View in English | Login »

Malayalam Movies and Songs

Share on Google+ Share on FB

ദൂരെ ദൂരെ ...

ചിത്രംപുറപ്പാട് (1990)
ചലച്ചിത്ര സംവിധാനംജേസി
ഗാനരചനഒ എൻ വി കുറുപ്പ്
സംഗീതംഔസേപ്പച്ചന്‍
ആലാപനംകെ ജെ യേശുദാസ്
പാട്ട് കേള്‍ക്കുക
പാട്ട് ലഭ്യമാക്കിയത്: Ralaraj

വരികള്‍

Lyrics submitted by: Sreedevi Pillai

Oho.. Ho... Oho ..Ho... Oho.....

doore doore doore
etho theeram thedithedi
yaathrayananthamaam yaathra
aadamin makkal than thudaryaathra
thudaryaathra...thudaryaathra
(doore)

adiyilarulmozhiyundaayi
aakaasham bhoomiyumundaayi
aadithyachandranmaarundaayi
avaraakaasham panku vechu
raappakalukalaam irumudikkettumaay
yaathra thudarunnu kaalam - theertha-
yaathra thudarunnu kaalam
(doore)

nedu neduke kerippokaan padavukalilla - hey
kodumudikal kayariyirangaan nadavazhiyilla - hey
chumalilettiya bhaaravumaay - hoyyare hoy
chuvadukalidaraathe pokaam - hoyyare hoy

pakalaruthiyaavum mumbe paravakal koodanayum mumbe
akkareyethum nammal - namme kaathirikkum mannil
kanni mannil uzhuthu marichavar ponnaakkum mannil
ponnaakkum mannil
(doore)
വരികള്‍ ചേര്‍ത്തത്: വികാസ് വേണാട്ട്

ദൂരെ ദൂരെ ദൂരെ...
ഏതോ തീരം തേടിത്തേടി
യാത്ര, അനന്തമാം യാത്ര
ആദമിന്‍ മക്കള്‍തന്‍ തുടര്‍‌യാത്ര
തുടര്‍‌യാത്ര... തുടര്‍‌യാത്ര....
(ദൂരെ...)

ആദിയിലരുള്‍മൊഴിയുണ്ടായി
ആകാശം ഭൂമിയുമുണ്ടായി
ആദിത്യചന്ദ്രന്മാരുണ്ടായി
അവര്‍ ആകാശം പങ്കുവച്ചൂ
രാപ്പകലുകളാം ഇരുമുടിക്കെട്ടുമായ്
യാത്ര തുടരുന്നു കാലം, തീര്‍ത്ഥ-
യാത്ര തുടരുന്നു കാലം....
(ദൂരെ...)

നെടുനെടുകെ കേറിപ്പോകാന്‍
പടവുകളില്ല - ഹൈയ്
കൊടുമുടികള്‍ കയറിയിറങ്ങാന്‍
നടവഴിയില്ലാ - ഹൈയ്

ചുമലേറ്റിയ ഭാരവുമായ്
ഹൊയ്യാരേ ഹൊയ്
ചുവടുകളിടറാതെ പോകാം
ഹൊയ്യാരേ ഹൊയ്

പകലറുതിയാവും മുമ്പേ
പറവകള്‍ കൂടണയും മുമ്പേ
അക്കരെയെത്തും നമ്മള്‍ നമ്മെ
കാത്തിരിക്കും മണ്ണില്‍....
കന്നിമണ്ണില്‍ ഉഴുതുമറിച്ചവര്‍
പൊന്നാക്കും മണ്ണില്‍ - 2
(ദൂരെ...)


ഈ സിനിമയിലെ മറ്റ് ഗാനങ്ങള്‍

മഞ്ഞു പെയ്യുന്ന
ആലാപനം : എം ജി ശ്രീകുമാർ   |   രചന : ഒ എൻ വി കുറുപ്പ്   |   സംഗീതം : ഔസേപ്പച്ചന്‍
ഈ മണ്ണ് നമ്മുടെ മണ്ണ്
ആലാപനം : കെ ജെ യേശുദാസ്, അമ്പിളി   |   രചന : ഒ എൻ വി കുറുപ്പ്   |   സംഗീതം : ഔസേപ്പച്ചന്‍
ദൂരെ ദൂരെ
ആലാപനം : കെ എസ്‌ ചിത്ര, പി ബി ശ്രീനിവാസ്‌   |   രചന : ഒ എൻ വി കുറുപ്പ്   |   സംഗീതം : ഔസേപ്പച്ചന്‍
അന്നലൂഞ്ഞാല്‍
ആലാപനം : കെ എസ്‌ ചിത്ര   |   രചന : ഒ എൻ വി കുറുപ്പ്   |   സംഗീതം : ഔസേപ്പച്ചന്‍
അന്നലൂഞ്ഞാല്‍
ആലാപനം : കെ ജെ യേശുദാസ്   |   രചന : ഒ എൻ വി കുറുപ്പ്   |   സംഗീതം : ഔസേപ്പച്ചന്‍