വയനാടൻ വരമഞ്ഞൾ ...
ചിത്രം | ഇത്തിക്കരപ്പക്കി (1980) |
ചലച്ചിത്ര സംവിധാനം | ശശികുമാര്‍ |
ഗാനരചന | ബിച്ചു തിരുമല |
സംഗീതം | പി എസ് ദിവാകര്‍ |
ആലാപനം | പി ലീല, അമ്പിളി, കോറസ് |
വരികള്‍
Added by ജിജാ സുബ്രഹ്മണ്യൻ on June 26, 2010,Corrected by devi pillai on January 26,2011 തൈതൈതക തൈതൈതൊം തിത്തിത്താരാ തൈതൈതോം വയനാടൻ വരമഞ്ഞൾ മുറിച്ച പോലെ പതിനാലാം രാവിൽ പൂത്ത നിലാവു പോലെ നിലാവു പോലെ ഫിർദൗസിലെ മൊഞ്ചുള്ള ഹൂറിയെപ്പോലെ ഹുസുനൂൽ ജമാലിന്റെ അഴകു പോലെ പുതുമണവാളനു മധുരവുമായി പവിഴച്ചുണ്ടഴകുള്ള മണിത്തത്തയായി പുളകത്തിൻ ചിറകുകൾ വിരിക്കണു പെണ്ണ് (വയനാടൻ...) തങ്കഭസ്മക്കുറി തൊട്ടൊരംഗനമാർ നിരന്തരം തിങ്കളാഴ്ച നൊയമ്പും നോറ്റിരിക്കും പോലേ ശംഖുപുഷ്പദളം ചുണ്ടില്‍ പുഞ്ചിരിയായ് വിടർത്തിക്കൊ- ണ്ടബുംജാക്ഷിയിരിക്കുന്നു മണിമഞ്ചലിൽ അംബുംജാക്ഷിയിരിക്കുന്നു മണിമഞ്ചലിൽ തനിത്തങ്കതലപ്പാവൊന്നെടുത്തും വെച്ച് ചുണ്ടിൽ ചിരി വിരിച്ചു നെന്നെ കരളിലും വെച്ച് പൊന്നിൻ കതിരു പോലൊരു ബലിയ സുൽത്താൻ ഇരിപ്പുണ്ടല്ലോ ദൂരെ ഇരിപ്പുണ്ടല്ലോ (2) കണ്ടാലഴകുള്ള കാമദേവൻ ഇന്ദീവരാക്ഷി നിന്നിഷ്ട തോഴൻ താലിയും കെട്ടി കരം പിടിച്ചൂര്‍വലം ചുറ്റി മണിയറവാതിലിലെത്തി മനംതെളിഞ്ഞാനന്ദമോടാവേശമോടാമോദമൊടാലിംഗന- ലീലാവിനോദങ്ങളാടുമല്ലോ നിന്നെ വ്രീളാവിവശയായ് മാറ്റുമല്ലോ (2) മണിക്കന്നിത്തളിരു വെറ്റില മുറുക്കിക്കൊണ്ട് ചുണ്ടിൽ ചുമപ്പും വെച്ച് കണ്ണിൽ സുറുമയിട്ട് കൈയ്യിൽ കനകവളകളു കിലുകിലുങ്ങനെ കിലുക്കും പെണ്ണ് നാണം മുളയ്ക്കും താനേ (2) പാർവണ ബിംബം മറഞ്ഞിടുമ്പോൾ പാതിരക്കോഴി കരഞ്ഞിടുമ്പോൾ സുന്ദരിച്ചെപ്പേ മദാലസചെമ്പകസത്തേ അഴിഞ്ഞ നിൻ കഞ്ചുകം പോലെ മനസ്സിലെ കുംഭങ്ങളും ബിംബങ്ങളും എല്ലാം ഉടൻ അൻപോടവൻ അന്നേരം തന്നെ അറിഞ്ഞു കൊള്ളും നിന്നെ ചുംബനം കൊണ്ടു പൊതിഞ്ഞു കൊള്ളും (വയനാടൻ...) തൈതൈതക തൈതൈതൊം തിത്തിത്താരാ തൈതൈതോം ---------------------------------- Added by devi pillai on January 26, 2011 thaithaithaka thaithaithom thithithaaraa thaithaithom vayanaadan varamanjal muricha pole.. pathinaalaam raavil pootha nilaavupole.. nilaavu pole.... firdousile monchulla hooriyeppole husnul jamaalinte azhakupole puthumanavaalanu madhuravumaayi pavizhachundazhakulla manithathayaayi pulakathin