ Share on FB

നാലുമൊഴിക്കുരവയുമായ് ...

ചിത്രംകാട്ടുതുളസി (1965)
ചലച്ചിത്ര സംവിധാനംഎം കൃഷ്ണന്‍ നായര്‍
ഗാനരചനവയലാര്‍
സംഗീതംഎംഎസ്‌ ബാബുരാജ്‌
ആലാപനംജിക്കി (പി ജി കൃഷ്ണവേണി)

വരികള്‍

Lyrics submitted by: Sreedevi Pillai

naalumozhikkuravayumaay naadodippattumaay
naanamkunungivarum thenaruvi
naadevide veedevide thenaruvi?

maanathoonnengan pottiveeno
manimalayorathunnodivanno
illillam kavilulla kaattuvanne kaathil
kinnaaram chodichathenthaanu- kaathil
kinnaaram chodichathenthaanu?

paalakkaa poothaliyaaruthannu
pattudayaadakal aaruthannu
nakshathrakkingini chaarthiche ninne
nritham padhippichathaaranu-ninne
nritham padhippichathaaraanu?

mungithudichu kulichotte onnu
mungaam kuzhiyittu vannotte
moolunnavande muralunna vande
poomaracholayil thenundo- ninte
poomaracholayil thenundo?
വരികള്‍ ചേര്‍ത്തത്: ശ്രീദേവി പിള്ള

നാലുമൊഴിക്കുരവയുമായ് നാടോടിപ്പാട്ടുമായ്
നാണം കുണുങ്ങിവരും തേനരുവി -
നാടെവിടെ വീടെവിടെ തേനരുവീ?

മാനത്തുന്നെങ്ങാനും പൊട്ടിവീണോ
മണിമലയോരത്തുന്നോടി വന്നോ
ഇല്ലില്ലം കാവിലുള്ള കാറ്റു വന്നേ - കാതില്‍
കിന്നാരം ചോദിച്ചതെന്താണ്
കാതില്‍ കിന്നാരം ചോദിച്ചതെന്താണ് ?

പാലയ്ക്കാ പൂത്താലിയാരു തന്നൂ
പട്ടുടയാടകളാരു തന്നൂ
നക്ഷത്രക്കിങ്ങിണി ചാര്‍ത്തിച്ചേ - നിന്നെ
നൃത്തം പഠിപ്പിച്ചതാരാണ് - നിന്നെ
നൃത്തം പഠിപ്പിച്ചതാരാണ്?

മുങ്ങിത്തുടിച്ചു കുളിച്ചോട്ടേ - ഒന്നു
മുങ്ങാംകുഴിയിട്ടു വന്നോട്ടേ
മൂളുന്ന വണ്ടേ മുരളുന്ന വണ്ടേ
പൂമരച്ചോലയില്‍ തേനുണ്ടോ - നിന്റെ
പൂമരച്ചോലയില്‍ തേനുണ്ടോ?


ഈ സിനിമയിലെ മറ്റ് ഗാനങ്ങള്‍

ഇണക്കുയിലേ (തുളസി തുളസി)
ആലാപനം : പി ബി ശ്രീനിവാസ്‌   |   രചന : വയലാര്‍   |   സംഗീതം : എംഎസ്‌ ബാബുരാജ്‌
ഗംഗയാറൊഴുകുന്ന നാട്ടില്‍
ആലാപനം : പി സുശീല   |   രചന : വയലാര്‍   |   സംഗീതം : എംഎസ്‌ ബാബുരാജ്‌
മഞ്ചാടിക്കിളി മൈന
ആലാപനം : കെ ജെ യേശുദാസ്, ജിക്കി (പി ജി കൃഷ്ണവേണി)   |   രചന : വയലാര്‍   |   സംഗീതം : എംഎസ്‌ ബാബുരാജ്‌
വെള്ളിച്ചിലങ്കയണിഞ്ഞുംകൊണ്ടൊരു
ആലാപനം : കെ ജെ യേശുദാസ്   |   രചന : വയലാര്‍   |   സംഗീതം : എംഎസ്‌ ബാബുരാജ്‌
ആരാരോ ആരാരോ
ആലാപനം : ജിക്കി (പി ജി കൃഷ്ണവേണി)   |   രചന : വയലാര്‍   |   സംഗീതം : എംഎസ്‌ ബാബുരാജ്‌
സൂര്യകാന്തീ സൂര്യകാന്തീ
ആലാപനം : എസ് ജാനകി   |   രചന : വയലാര്‍   |   സംഗീതം : എംഎസ്‌ ബാബുരാജ്‌
തിന്താരെ തിന്താരെ
ആലാപനം : എല്‍ ആര്‍ ഈശ്വരി, എംഎസ്‌ ബാബുരാജ്‌, കോറസ്‌, സി ഒ ആന്റോ   |   രചന : വയലാര്‍   |   സംഗീതം : എംഎസ്‌ ബാബുരാജ്‌