View in English | Login »

Malayalam Movies and Songs

Share on Google+ Share on FB

കൊമ്പിൽ കിലുക്കും കെട്ടി ...

ചിത്രംകരിമ്പന (1980)
ചലച്ചിത്ര സംവിധാനംഐ വി ശശി
ഗാനരചനബിച്ചു തിരുമല
സംഗീതംഎ ടി ഉമ്മര്‍
ആലാപനംകെ ജെ യേശുദാസ്, കോറസ്‌

വരികള്‍

Lyrics submitted by: Jija Subramanian

Kombil kilukkum ketti
pullarinja panthurutti
laadam vecha kunjikkulambadichodikko kaale madikkathe (2)
neram poy neram poy neram poy

kannil vilakkum vechu kannippoom pennoruthi
dooreyoru koorayilenneyum
thedi thalarnnangiruppaane
neraane neraane neraane

Chuttaracha chammanthi kootti kaalathe kanji monthi
aathali kaachi pathaniyaakki
innum karippettiyundaakki (2)
thannayachu poonkuzhalee thankamani thenkuzhalee
thannayachu poonkuzhalee thankamani thenkuzhalee
(kannil..)

Chippamketti chakkara ketti
chakkadaa vandiyotti
chanthayilethi chilwaanam peshi
ponnum vilaykku vasoolaakki (2)
kanmanikku chela vaangi
kanmashiyum chanthu vaangi(2)
(Kompil..)
വരികള്‍ ചേര്‍ത്തത്: ജിജ സുബ്രമണ്യന്‍

കൊമ്പിൽ കിലുക്കും കെട്ടി
പുള്ളരിങ്ങ പന്തുരുട്ടി
ലാടംവെച്ച കുഞ്ഞിക്കുളമ്പടി-
ച്ചോടിക്കോ കാളേ മടിയ്ക്കാതേ
നേരം പോയ്... നേരം പോയ്... നേരം പോയ്...
കണ്ണിൽവിളക്കും വെച്ച്
കന്നിപ്പൂംപെണ്ണൊരുത്തി
ദൂരെയൊരു കൂരയിലെന്നെയും
തേടിത്തളർന്നങ്ങിരുപ്പാണേ
നേരാണേ... നേരാണേ... നേരാണേ...

ചുട്ടരച്ച ചമ്മന്തികൂട്ടി കാലത്തേ കഞ്ഞിമോന്തി
അക്കാനി കാച്ചി പതനിയാക്കി
മിന്നും കരിപ്പെട്ടിയുണ്ടാക്കി
തന്നയച്ചു പൂങ്കുഴലി തങ്കമണി തേങ്കുഴലി

ചിപ്പംകെട്ടി ചക്കരകേറ്റി
ചക്കടാ വണ്ടിയോട്ടി
ചന്തയിലെത്തി ചില്വാനം പേശി
പൊന്നുംവിലയ്ക്ക് വസൂലാക്കി
കണ്മണിയ്ക്ക് ചേലവാങ്ങി
കണ്മഷിയും ചാന്തും വാങ്ങി


ഈ സിനിമയിലെ മറ്റ് ഗാനങ്ങള്‍

കരിമ്പാറകള്‍ക്കുള്ളിലും
ആലാപനം : എസ് ജാനകി   |   രചന : ബിച്ചു തിരുമല   |   സംഗീതം : എ ടി ഉമ്മര്‍
കരിമ്പന കൂട്ടങ്ങൾക്കിടയിൽ
ആലാപനം : കെ ജെ യേശുദാസ്   |   രചന : ബിച്ചു തിരുമല   |   സംഗീതം : എ ടി ഉമ്മര്‍
പ്രണയം വിളമ്പും
ആലാപനം : കെ ജെ യേശുദാസ്   |   രചന : ബിച്ചു തിരുമല   |   സംഗീതം : എ ടി ഉമ്മര്‍