chirakukal virikkanu pennu thankabhasmakkurithottoranganamaar nirantharam thinkalaazhcha noyambum nottirikkum pole shankhupushpadalam chundil punchiriyaay vidarthikkondambujaakshiyirikkunnu manimanchalil thanithankathalappaavonneduthum vechu chundil chirivirichu.. nenne karalilum vechu ponnin kathirupoloru baliya sulthan irippundallo doore irippundallo...(2) kandaalazhakulla kaamadevan indeevaraakshi ninnishta thozhan thaaliyum ketti karam pidichoorvalam chutti maniyara vaathililethi manam thelinjaanandamodaaveshamodaamodamodaalingana leelaavinodangalaadumallo ninne vreelaa vivashayaay maattumallo.. manikkannithaliru vettila murukkikkondu chundil chumappum vechu kannil surumayittu kayyil kanakavalakalu kilukilunganekilukkum pennu naanam mulaykkum thaane.... paarvana bimbam maranjidumbol paathiraakkozhi karanjidumbol sundaricheppe madaalasa chembakasathe azhinja nin kanchukam pole manassile kumbhangalum bimbangalum ellaamudan anpodavan anneram thanne arinjukollum ninne chumbanam kondu pothinjukollum vayanaadan.......... thaithai thaka thaithaithom thithithaara thaithaithom |
ഈ സിനിമയിലെ മറ്റ് ഗാനങ്ങള്‍
- മാസപ്പടിക്കാരേ
- ആലാപനം : സി ഒ ആന്റോ, ശ്രീലത നമ്പൂതിരി, സീറോ ബാബു | രചന : ബിച്ചു തിരുമല | സംഗീതം : പി എസ് ദിവാകര്‍
- പതിനാലാം ബെഹറിനു [കൂട്ടിലടച്ചിട്ട പൈങ്കിളി]
- ആലാപനം : സീറോ ബാബു | രചന : ബിച്ചു തിരുമല | സംഗീതം : പി എസ് ദിവാകര്‍
- പുന്നാരപ്പൊന്നുമോന്‍
- ആലാപനം : ശ്രീലത നമ്പൂതിരി | രചന : പാപ്പനംകോട് ലക്ഷ്മണന്‍ | സംഗീതം : പി എസ് ദിവാകര്‍
- മാമൂട്ടിൽ ബീരാന്റെ [കൊമ്പൻ മീശക്കാരൻ]
- ആലാപനം : അമ്പിളി, ലതിക, സീറോ ബാബു | രചന : ബിച്ചു തിരുമല | സംഗീതം : പി എസ് ദിവാകര്‍
- തിങ്കള്‍ക്കല തിരുമുടിയില്‍ ചൂടും
- ആലാപനം : സി ഒ ആന്റോ, ശ്രീലത നമ്പൂതിരി, സീറോ ബാബു | രചന : ബിച്ചു തിരുമല, കിളിമാനൂര്‍ ചെറുന്നികോയിതമ്പുരാന്‍ | സംഗീതം : പരമ്പരാഗതം, പി എസ് ദിവാകര്‍
- താമരപ്പൂവനത്തിലെ
- ആലാപനം : ശ്രീലത നമ്പൂതിരി, സീറോ ബാബു | രചന : ഇട്ടിരാരിശ മേനോന്‍, പാപ്പനംകോട് ലക്ഷ്മണന്‍ | സംഗീതം : പരമ്പരാഗതം, പി എസ് ദിവാകര്‍