View in English | Login »

Malayalam Movies and Songs

Share on Google+ Share on FB

കിളിവാതിലിന്‍ ഇടയില്‍ക്കൂടി ...

ചിത്രംജീവിതയാത്ര (1965)
ചലച്ചിത്ര സംവിധാനംശശികുമാര്‍
ഗാനരചനപി ഭാസ്കരൻ
സംഗീതംപി എസ്‌ ദിവാകര്‍
ആലാപനംഎല്‍ ആര്‍ ഈശ്വരി

വരികള്‍

Added by parvathy venugopal on August 29, 2009

കിളിവാതിലിന്നിടയില്‍കൂടി
മലര്‍മാലകള്‍ നീട്ടുവതാരോ
മധുമാസപ്പൂനിലാവോ
മറ്റാരാനോ (കിളിവാതിലി)
മാനത്തെ മട്ടുപ്പാവില്‍
മണിവാതിലില്‍ നില്‍ക്കുവതാരോ
വാസന്ത താരകമോ
മറ്റാരാനോ (കിളിവാതിലി)

കണിക്കൊന്ന പൂത്തുനില്‍ക്കും
കരളിന്റെ പൂവാടികയില്‍
ക്ഷണിക്കാതെ വന്നുചേര്‍ന്ന വിരുന്നുകാരാ
അവിടുത്തെ സല്‍ക്കരിക്കാന്‍
അധരത്തില്‍ നിന്നു വീഴും
അനുരാഗഗാനമല്ലാ-
തൊന്നുമില്ലല്ലോ (കിളിവാതിലി)

മനസ്സില്‍ ഞാന്‍ വിരിച്ചിട്ട
മലര്‍മെത്തയിലിരുന്നാട്ടേ
കിനാവിന്റെ പൊന്‍കിരീടം അണിഞ്ഞാട്ടേ
കളിവാക്കു പറഞ്ഞെന്റെ
കവിളത്തു നുള്ളിയാട്ടേ
പുളകപ്പൂമാലയെനിക്കു തന്നാട്ടേ (കിളിവാതിലി)


----------------------------------


Added by devi pillai on September 16, 2009

kilivaathilinidayilkkoodi
malarmaalakal neettuvathaaro
madhumaasapoonilaavo mattaaraano!

maanathe mattuppaavil
manivaathilil nilkkuvathaaro
vaasantha tharakamo mattaaraano!

kanikkonnapooththunilkkum
karalinte poovaadikayil
kshanikkaathe vannuchernna virunnukaara
avidathe salkkarikkaan
adharathil ninnuveezhum
anuraagaganamallaathonnumillallo

manassilnjan virichitta
malarmethayilirunnaatte
kinaavinte ponkireedam aninjaatte
kalivaakku paranjente kavilathu nulliyaatte
pulakappoomalayenikku thannaatte



ഈ സിനിമയിലെ മറ്റ് ഗാനങ്ങള്‍

അഴകിന്‍ നീലക്കടല്‍
ആലാപനം : എല്‍ ആര്‍ ഈശ്വരി   |   രചന : പി ഭാസ്കരൻ   |   സംഗീതം : പി എസ്‌ ദിവാകര്‍
പട്ടിണിയാല്‍ പള്ളയ്ക്കുള്ളില്‍
ആലാപനം : എസ് ജാനകി, കമുകറ, സീറോ ബാബു   |   രചന : പി ഭാസ്കരൻ   |   സംഗീതം : പി എസ്‌ ദിവാകര്‍
പറയട്ടെ ഞാന്‍
ആലാപനം : പി സുശീല, കമുകറ   |   രചന : പി ഭാസ്കരൻ   |   സംഗീതം : പി എസ്‌ ദിവാകര്‍
അഛനെ ആദ്യമായ് (ബിറ്റ്)
ആലാപനം : പി ലീല   |   രചന : അഭയദേവ്   |   സംഗീതം : പി എസ്‌ ദിവാകര്‍
തങ്കക്കുടമെ ഉറങ്ങ്
ആലാപനം : കെ ജെ യേശുദാസ്, പി ലീല   |   രചന : അഭയദേവ്   |   സംഗീതം : പി എസ്‌ ദിവാകര്‍