View in English | Login »

Malayalam Movies and Songs

Share on Google+ Share on FB

അത്തപ്പൂ ചിത്തിരപ്പൂ ...

ചിത്രംരാഗം താനം പല്ലവി (1980)
ചലച്ചിത്ര സംവിധാനംഎ ടി അബു
ഗാനരചനഏ പി ഗോപാലന്‍
സംഗീതംഎം കെ അര്‍ജ്ജുനന്‍
ആലാപനംകോറസ്‌, ജെൻസി

വരികള്‍

Lyrics submitted by: Sreedevi Pillai

Athappoo chithirappoo thrithaappoo choodi vaayo
annalitt ponnnoonjalil aadi padaam thozhimare
aadippaadaam thozhimaare
athappoo chithirappoo thrithaappoo choodivaayo

pantheeradi pooja kazhinju
pakalin sindoora poo virinju
poovittu koonthalum ketti vachu
poovili kanya orungi vannu
ambujaakshante thirunadayil
athaazha sheeveli thudangi
poovilleduthente kaamadhevan
palliyambeythu punarnnu
(athappo chithirapoo)

thekke manaykkale thampuraatti
thatha kili kanni thampuraatti
mulakacha murukkiya thampuratti
muthukoode keezhe varunnundu

pallippallakkonnu moolunnund
ponnitta thampuraan varunnund
thiruveli kottund khoshamund
thankapavan kortha thaaliyund

Athappoo chithirappoo thrithaappoo choodi vaayo
annalitt ponnnoonjalil aadi padaam thozhimare
aadippaadaam thozhimaare
athappoo chithirappoo thrithaappoo choodivaayo
വരികള്‍ ചേര്‍ത്തത്: ശ്രീദേവി പിള്ള

അത്തപ്പൂ ചിത്തിരപ്പൂ തൃത്താപ്പൂ ചൂടിവായോ
അന്നലിട്ട പൊന്നൂഞ്ഞാലിലാടിപ്പാടാം തോഴിമാരേ
ആടിപ്പാടാം തോഴിമാരേ
അത്തപ്പൂ ചിത്തിരപ്പൂ തൃത്താപ്പൂ ചൂടിവായോ

പന്തീരടിപ്പൂജകഴിഞ്ഞു
പകലിന്‍ സിന്ദൂരപ്പൂവിരിഞ്ഞു
പൂവിട്ട കൂന്തലും കെട്ടിവെച്ചു
പൂവിളം കന്നിയൊരുങ്ങിവന്നു
അംബുജാക്ഷന്റെ തിരുനടയില്‍
അത്താഴശ്ശീവേലി തുടങ്ങി
പൂവില്ലെടുത്തെന്റെ കാമദേവന്‍
പള്ളിയമ്പെയ്തു പുണര്‍ന്നു
അത്തപ്പൂ ചിത്തിരപ്പൂ തൃത്താപ്പൂ ചൂടിവായോ

തെക്കേമനയ്ക്കലെ തമ്പുരാട്ടി
തത്തക്കിളിക്കന്നിത്തമ്പുരാട്ടി
മുലക്കച്ചമുറുകിയ തമ്പുരാട്ടി
മുത്തുക്കുടക്കീഴെ വരുന്നുണ്ട്

പള്ളിപ്പല്ലക്കൊന്നു മൂളുന്നുണ്ട്
പൊന്നിട്ട തമ്പുരാന്‍ വരുന്നുണ്ട്
തിരുവേളിക്കൊട്ടൊണ്ട് ഘോഷമുണ്ട്
തങ്കപ്പവന്‍ കോര്‍ത്ത താലിയുണ്ട്

അത്തപ്പൂ ചിത്തിരപ്പൂ തൃത്താപ്പൂ ചൂടിവായോ
അന്നലിട്ട പൊന്നൂഞ്ഞാലിലാടാം തോഴിമാരേ
ആടിപ്പാടാം തോഴിമാരേ
അത്തപ്പൂ ചിത്തിരപ്പൂ തൃത്താപ്പൂ ചൂടിവായോ


ഈ സിനിമയിലെ മറ്റ് ഗാനങ്ങള്‍

പാർവതി സ്വയംവരം
ആലാപനം : കെ ജെ യേശുദാസ്   |   രചന : ഏ പി ഗോപാലന്‍   |   സംഗീതം : എം കെ അര്‍ജ്ജുനന്‍
കണ്ണുണ്ടെങ്കിലും
ആലാപനം : കെ ജെ യേശുദാസ്   |   രചന : ഏ പി ഗോപാലന്‍   |   സംഗീതം : എം കെ അര്‍ജ്ജുനന്‍
നുകരാത്ത പൂവോ
ആലാപനം : കെ ജെ യേശുദാസ്, വാണി ജയറാം   |   രചന : ഏ പി ഗോപാലന്‍   |   സംഗീതം : എം കെ അര്‍ജ്ജുനന്‍