View in English | Login »

Malayalam Movies and Songs

Share on Google+ Share on FB

തീയും കാറ്റും പോലെ ...

ചിത്രംകുറുപ്പിന്റെ കണക്കുപുസ്തകം (1990)
ചലച്ചിത്ര സംവിധാനംബാലചന്ദ്രമേനോന്‍
ഗാനരചനഎസ്‌ രമേശന്‍ നായര്‍
സംഗീതംബാലചന്ദ്രമേനോന്‍
ആലാപനംഎസ് ജാനകി, ഉണ്ണി മേനോന്‍
പാട്ട് കേള്‍ക്കുക
പാട്ട് ലഭ്യമാക്കിയത്: ശ്രീകാന്ത്

വരികള്‍

Lyrics submitted by: Kalyani

Theeyum kaattum pole kaiyyum meyyum thammil
pinanjaalippadaraam...pulkippadaraam..
paathiraavin kidakkayil sweda bindukkalaay
roma raajikalkku muthaniyikkaam..
(theeyum kaattum pole...)

megham puthu mazha pozhiyukayaay
bhoomi thalirittu pulayukayaay(megham..)
aakaashakkudayude thaazhe
naamonnaay theerumpol nee
kan kavarunnoru thaarunyam
kingini kettiya laavanyam
ponnum poovum nammal thedunnu...
(theeyum kaattum pole...)

naanam...valakalil uthirmaniyaay
eenam..sirakalil madhumazhayaay(naanam...)
theeraathoru lahariyumaay nin
kaarkoonthal puzhyude arikil
kaavalirunnaalenthu tharum...
kanavin muthu ninakku tharum
mannum vinnum nammal nedunnu...
(theeyum kaattum pole...)

 
വരികള്‍ ചേര്‍ത്തത്: കല്ല്യാണി

തീയും കാറ്റും പോലെ കൈയും മെയ്യും തമ്മില്‍
പിണഞ്ഞാളിപ്പടരാം...പുല്‍കിപ്പടരാം..
പാതിരാവിന്‍ കിടക്കയില്‍ സ്വേദബിന്ദുക്കളായ്
രോമരാജികള്‍ക്കു മുത്തണിയിക്കാം
(തീയുംകാറ്റും പോലെ...)

മേഘം പുതുമഴ പൊഴിയുകയായ്‌
ഭൂമി തളിരിട്ടു പുളയുകയായ് (മേഘം..)
ആകാശക്കുടയുടെ താഴെ
നാമൊന്നായ് തീരുമ്പോള്‍ നീ
കണ്‍കവരുന്നൊരു താരുണ്യം
കിങ്ങിണി കെട്ടിയ ലാവണ്യം
പൊന്നും പൂവും നമ്മള്‍ തേടുന്നു
(തീയുംകാറ്റും പോലെ...)

നാണം...വളകളില്‍ ഉതിര്‍മണിയായ്‌
ഈണം..സിരകളില്‍ മധുമഴയായ് (നാണം..)
തീരാത്തൊരു ലഹരിയുമായ് നിന്‍
കാര്‍കൂന്തല്‍ പുഴയുടെ അരികില്‍
കാവലിരുന്നാലെന്തു തരും...
കനവിന്‍ മുത്തു നിനക്കു തരും
മണ്ണും വിണ്ണും നമ്മള്‍ നേടുന്നു...
(തീയുംകാറ്റും പോലെ...)


ഈ സിനിമയിലെ മറ്റ് ഗാനങ്ങള്‍

പേടമാന്‍കണ്ണീ
ആലാപനം : പി ജയചന്ദ്രൻ   |   രചന : എസ്‌ രമേശന്‍ നായര്‍   |   സംഗീതം : ബാലചന്ദ്രമേനോന്‍
പുലരി വന്നു
ആലാപനം : പി സുശീല   |   രചന : എസ്‌ രമേശന്‍ നായര്‍   |   സംഗീതം : ബാലചന്ദ്രമേനോന്‍
ഏദന്‍ താഴ്‌വരയില്‍
ആലാപനം : കെ എസ്‌ ചിത്ര, പി ജയചന്ദ്രൻ, കോറസ്‌   |   രചന : എസ്‌ രമേശന്‍ നായര്‍   |   സംഗീതം : ബാലചന്ദ്രമേനോന്‍