View in English | Login »

Malayalam Movies and Songs

Share on Google+ Share on FB

പാര്‍വതിക്കും തോഴിമാര്‍ക്കും ...

ചിത്രംകടത്തനാടന്‍ അമ്പാടി (1990)
ചലച്ചിത്ര സംവിധാനംപ്രിയദര്‍ശന്‍
ഗാനരചനപി ഭാസ്കരൻ
സംഗീതംകെ രാഘവന്‍
ആലാപനംകെ ജെ യേശുദാസ്, സുജാത മോഹന്‍

വരികള്‍

Added by vikasvenattu@gmail.com on February 23, 2010

പാര്‍വ്വതിയ്ക്കും തോഴിമാര്‍ക്കും
പള്ളിനീരാട്ട്... പള്ളിനീരാട്ട്...
പാല്‍പ്പുഴയില്‍ പവിഴക്കടവില്‍
പള്ളിനീരാട്ട് ഇന്ന് പള്ളിനീരാട്ട്

ശംഖുപുഷ്പം നിന്റെ കണ്ണില്‍
കുങ്കുമപ്പൂക്കവിളിലും...
സുന്ദരീ നീ സഞ്ചരിക്കും വസന്തമല്ലോ
നിന്‍ പുഞ്ചിരിയില്‍ അനുരാഗമരന്ദമല്ലോ
പകരുക നീ നവമധു
ഹൃദയചഷകം നിറയെ നിറയെ
(പാര്‍വ്വതിയ്ക്കും)

നിന്‍ പുരികക്കൊടിയല്ലോ കരിമ്പുവില്ല്
അതില്‍ നീ തൊടുക്കും വീക്ഷണങ്ങള്‍
പുഷ്പബാണങ്ങള്‍...
നമ്മെ നമ്മള്‍ മറക്കുന്ന മുഹൂര്‍ത്തമിതില്‍
ഭാവനതന്‍ പൂഞ്ചിറകുമായ്
പറക്കുക നാം ഉയരെ ഉയരെ...
(പാര്‍വ്വതിയ്ക്കും)


----------------------------------

Added by Susie on April 8, 2010
paarvathiykkum thozhimarkkum pallineeraattu...pallineeraattu
paalpuzhayil pavizhakkadavil
pallineeraattu innu pallineeraattu

shankhupushpam ninte kannil
kunkumappoo kavililum
sundaree nee sancharikkum vasanthamallo
nin punchiriyil anuraaga marandamallo
pakaruka nee navamadhu
hridaya chashakam niraye niraye
(paarvathiykkum)

nin purikakkodiyallo karimbuvillu
athil nee thodukkum veekshanangal
pushpabaanangal
namme nammal marakkunna muhoorthamithil
bhaavana than poonchirakumaay
parakkuka naam uyare uyare
(paarvathiykkum)


ഈ സിനിമയിലെ മറ്റ് ഗാനങ്ങള്‍

നാഗയക്ഷി ലോകയക്ഷി
ആലാപനം : സുജാത മോഹന്‍, കോറസ്‌   |   രചന : പി ഭാസ്കരൻ   |   സംഗീതം : കെ രാഘവന്‍
മുളം തുമ്പി
ആലാപനം : കെ എസ്‌ ചിത്ര, പി ജയചന്ദ്രൻ   |   രചന : പി ഭാസ്കരൻ   |   സംഗീതം : കെ രാഘവന്‍
തച്ചോളിയോമന
ആലാപനം : കെ ജെ യേശുദാസ്   |   രചന : പി ഭാസ്കരൻ   |   സംഗീതം : കെ രാഘവന്‍
തച്ചോളി കളരിക്കു
ആലാപനം : കെ എസ്‌ ചിത്ര, കോറസ്‌   |   രചന : പി ഭാസ്കരൻ   |   സംഗീതം : കെ രാഘവന്‍
നാളെ അന്തി മയങ്ങുമ്പോള്‍
ആലാപനം : എം ജി ശ്രീകുമാർ, സുജാത മോഹന്‍   |   രചന : പി ഭാസ്കരൻ   |   സംഗീതം : കെ രാഘവന്‍