View in Malayalam | Login »

Malayalam Movies and Songs

Share on Google+ Share on FB

Ee mannu nammude mannu ...

MoviePurappaadu (1990)
Movie DirectorJeasy
LyricsONV Kurup
MusicOuseppachan
SingersKJ Yesudas, Ambili

Lyrics

Added by madhavabhadran on July 30, 2010
 
(പു.കോ) ഓ...
(ഗ്രൂ.കോ) ഹൊയ്യാ ഹൊയ്യാ ഹൊയ്യാരെ ഹൊയ്യാ ഹൊയ്യു് ഹൊയ്യു്
(പു.കോ) ഹൊയ്യാ ഹൊണ്ടാരെ ഹൊയ്യു്
(സ്ത്രീ.കോ) ഹൊയു് ഹൊയു്
(പു.കോ) ഹൊയ്യാരേ ഹൊയ്യാ ഹോയ്യു്
(സ്ത്രീ.കോ) ഹൊയു് ഹൊയു്
(ഗ്രൂ.കോ) ഹൊയ്യാരേ (8) ഹൊയ്യാ

(പു) ഈ മണ്ണു് നമ്മുടെ മണ്ണു് മണ്ണല്ലിതു പൊന്നു്
ഈ മണ്ണു് നല്ല മണ്ണൊരു കന്നിയിളം പെണ്ണു്
അഹാ കന്നിയിളം പെണ്ണു്
കന്നിപ്പെണ്ണിനു കാണിക്കവെയ്ക്കാന്‍ എന്തെല്ലാം കൊണ്ടു വന്നു
എന്തെല്ലാം
(ഗ്രൂ.കോ) എന്തെല്ലാം
(പു) കൂറുകള്‍ വേര്‍പിരിഞ്ഞങ്കം വെട്ടുന്ന കൂടപ്പിറപ്പിന്റെ ചോരയാണോ
(പു.കോ) അല്ലല്ലോ
(സ്ത്രീ.കോ) അല്ലല്ലോ
(പു) പൊന്നല്ല പണമല്ല പൊന്‍മുള പൊട്ടും മണിവിത്തു്
വെട്ടിക്കിളച്ചു മറിക്കുമവരുടെ നെറ്റിവിയര്‍പ്പിന്‍ തൂമുത്തു്

(ഗ്രൂ.കോ) ഈ മണ്ണു് നമ്മുടെ മണ്ണു് മണ്ണല്ലിതു പൊന്നു്
ഈ മണ്ണു് നല്ല മണ്ണൊരു കന്നിയിളം പെണ്ണു്
(പു) അഹാ കന്നിയിളം പെണ്ണു്

(പു) ഒന്നാം മഴ പെയ്തു മദം കൊണ്ട പുതുമണ്ണിനെന്തൊരു വാസന
പട്ടുടുത്തിവളിനി ഒരുങ്ങി നില്‍ക്കും മുത്തും പവിഴവും ചാര്‍ത്തി നില്‍ക്കും
ഓരോ തളികയില്‍ മാങ്കനി തേങ്കനി ഒരുക്കി വെയ്ക്കും ഇവളൊരുക്കി വെയ്ക്കും

(ഗ്രൂ.കോ) ഈ മണ്ണു് നമ്മുടെ മണ്ണു് മണ്ണല്ലിതു പൊന്നു്
ഈ മണ്ണു് നല്ല മണ്ണൊരു കന്നിയിളം പെണ്ണു്
(പു) അഹാ കന്നിയിളം പെണ്ണു്

(സ്ത്രീ) ലല ലല ലല ലലാ... ലല ലല ലല ലാ...

(പു) ആകാശത്തിലെ പക്ഷികളേ നാളെ ഇതു വഴി വന്നോളൂ (2)
(സ്ത്രീ) ഞങ്ങടെ പാടത്തു് പാല്‍ക്കതിര്‍ മൂക്കുമ്പോള്‍
ഒന്നാം മണിക്കതിര്‍ കൊയ്തോളൂ
(ഗ്രൂ.കോ) അഹാ ഒന്നാം മണിക്കതിര്‍ കൊയ്തോളൂ
(സ്ത്രീ) തെക്കന്‍ പൂവന്റെ പട്ടിളം കൂമ്പിലെ തേന്‍ കുടിക്കാനിന്നു വന്നോളു
(ഗ്രൂ.കോ) അഹാ തേന്‍ കുടിക്കാനിന്നു വന്നോളൂ

(പു) ഈ മണ്ണു് നമ്മുടെ മണ്ണു് മണ്ണല്ലിതു പൊന്നു്
ഈ മണ്ണു് നല്ല മണ്ണൊരു കന്നിയിളം പെണ്ണു്
അഹാ കന്നിയിളം പെണ്ണു് കന്നിയിളം പെണ്ണു്
(ഗ്രൂ.കോ) ഈ മണ്ണു് നമ്മുടെ മണ്ണു് മണ്ണല്ലിതു പൊന്നു്
ഈ മണ്ണു് നല്ല മണ്ണൊരു കന്നിയിളം പെണ്ണു്


Other Songs in this movie

Manjupeyyunna
Singer : MG Sreekumar   |   Lyrics : ONV Kurup   |   Music : Ouseppachan
Doore Doore [D]
Singer : KS Chithra, PB Sreenivas   |   Lyrics : ONV Kurup   |   Music : Ouseppachan
Doore Doore [M]
Singer : KJ Yesudas   |   Lyrics : ONV Kurup   |   Music : Ouseppachan
Annaloonjal [F]
Singer : KS Chithra   |   Lyrics : ONV Kurup   |   Music : Ouseppachan
Annaloonjal [M]
Singer : KJ Yesudas   |   Lyrics : ONV Kurup   |   Music : Ouseppachan