View in English | Login »

Malayalam Movies and Songs

Share on Google+ Share on FB

ഞായറാഴ്ച്ചകൾ ...

ചിത്രംജിമ്മി (1979)
ചലച്ചിത്ര സംവിധാനംമേലാറ്റൂര്‍ രവി വര്‍മ്മ
ഗാനരചനശ്രീകുമാരന്‍ തമ്പി
സംഗീതംവി ദക്ഷിണാമൂര്‍ത്തി
ആലാപനംകെ ജെ യേശുദാസ്, അമ്പിളി

വരികള്‍

Added by ജിജാ സുബ്രഹ്മണ്യൻ on December 18, 2011

ഞായറാഴ്ചകൾ നമ്മുടേ സഖികൾ
പ്രണയഗാഥ പാടിവരും കൂട്ടുകാരികൾ (2)
കുരിശിൻ തൊട്ടിപ്പടവിൽ നിന്നെ പിടിച്ചു നിർത്തും
കുർബ്ബാന കൊള്ളാനെന്നെ വിളിച്ചുണർത്തും (ഞായറാഴ്ചകൾ..)

പ്രാർത്ഥനയിൽ മുഴുകി നമ്മൾ കണ്ണടക്കും
ഹൃദയങ്ങൾ കിളികളെപ്പോൽ ചിറകടിക്കും (2)
എന്നുമെന്നും ഞായറാഴ്ചയായെങ്കിൽ
എന്നുമിങ്ങനെ കുർബാന കൊണ്ടെങ്കിൽ
(ഞായറാഴ്ചകൾ..)

ജനമൊഴുകും വഴിയിൽ നമ്മൾ നിറഞ്ഞൊഴുകും
ഉയിരുകളിരുനദികളെ പോൽ പുണർന്നൊഴുകും (2)
എന്നുമെന്നും ഘോഷയാത്രയായെങ്കിൽ
എന്നും നിന്റെ ഗന്ധമെന്നിൽ പടർന്നെങ്കിൽ
(ഞായറാഴ്ചകൾ..)

----------------------------------

Added by ജിജാ സുബ്രഹ്മണ്യൻ on December 18, 2011
 
Njaayaraazhchakal nammude sakhikal
pranayagaadha paadi varum koottukaarikal
kurishin thotti padavil ninne pidichu nirthum
kurbbaana kollaanenne vilichunarthum
(Njaayaraazhchakal...)

Praarthanayil muzhuki nammal kannadakkum
Hridayangal kilikaleppol chirakadikkum
Ennumennum njaayaraazhchayaayenkil
ennumingane kurbaana kondenkil
(Njaayaraazhchakal...)

Janamozhukum vazhiyil nammal niranjozhukum
Uyirukal irunadikaleppol punarnnozhukum
Ennumennum ghosha yaathrayaayenkil
Ennum ninte gandhamennil padarnnenkil
(Njaayaraazhchakal...)


ഈ സിനിമയിലെ മറ്റ് ഗാനങ്ങള്‍

സത്യത്തിൻ കാവല്‍ക്കാരന്‍
ആലാപനം : കല്യാണി മേനോന്‍   |   രചന : ശ്രീകുമാരന്‍ തമ്പി   |   സംഗീതം : വി ദക്ഷിണാമൂര്‍ത്തി
ചിരിക്കുമ്പോൾ നീ
ആലാപനം : കെ ജെ യേശുദാസ്   |   രചന : ശ്രീകുമാരന്‍ തമ്പി   |   സംഗീതം : വി ദക്ഷിണാമൂര്‍ത്തി