View in Malayalam | Login »

Malayalam Movies and Songs

Share on Google+ Share on FB

Mundoppaadatu Koythinu ...

MovieBhoomiyile Maalakha (1965)
Movie DirectorPA Thomas
LyricsSreemoolanagaram Vijayan
MusicMA Majeed
SingersP Leela, Zero Babu

Lyrics

Lyrics submitted by: Dr. Susie Pazhavarical

mundoppaadathu koythinu vannappo
kandoo ninne njaan kaakkakkarambee.....

mundoppaadathu koythinu vannappo
kandoo ninne njaan kaakkakkarambee
vellapparaalinte chelulla kannum
vellarippoopootha thathammachundum (vella)
kandoo ninne njaan kaakkakkarambee
kaakkakkarambee kaakkakkarambee

innale enoru swappanam kande
eyilathaamara poothathu kande (innale)
ambalachaalile paalam nirachu
aambalu potti viriyana kande (ambala)
kandoo njaanente poovani maaraa
poovani maaraa poovani maaraa

anthikku maadathil aalilla penne
anthithiri vaykkaan aalilla ponne (anthikku)
athimarathile minnaaminungu
ithiri vettam thelichu tharille (athimarathile)

aavani vettathu kaavalu nokkaan
povumbam maadathil aalilla penne (aavani)
ayalathe maamiyum pillerumille
kuyilanum thevanum koottuvarille (ayalathe)

vetta murukkaan edukkumbavannu
njettu kalanju tharaanilloraalu (vetta)
uttavar aarorumillenkilennum
ottaykku paarkkaan kothikkunnathenthe (uttavar)
akkaaryamaanedee kaakkakkarambee
ikkanda nerom paranjondu vanne (akkaaryam)

innale enoru swappanam kande
eyilathaamara poothali kande
innale enoru swappanam kande
eyilathaamara poothali kande
O...O...O...O...
വരികള്‍ ചേര്‍ത്തത്: ഡോ. സൂസി പഴവരിക്കല്‍

മുണ്ടോപ്പാടത്തു കൊയ്ത്തിനു വന്നപ്പോ
കണ്ടൂ നിന്നെ ഞാന്‍ കാക്കക്കറമ്പീ.....

മുണ്ടോപ്പാടത്തു കൊയ്ത്തിനു വന്നപ്പോ
കണ്ടൂ നിന്നെ ഞാന്‍ കാക്കക്കറമ്പീ
വെള്ളപ്പരാലിന്റെ ചേലുള്ള കണ്ണും
വെള്ളരിപ്പൂപൂത്ത തത്തമ്മച്ചുണ്ടും (വെള്ള)
കണ്ടൂ നിന്നെ ഞാന്‍ കാക്കക്കറമ്പീ
കാക്കക്കറമ്പീ കാക്കക്കറമ്പീ

ഇന്നലെ ഏനൊരു സ്വപ്പനം കണ്ടേ
ഏയിലത്താമര പൂത്തതു കണ്ടേ (ഇന്നലെ)
അമ്പലച്ചാലിലെ പാളം നിറച്ചു
ആമ്പല് പൊട്ടി വിരിയണ കണ്ടേ (അമ്പല)
കണ്ടൂ ഞാനെന്റെ പൂവണി മാരാ
പൂവണി മാരാ പൂവണി മാരാ

അന്തിക്ക് മാടത്തില്‍ ആളില്ല പെണ്ണെ
അന്തിത്തിരി വയ്ക്കാന്‍ ആളില്ല പൊന്നേ (അന്തിക്ക് )
അത്തിമരത്തിലെ മിന്നാമിനുങ്ങ്‌
ഇത്തിരി വെട്ടം തെളിച്ചു തരില്ലേ (അത്തിമരത്തിലെ)

ആവണി വെട്ടത്തു കാവല് നോക്കാന്‍
പോവുമ്പം മാടത്തില്‍ ആളില്ല പെണ്ണെ (ആവണി)
അയലത്തെ മാമിയും പിള്ളേരുമില്ലേ
കുയിലനും തേവനും കൂട്ടുവരില്ലേ (അയലത്തെ)

വെറ്റ മുറുക്കാന്‍ എടുക്കുമ്പവന്നു
ഞെട്ട് കളഞ്ഞു തരാനില്ലൊരാള് (വെറ്റ)
ഉറ്റവര്‍ ആരോരുമില്ലെങ്കിലെന്നും
ഒറ്റയ്ക്ക് പാര്‍ക്കാന്‍ കൊതിക്കുന്നതെന്തേ (ഉറ്റവര്‍)
അക്കാര്യമാണെടീ കാക്കക്കറമ്പീ
ഇക്കണ്ട നേരോം പറഞ്ഞോണ്ട് വന്നെ (അക്കാര്യം)

ഇന്നലെ ഏനൊരു സ്വപ്പനം കണ്ടേ
ഏയിലത്താമാരപ്പൂത്താലി കണ്ടേ
ഇന്നലെ ഏനൊരു സ്വപ്പനം കണ്ടേ
ഏയിലത്താമരപ്പൂത്താലി കണ്ടേ
ഓ ...ഓ ...ഓ ...ഓ ...


Other Songs in this movie

Aakaashathambalamuttathu
Singer : S Janaki, Zero Babu, Bangalore Latha   |   Lyrics : Thomas Parannoor   |   Music : PS Divakar
Maadappiraavalle
Singer : S Janaki   |   Lyrics : KM Alavi   |   Music : MA Majeed
Kaivittupoya
Singer : Chorus, Zero Babu   |   Lyrics : KC Muttuchira   |   Music : MA Majeed
Mulmudichodiya Naadha
Singer : S Janaki   |   Lyrics : Varghese Vadakara   |   Music : Jaya Vijaya