രാഗങ്ങൾ തൻ രാഗം ...
ചിത്രം | സ്വന്തമെന്ന പദം (1980) |
ചലച്ചിത്ര സംവിധാനം | ശ്രീകുമാരന്‍ തമ്പി |
ഗാനരചന | ശ്രീകുമാരന്‍ തമ്പി |
സംഗീതം | ശ്യാം |
ആലാപനം | എസ് ജാനകി, കോറസ് |
വരികള്‍
Lyrics submitted by: Ralaraj Added by ജിജാ സുബ്രഹ്മണ്യൻ on June 18, 2010 രാഗങ്ങൾ തൻ രാഗം അതു നീ താനെന്നനുരാഗമേ ശ്രുതിയൊത്തു ചേർന്നാൽ ശ്രുതിയൊത്തു ചേർന്നുവെന്നാൽ അതിൻ ലയം വേറെ ഉണർന്നാടും സങ്കല്പത്തിൻ ഗന്ധർവ്വലോകം (രാഗങ്ങൾ..) ഉറക്കത്തിലാരോ വന്നെൻ ചിലങ്കക്കു താളം നൽകും വിറയ്ക്കുന്ന പൂവിരലെൻ മേനി പോലും വീണയാക്കും മിഴി ചിമ്മി ഞാനുണർന്നാൽ നിഴൽ മാത്രം കാണും ആരോ .....ആരോ... നവവർണ്ണങ്ങളാൽ എൻ നിദ്രയെ താലോലിപ്പവനാരോ (രാഗങ്ങൾ..) ഒരിക്കലെൻ സാമ്രാജ്യങ്ങൾ ഭരിക്കുവാൻ നീ വന്നെങ്കിൽ കിനാവിനെ സത്യമാക്കി മാറിടത്തിൽ ചാർത്തിയെങ്കിൽ പിരിഞ്ഞു നീ പോവുകിലാ സ്മൃതിമാത്രം പോരും എന്നും എന്നും പുതു രോമാഞ്ചമായ് പുൽകീടും നിൻ സൗരഭ്യം അതു പോരും (രാഗങ്ങൾ...) ---------------------------------- Added by jayalakshmi.ravi@gmail.com on July 22, 2010 Raagangalthan raagam athu neeyaanennanuraagame (raagangalthan...) sruthiyothu chernnaal.... aa.....aa..... sruthiyothu chernnuvennaal athin layam vere (sruthiyothu......) unarnnaadum sankalpathin gandharvvalokam (raagangalthan....)- 2 urakkathilaaro vannen.... chilankaykku thaalam nalkum.... urakkathilaaro vannen chilankaykku thaalam nalkum viraykkunna pooviralen menipolum veenayaakkum mizhichimmi njaanunarnnaal nizhal maathram kaanum mizhichimmi njaanunarnnaal nizhal maathram kaanum aaro aaro nava varnnangalaal en nidraye thaalolippavanaaro varnnangalaal en nidraye thaalolippavanaaro (raagangalthan.........)- 2 orikkalen samraajyangal..... bharikkuvaan nee vannenkil... orikkalen samraajyangal bharikkuvaan nee vannenkil kinaavine sathyamaakki maaridathil chaarthiyenkil piriju nee pokeyilla smruthi maathram porum piriju nee pokeyilla smruthi maathram porum ennum ennum puthu romaanchamaay pulkiduvaan sourabhyam athu porum.... romaanchamaay pulkiduvaan sourabhyam athu porum... (raagangalthan........)- 4 | വരികള്‍ ചേര്‍ത്തത്: Ralaraj ആ ...ആ ...അ ..ആ ... അ ..അ ..അ..ആ ... രാഗങ്ങൾ തൻ രാഗം അതു നീ താനെന്നനുരാഗമേ ... രാഗങ്ങൾ തൻ രാഗം അതു നീ താനെന്നനുരാഗമേ ശ്രുതിയൊത്തു ചേർന്നാൽ ... ആ ..ആ ...ആ ...ആ .... ശ്രുതിയൊത്തു ചേർന്നുവെന്നാൽ അതിൻ ലയം വേറെ ശ്രുതിയൊത്തു ചേർന്നുവെന്നാൽ അതിൻ ലയം വേറെ ഉണർന്നാടും സങ്കല്പത്തിൻ ഗന്ധർവ്വലോകം ഉണർന്നാടും സങ്കല്പത്തിൻ ഗന്ധർവ്വലോകം (രാഗങ്ങൾ...) ഉറക്കത്തിലാരോ വന്നെൻ ... ചിലങ്കക്കു താളം നൽകും ... ഉറക്കത്തിലാരോ വന്നെൻ ... ചിലങ്കക്കു താളം നൽകും ... വിറയ്ക്കുന്ന പൂവിരലെൻ മേനി പോലും വീണയാക്കും മിഴി ചിമ്മി ഞാനുണർന്നാൽ നിഴൽ മാത്രം കാണും മിഴി ചിമ്മി ഞാനുണർന്നാൽ നിഴൽ മാത്രം കാണും ആരോ .....ആരോ... നവവർണ്ണങ്ങളാൽ എൻ നിദ്രയെ താലോലിപ്പവനാരോ വർണ്ണങ്ങളാൽ എൻ നിദ്രയെ താലോലിപ്പവനാരോ (രാഗങ്ങൾ...) ഒരിക്കലെൻ സാമ്രാജ്യങ്ങൾ ഭരിക്കുവാൻ നീ വന്നെങ്കിൽ.. ഒരിക്കലെൻ സാമ്രാജ്യങ്ങൾ ഭരിക്കുവാൻ നീ വന്നെങ്കിൽ കിനാവിനെ സത്യമാക്കി മാറിടത്തിൽ ചാർത്തിയെങ്കിൽ പിരിഞ്ഞു നീ പോവുകിലാ സ്മൃതിമാത്രം പോരും പിരിഞ്ഞു നീ പോവുകിലാ സ്മൃതിമാത്രം പോരും എന്നും എന്നും പുതു രോമാഞ്ചമായ് പുൽകീടുവാൻ സൗരഭ്യം അതു പോരും രോമാഞ്ചമായ് പുൽകീടുവാൻ സൗരഭ്യം അതു പോരും (രാഗങ്ങൾ...) |
ഈ സിനിമയിലെ മറ്റ് ഗാനങ്ങള്‍
- ആരംഭമെവിടെ
- ആലാപനം : കെ ജെ യേശുദാസ്, എസ് ജാനകി | രചന : ശ്രീകുമാരന്‍ തമ്പി | സംഗീതം : ശ്യാം
- സന്ധ്യയാം മകളൊരുങ്ങി
- ആലാപനം : കെ ജെ യേശുദാസ് | രചന : ശ്രീകുമാരന്‍ തമ്പി | സംഗീതം : ശ്യാം
- നിറങ്ങളിൽ നീരാടുന്ന ഭൂമി
- ആലാപനം : പി ജയചന്ദ്രൻ, വാണി ജയറാം | രചന : ശ്രീകുമാരന്‍ തമ്പി | സംഗീതം : ശ്യാം
- കൂനാംകുട്ടിയെ ചക്കരക്കുട്ടിയെ
- ആലാപനം : കെ ജെ യേശുദാസ്, വാണി ജയറാം | രചന : ശ്രീകുമാരന്‍ തമ്പി | സംഗീതം : ശ്യാം
- സര്‍വ്വമംഗള [ബിറ്റ്
- ആലാപനം : പി ജയചന്ദ്രൻ | രചന : | സംഗീതം : ശ്യാം