View in English | Login »

Malayalam Movies and Songs

Share on Google+ Share on FB

നമ്പിയാമ്പതി മലനിര ...

ചിത്രംആവേശം (1979)
ചലച്ചിത്ര സംവിധാനംവിജയാനന്ദ്
ഗാനരചനബിച്ചു തിരുമല
സംഗീതംഎ ടി ഉമ്മര്‍
ആലാപനംകെ ജെ യേശുദാസ്, കോറസ്‌
പാട്ട് കേള്‍ക്കുക
പാട്ട് ലഭ്യമാക്കിയത്: ട്യൂണിക്സ് റെക്കോര്‍ഡ്സ്

വരികള്‍

Lyrics submitted by: Sreedevi Pillai

Nambiyambathi malanirayilu
thumbithullana thodiyilu
pambamuttanu paramuzhanganu
chuvaduvakadi thathachi

mulayarichorum malanthenum nalla
kavarimanine proichathum
kachilum peechilum kadaye chuttathum
kattilekaykkalum odappazhangalum
thottilevellavum koritharamedi
chovaduvekkadi thathachi

mudivalichazhichelakithulledi
adiyeduthuralnjalaradi
munnilum pinnilum chadikkarangiyum
panthamchuzhattiyum pamparam chuttiyum
kattilekappiri kannikkidathinee
chovaduvekkadi thathachi
വരികള്‍ ചേര്‍ത്തത്: ശ്രീദേവി പിള്ള

നമ്പിയാമ്പതി മലനിരയില്
തുമ്പിതുള്ളണ തൊടിയില്
പമ്പമുട്ടണ് പറമൊഴങ്ങണ്
ചൊവടുവയ്‌ക്കടി തത്തച്ചി...

മുളയരിച്ചോറും മലന്തേനും - നല്ല
കവരിമാനിനെ പൊരിച്ചതും
കാച്ചിലും പീച്ചിലും കാടയെച്ചുട്ടതും
കാട്ടിലെക്കായ്‌ക്കളും ഓടപ്പഴങ്ങളും
തോട്ടിലെവെള്ളവും കോരിത്തരാമെടി
ചൊവടുവയ്‌ക്കടി തത്തച്ചി...

മുടിവലിച്ചഴിച്ചെളകിത്തുള്ളടി
അടിയെടുത്തുറഞ്ഞലറടി
മുന്നിലും പിന്നിലും ചാടിക്കറങ്ങിയും
പന്തംചുഴറ്റിയും പമ്പരംചുറ്റിയും
കാട്ടിലെക്കാപ്പിരിക്കന്നിക്കിടാത്തി നീ
ചൊവടുവയ്‌ക്കടി തത്തച്ചി...


ഈ സിനിമയിലെ മറ്റ് ഗാനങ്ങള്‍

മാന്‍ മാന്‍ മാന്‍ നല്ല
ആലാപനം : എസ് ജാനകി   |   രചന : ബിച്ചു തിരുമല   |   സംഗീതം : എ ടി ഉമ്മര്‍
മംഗൽമുഹൂർത്തം
ആലാപനം : വാണി ജയറാം   |   രചന : ബിച്ചു തിരുമല   |   സംഗീതം : എ ടി ഉമ്മര്‍